വിളിച്ചാൽ ആ സെക്കൻഡിൽ പോകും, അനുക്കുട്ടി പറയുന്നത് കേട്ടോ

7420

മിനിസ്‌ക്രിൻ അവതാരകയായി എത്തി മലയാളികളുടെ ഇഷ്ടതാരമാറിയ സുന്ദരിയാണ് അനുക്കുട്ടി എന്ന അനുമോൾ. ടമാർ പടാർ, സ്റ്റാർ മാജിക് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് അനുക്കുട്ടി മലയാളി യുവാക്കളടക്കമുള്ള ആരാധകർക്ക് പ്രിയപ്പെട്ടവളായി മാറിയത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനാകുന്ന റിയാലിറ്റ് ഷോയായാണ് ബിഗ്ബോസ് മലയാളം പതിപ്പ്. ലോക്ഡൗൺ കാരണം ബിഗ്ബോസ് സീസൺ 2 പാതിവഴിയിൽ മുടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. പക്ഷേ ഇപ്പോൾ സീസൺ ത്രീ വീണ്ടും ആരംഭിക്കുന്ന സന്തോഷത്തിലാണ് ആരാധകർ.

ഒരു വീട്ടിനകത്ത് നൂറുദിവസം സെലിബ്രിറ്റികൾ വ്യത്യസ്തമായ മത്സരങ്ങളോടുകൂടി ഒരുമിച്ചുകൂടുന്ന റിയാലിറ്റി ഷോലേക്ക്, സിനിമ സീരിയൽ രംഗത്ത് നിന്നും മറ്റും കേരളത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റികൾ ആണ് സാധാരണയായി മത്സരാർത്ഥികൾ ആയി എത്താറുള്ളത്.

അതേ സമയം ബിഗ്‌ബോസിൽ അനുമോൾ മത്സരാർഥിയായി എത്തുമെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. റിയാലിറ്റി ഷോയുടെ മൂന്നാം പതിപ്പിലായിരിക്കും അനുമോൾ എത്തുകയെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ് മലയാളം സീസൺ ത്രീ യിൽ മത്സരിക്കാൻ പോകുന്ന മത്സരാർഥികളുടെ വ്യാജ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് പുറത്തുവന്ന ലിസ്റ്റിലുള്ള പലരും അത് വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു.

ഇക്കൂട്ടത്തിൽ അനുമോളിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ മറ്റുള്ളവരെപ്പോലെതന്നെ അനുമോളും ഈ വാർത്ത നിഷേധിച്ചിരുന്നു. ഇതേക്കുറിച്ച് അനുമോൾ പറയുന്നതിങ്ങനെ:

അന്ന് സോഷ്യൽ മീഡിയയിൽ എന്റെ പേര് പ്രചരിച്ചിരുന്നു അത് വ്യാജമാണ്. ബിഗ് ബോസ് എനിക്കിഷ്ടമാണ്. ബിഗ് ബോസിലെ വീടിനുള്ളിൽ നടക്കുന്ന ബഹളവും മറ്റും ആസ്വദിക്കുന്നവളാണ് ഞാൻ.
ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകാൻ ഞാൻ തയ്യാറാണ്.

അവിടുത്തെ വൈബ് എനിക്കിഷ്ടമാണ് എന്നും അനുമോൾ വ്യക്തമാക്കുന്നു. എന്തായാലും ബിഗ് ബോസിലേക്കുള്ള തങ്ങളുടെ പ്രിയ താരത്തിന്റെ പ്രവേശനത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.