ഇനി വിളക്ക് കത്തിക്കില്ല, പൂ വെക്കില്ല, പ്രാര്‍ത്ഥിക്കില്ല; നിങ്ങളെന്തിന് എന്നോട് ഇങ്ങനെ ചെയ്തു; സ്വാസിക കരഞ്ഞ് പറഞ്ഞത് കേട്ടോ

2969

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരത്തെ മലയാളികൾക്ക് സുപരിചിതയാക്കിയത് സീത എന്ന സീരിയൽ ആയിരുന്നു. ഒരേ സമയം തന്നെ സീരിയലുകളിലും സിനിമകളിലും വേഷമിടുന്ന താരം മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

Advertisements

അടുത്തിടെ താരം ചതുരം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതിനു പിന്നാലെ നടി ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടിയും വന്നു, പോൺ ചിത്രത്തിൽ അഭിനയിച്ചത് എന്തിനെന്ന ആരാധകരുടെ ചോദ്യവും ഇതിൽപ്പെടുന്നു. തുടരെ തുടരെ സൈബർ ആക്രമണങ്ങളും താരം നേരിട്ടുരുന്നു. എന്നാൽ ഇതിനെല്ലാം നടി ശക്തമായ വാക്കുകളിലൂടെയാണ് മറുപടി നൽകിയത്.

Also read; 10 വർഷത്തെ സൗഹൃദയം പ്രണയമായി, അത് വിവാഹത്തിലുമെത്തി; യഥാർത്ഥത്തിൽ ശ്രീനാഥ് പാവമാണെന്ന് ഭാര്യ റീത്തു, 2 കാര്യങ്ങൾ മാത്രം അൽപ്പം പ്രശ്‌നമാണ്

ഇപ്പോൾ സ്വാസിക ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. സങ്കടം തോന്നുന്ന സന്ദർഭങ്ങളെ താൻ കൈകാര്യം ചെയ്യുന്ന രസകരമായ രീതിയാണ് താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. മുറി അടച്ചിരുന്ന് കരയുന്ന ശീലമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്വാസിക. താൻ മിക്കപ്പോഴും അങ്ങനെ കരയാറുണ്ടെന്ന് താരം വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെയാണ് അതിൽ കുറവ് വന്നതെന്നും സ്വാസിക പറയുന്നു. എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഓഡീഷന് പോയി അവസരം കിട്ടാതിരിക്കുമ്പോഴൊക്കെ പൂജാമുറിയിൽ ഇരുന്ന് കരഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. പരമശിവൻ, നിങ്ങൾ എന്തിന് എന്നോടിങ്ങനെ ചെയ്തു.

Also read; ഓടി വന്ന് മലയുടെ മുകളിൽ നിന്ന് ചാടുന്ന ഒരു രംഗം ഉണ്ട്, ആ സീനിൽ എന്റെ ഓട്ടം കണ്ട് പേടിച്ച് കട്ട് വരെ പറഞ്ഞു; ഭാവനയുടെ രസകരമായ ഓർമ ഇങ്ങനെ

എന്റെ ജീവിതം ഞാനിത്ര കഷ്ടപ്പെട്ടില്ലേ, എത്ര നാളായി പ്രാർത്ഥിക്കുന്നു, ഇനി ഞാൻ വിളക്ക് കത്തിക്കില്ല, പൂ വെക്കില്ല, എന്നൊക്കെ പറഞ്ഞ് ഒരുപാട് സങ്കടം പറഞ്ഞിട്ടുണ്ടെന്ന് സ്വാസിക പറഞ്ഞു. ഈ സ്വഭാവം തന്നെ അമ്മയ്ക്കും ഉണ്ടെന്നും നടി പറയുന്നു. ചില സംഭവങ്ങൾ നടക്കുമ്പോൾ മനസ് തുറന്ന് പൊതുവിൽ കരയാൻ പറ്റില്ല, പക്ഷെ റൂമിലിരുന്ന് കരഞ്ഞ് തീർക്കുമ്പോൾ ഒരാശ്വാസവും കിട്ടുമെന്നും സ്വാസിക പറയുന്നു.

Advertisement