എല്ലാവരും അഡ്ജസ്റ്റ്മെന്റിന് ചോദിക്കും, അഡ്ജസ്റ്റ് ചെയ്താൽ അവസരം തരാമെന്ന് പറയും, അവസാനം ഞാൻ പോകുമ്പോൾ വെറെ കഥകൾ പറഞ്ഞ് പ്രചരിപ്പിക്കും: ചാർമിള പറയുന്നു

432

ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞി നിന്നിരുന്ന നടിയാണ് ചാർമ്മിള. മകിച്ച നിരവധി വേഷങ്ങളിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട താരമായി മാറിയിരുന്നു ചാർമിള. താരരാജാവ് മോഹൻലാലിന്റെ നായികയായി ധനം എന്ന ചിത്രത്തിലൂടെ എത്തിയ ചാർമിളയെ മലയാളികൾ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

പിന്നീട് നിരവധി മലയാള സിനിമകളിൽ ചാർമിള മികച്ച വേഷങ്ങൾ ചെയ്തിരുന്നു. എന്നാൽ സിനിമകളെ പോലെ സുന്ദരവും വിജയവും ആയിരുന്നില്ല ചാർമിളയുടെ ജീവിതം. ഒരു വൻ പ്രണയവും രണ്ട് ദാമ്പത്യ ജീവിതങ്ങളുടെ തകർച്ചയും ചാർമിളയുടെ ജീവിതത്തെ വളരെ മോശമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ചാർമിള.

Advertisements

പല കഥകളും എന്റെ പേരിൽ പ്രചരിച്ചിട്ടുണ്ട്. അതിൽ ഞാൻ എന്റെ ഭാഗം പറയാം. ആദ്യം എനിക്കൊപ്പം വർക്ക് ചെയ്യുന്നവരോട് ചാർമിള അങ്ങനെയാണോ എന്ന് ചോദിക്കും. ആ കാലത്ത് ചെയ്തു വച്ച ചില തെറ്റുകൾ ഇപ്പോൾ പറയാൻ തുടങ്ങിയിരിക്കുകയാണ്. കാരവന്റെ കാര്യം പറയുന്നത് തെറ്റാണ്. കാരണം അന്ന് കാരവൻ വന്നിട്ടില്ല.

Also Read
ആര്‍ഭാടം ഒന്നുമില്ല; ഡോണിന്റെത് മൂന്നാം വിവാഹവുമല്ല; നമ്മളെ അറിയുന്നവര്‍ക്ക് സത്യം അറിയാം; തുറന്നടിച്ച് ഡിംപിളിന്റെ അമ്മ

കാരവൻ വിദേശ സിനിമകളിൽ ആണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയിൽ വന്നാൽ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാൻ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്. ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്മെന്റ്സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താൽ ഈ സിനിമയിൽ വരാമെന്ന് പറയും. അപ്പോൾ മതി, സിനിമ വേണ്ട എന്ന് പറഞ്ഞ് ഞാൻ പോകും.

പക്ഷെ അവർ പറയുക അവരുടെ കൂടെയുണ്ടായിരുന്നു ഇവരുടെ കൂടെയുണ്ടായിരുന്നു പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നൊക്കൊയാകും. അവർ സ്വയം ഉപമിക്കുന്നത് എന്റെ മുൻ കാമുകന്മാരോടാണ്. ഇപ്പോൾ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നു കമ്പനി തന്നു കൂടെ എന്നാണ് ചോദിക്കുന്നത്. നീ വന്നല്ലേ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേർ നടക്കുകയാണ്.

അവരാണ ഇത്തരം കഥകളുണ്ടാകുന്നതും എനിക്ക് അവസരങ്ങളില്ലാതെ പോകുന്നതും. കുറേപ്പേർ ചാർമിള വരട്ടെ എന്ത് ചെയ്യുമെന്ന് നോക്കാമെന്ന് പറഞ്ഞ് വിളിക്കുമെന്നും നടി പറയുന്നു.

Also Read
ആരെയെങ്കിലും പേടിച്ച് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാതിരിക്കാൻ കഴിയില്ല, ഓരോ പരിപാടിയും നോക്കിയിട്ടാണ് ഞാൻ വസ്ത്രം സെലക്ട് ചെയ്യുന്നത്, ഹണി റോസ് പറയുന്നു

Advertisement