മാനവും അഭിമാനവും കുടുംബവുമൊക്കെ ദിലീപിന് മാത്രമേ ഉള്ളോ, അടൂർ ഗോപാലകൃഷ്ണന് എതിരെ തുറന്നടിച്ച് ഭാഗ്യ ലക്ഷ്മി

2578

മലയാളിയായ തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ ഓടുന്ന വാഹനത്തിന് ഉള്ളിൽ വെച്ച് ആ ക്ര മി ക്ക പ്പെ ട്ട കേസിൽ പ്രതി ആയ മലയാള ത്തിന്റെ ജനപ്രിയ നടൻ ദിലീപിന് എതിരെ തെളിവില്ലെന്ന് പറഞ്ഞ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ അടൂരിന് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

കോടതിയിൽ കേ സ് നടന്നു കൊണ്ടിരിക്കെ ആണ് ദിലീപിന് എതിരെ യാതൊരു തെളിവുമില്ലെന്ന് പറയുന്നത്. എന്തു കൊണ്ട് ഇവർക്ക് എതിരെ കോടതി ഇലക്ഷ്യത്തിന് കേസ് എടുക്കുന്നില്ല. ദിലീപിന് എതിരെ തെളിവില്ലെന്ന് ശ്രീലേഖ ഐപിഎസിനും അടൂർ ഗോപാലകൃഷ്ണനും എങ്ങനെ അറിയാമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

Advertisements

അതി ജീവിതയുടെ സഹോദരൻ അടൂരിനെ വിമർശിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുക ആയിരുന്നു ഭാഗ്യലക്ഷമി. മാനവും അഭിമാനവും കുടുംബവുമൊക്കെ ദിലീപിന് മാത്രമേ ഉള്ളോ. അതിജീവിതയ്ക്ക് ഇതൊന്നുമില്ലെ. പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല. ശ്രീലേഖ ഐപിഎസും അടൂരും പുരുഷമേധാവിത്വത്തെ കുറിച്ചാണ് ചിന്തിക്കുന്നത്.

Also Read
ഇതൊക്കെ പേഴ്‌സണല്‍ മൊമന്റാണ്; പരസ്യമായി ചും ബിക്കാനില്ല, സോറി എന്ന് മനേഷ്; കെഞ്ചിയിട്ടും തനിക്ക് ഉമ്മ തന്നില്ലെന്ന് ശരണ്യ ആനന്ദ്

സിനിമയിൽ നമ്മൾ കാണുന്നവരെല്ലാം നല്ലവരാണ്. അതിന് പുറത്ത് എല്ലാ മനുഷ്യന്റെ ഉള്ളിലും മറ്റൊരു കഥാപാത്രം ഉണ്ടെന്നും ഭാഗ്യലക്ഷമി പറയുന്നു. ഇതിനോടകം തന്നെ ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

നേരത്തെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ച് അതിജീവിതയുടെ സഹോദരൻ രംഗത്തെത്തിയത്. കേസിൽ അങ്ങയുടെ പ്രതികരണം കണ്ടപ്പോൾ ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടിയെന്ന സഹതാപത്തോടെ നോക്കി കാണുകയാണെന്ന് അതിജീവിതയുടെ സഹോദരൻ കുറിച്ചു. കോടതിയിൽ വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഒരു കേസിൽ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കിൽ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക.

ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയിൽ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കൾക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാർത്ഥം. കേസിൽ അങ്ങയുടെ പ്രതികരണം കണ്ടപ്പോൾ ആദ്യം പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു.

പിന്നെ ഇപ്പോൾ പ്രതികരിക്കാനുള്ള കാരണം, താങ്കളെപ്പോലുള്ളവർ ഇത്തര കുപ്രചരണം നടത്തുമ്പോൾ ഞങ്ങൾ പ്രതികരിക്കാ തിരിക്കുന്നത് ഞങ്ങളുടെ കയ്യിലുള്ള തെറ്റ് കൊണ്ടാണോ അല്ലെങ്കിൽ താങ്കളെപ്പോലുള്ളവരെ ഭയപ്പെടുന്നത് കൊണ്ടാണോ എന്നൊരു ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉയർന്നുവരുന്നത് കൊണ്ടാണ് എന്നും അദ്ദേഹം കുറിക്കുന്നു.

Also Read
ആരെയെങ്കിലും പേടിച്ച് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാതിരിക്കാൻ കഴിയില്ല, ഓരോ പരിപാടിയും നോക്കിയിട്ടാണ് ഞാൻ വസ്ത്രം സെലക്ട് ചെയ്യുന്നത്, ഹണി റോസ് പറയുന്നു

Advertisement