എല്ലാം ഓർത്ത് ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി കിടക്കുന്ന സ്വഭാവം എനിക്കില്ല, മറവി പലപ്പോഴും അനുഗ്രഹമാണ്; മഞ്ജു മനസ് തുറക്കുന്നു

956

മോഹൻ സംവിധാനം ചെയ്ത് 1995 ൽ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് മഞ്ജു വാര്യർ. കലോത്സവ വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

Advertisements

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ദീർഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Also read; അന്നാണ് ഞാൻ ആ ത്മ ഹ ത്യ ചെയ്താലോ എന്ന് ചിന്തിക്കുന്നത്, പക്ഷേ ആ സാധനം എന്റെ ജീവൻ രക്ഷിക്കുക ആയിരുന്നു, ഭാവന പറഞ്ഞത് കേട്ടോ

14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷം ആക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയിൽ ഇന്ന് പകരം വെക്കാനില്ലാത്ത നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്നുതന്നെ താരത്തെ വിളിക്കാം.

വിവാഹ മോചനം നേടി മലയാള സിനിമാ ലോകത്തേയ്ക്ക് ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. തന്റെ രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും ഒപ്പം തന്നെ പൊതുവേദികളിലും മഞ്ജു സജീവമായിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടല്ലാതെ നിരവധി പരിപാടികളിൽ മഞ്ജു പ പങ്കെടുക്കാറുണ്ട്. ഇവയും ഏറെ ശ്രദ്ധനേടാറുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും അല്ലാതെയും നിരവധി അഭിമുഖങ്ങളും മഞ്ജു നൽകിയിട്ടുണ്ട്.

ഇപ്പോൾ മഞ്ജു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലായത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണെന്ന് പലവട്ടം മഞ്ജു പറഞ്ഞിട്ടുണ്ട്. കൂടാതെ പലപ്പോഴും മറവി തനിക്ക് അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നാണ് ലേഡീ സൂപ്പർ സ്റ്റാർ പറയുന്നത്. ചില കാര്യങ്ങൾ നല്ല ഓർമയുണ്ടാകും പക്ഷേ ചില കാര്യങ്ങൾ ഞാൻ മറന്നു പോകും.

കാര്യങ്ങൾ ഓർത്ത് അവ ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി നിൽക്കുന്ന സ്വഭാവം തനിക്ക് തീരെ ഇല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു. ഓർത്തു വെയ്ക്കുന്നതും മറന്നു പോകുന്നതുമായ ശീലം നല്ലതും ചീത്തയുമാണെന്ന് പറഞ്ഞ നടി മറവി തനിക്ക് ഒരു അനുഗ്രഹമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും തുറന്ന് പറഞ്ഞു. ചില സമയങ്ങളിൽ ആവശ്യമുള്ളത് പോലും ഓർത്തെടുക്കാൻ സാധിക്കാറില്ലെന്നും മഞ്ജു പറഞ്ഞു.

Also read; രണ്ട് റിലേഷൻഷിപ്പ് ട്രൈ ചെയ്തു, എന്നിട്ടും കല്യാണം വേണമെന്ന് തോന്നിയിട്ടില്ല: കാരണം വെളിപ്പെടുത്തി അനുമോൾ

ലൊക്കേഷനുകളിൽ ഇരുന്ന് സത്യേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നത് പോലെ എനിക്ക് പറയാൻ കഴിയാത്തത് പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ടെന്നും അത് കുറവായി തോന്നിയിട്ടുണ്ടെന്നും മലയാള സിനിമയുടെ മുഖമായ മഞ്ജു പറയുന്നു.

Advertisement