ലാലേട്ടനെ കുറിച്ച് ഇനി മേലാൽ ഇത്തരം മോശം വാക്കുകൾ പറഞ്ഞേക്കരുത്: അടൂർ ഗോപാലകൃഷ്ണന് താക്കീതുമായി ധർമജൻ ബോൾഗാട്ടി

1522

മലയാളത്തിന്റെ താരരാജാവും മലയാളികളുടെ പ്രിയങ്കരനുമായ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ ഗുണ്ട എന്ന് വിളിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് എതി വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മോഹൻലാലിന് റൗഡി ഇമേജുള്ളത് കൊണ്ടാണ് താൻ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാത്തത് എന്നായിരുന്നു അടൂർ പറഞ്ഞത്.

എന്നാൽ സിനിമാ രംഗത്ത് നിന്നും ആരാധകർക്ക് ഇടയിൽ നിന്നും എല്ലാം നിരവധി പേരാണ് അടൂരിന് എതിരെ രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചുള്ള അടൂർ ഗോപാലകൃഷ്ണന്റെ റൗഡി പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നടനും കോൺഗ്രസ് നേതാവുമായ ധർമജൻ ബോൾഗാട്ടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ധർമജൻ അടൂരിന് എതിരെ രംഗത്ത് എത്തിയത്.

Advertisements

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണെന്നും അദ്ദേഹം സാധാരണക്കാരൻ ആയിട്ട് അഭിനയിച്ച ഒരുപാട് സിനിമകൾ ഉണ്ടെന്നും ധർമജൻ ബോൾഗാട്ടി പറയുന്നു. അടുരിന് ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് അദ്ദേഹത്തെ അങ്ങനെ തോന്നുന്നില്ലെന്നും ധർമജൻ പറഞ്ഞു. അടൂരിന് പറ്റിയ ആളുകളെ സിനിമയിൽ അഭിനയിപ്പിച്ചോളൂ എന്നും പക്ഷെ മോഹൻലാലിന് എതിരെ മോശം വാക്കുകൾ ഉപയോഗിക്കരുതെന്നും ധർമജൻ താക്കിതിന്റെ ശൈലിയിൽ കുറിക്കുക ഉണ്ടായി.

Also Read
മാനവും അഭിമാനവും കുടുംബവുമൊക്കെ ദിലീപിന് മാത്രമേ ഉള്ളോ, അടൂർ ഗോപാലകൃഷ്ണന് എതിരെ തുറന്നടിച്ച് ഭാഗ്യ ലക്ഷ്മി

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്, മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ്. അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ, മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്.

ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്.അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല. അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത് എന്നായിരുന്നു ധർമജൻ ബോൾഗാട്ടി കുറിച്ചത്.

Also Read
എല്ലാവരും അഡ്ജസ്റ്റ്മെന്റിന് ചോദിക്കും, അഡ്ജസ്റ്റ് ചെയ്താൽ അവസരം തരാമെന്ന് പറയും, അവസാനം ഞാൻ പോകുമ്പോൾ വെറെ കഥകൾ പറഞ്ഞ് പ്രചരിപ്പിക്കും: ചാർമിള പറയുന്നു

Advertisement