അനിയത്തി മെർഷിന നീനുവിനൊപ്പം പാരിജാതം താരം രസ്ന, രണ്ടുമക്കളായിട്ടും രസ്‌ന സുന്ദരി തെന്നെയെന്ന് ആരാധകർ

576

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ പരമ്പരയായിരുന്ന പാരിജാതം എന്ന ഒറ്റ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് രസ്ന. പരമ്പരയിലെ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് രസ്‌ന തിളങ്ങിയതും.

ആറാം ക്ലാസ് മുതൽ മുതലാണ് രസ്‌ന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഇന്ന് അഭിനയ ജീവിതം വിട്ട രസ്‌ന സാക്ഷി എന്ന പേരിൽ പുതിയ ജീവിതവുമായി കഴിയുകയാണ്. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് രസ്‌ന.

Advertisement

ഒരുകാലത്ത് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് രസ്ന. ചെറിയ വേഷങ്ങളിൽ ചോക്ലേറ്റ്, കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും രസ്ന അഭിനയിച്ചിട്ടുണ്ട്.

ആദ്യമായി രസ്ന ക്യാമറയ്ക്ക് മുന്നിൽ 6ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളിലായിരുന്നു രസ്‌നയുടെ തുടക്കം. ഇപ്പോൾ രസ്‌ന എന്ന സാക്ഷി തന്റെ മുഴുവൻ സമയവും സന്തോഷത്തോടെ ചെലവഴിക്കുന്നത്. ഇപ്പോൾ സാക്ഷിക്ക് വീണ്ടും അഭിനയിക്കണം എന്ന് ചിന്തിക്കാൻ പോലും സമയം ഇല്ല.

കുട്ടികൾക്കും അത്രയും തിരക്കാണ് ഭർത്താവിനുമൊപ്പം എന്ന് രസ്‌ന തുറന്ന് പറയുകയാണ്. ഏട്ടൻ ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട്. മാത്രമല്ല അവർ മൂന്നാളുടെയും കാര്യം ഞാൻ തന്നെ നോക്കണം എന്ന നിർബന്ധം എനിക്കുണ്ടെന്ന് എന്നും സാക്ഷി വെളിപ്പെടുത്തുന്നു.

ഇപ്പോൾ എത്ര വലിയ റോളുകൾ വന്നാലും ഞാൻ സ്വീകരിക്കില്ല എന്നും രസ്‌ന തുറന്ന് പറയുകയാണ്. കുടുംബം കഴിഞ്ഞേ മറ്റെന്തും എനിക്കൊള്ളൂ. അതിപ്പോൾ സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ശരി. ഇന്നത്തെപോലെ സിനിമയും സീരിയലും താൻ സീരിയലുകളിൽ അഭിനയിക്കുമ്പോൾ ഒരേ പോലെ കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു.

മാത്രമല്ല സീരിയൽ താരങ്ങളോട് എല്ലാവർക്കും ഒരു തരം പുച്ഛ ഭാവവും ആയിരുന്നു എന്നും സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ കുറിച്ച് രസ്‌ന ഒരുവേള തുറന്ന് പറഞ്ഞു.സീരിയൽ നിർമ്മാതാവ് ഒളിച്ച് താമസിപ്പിക്കുക ആണെന്നും രസ്ന തടവിലാണെന്നും പറഞ്ഞ് ഗോസിപ്പുകൾ നേരത്തെ തന്നെ പരന്നിരുന്നു.

എന്നാൽ എല്ലാ കാര്യങ്ങൾക്കും മറുപടി നൽകി രസ്ന തന്നെ പ്രേക്ഷകർക്ക് മുന്നിൽ താൻ ഇവിടെ തന്നെ ഉണ്ട് എന്ന് അറിയിക്കുക കൂടി ചെയ്യുകയാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട് രസ്‌ന.

Advertisement