Home Entertainment Celebrities

ഞങ്ങളൊക്കെ കൂടെയുണ്ട് വിഷമിക്കേണ്ട; കലാതിലക പട്ടത്തെ ചൊല്ലി അന്ന് വഴക്കിട്ട നവ്യാ നായർ ഇന്ന് ആദിത്യൻ വിഷയത്തിൽ അമ്പിളി ദേവിയെ ചേർത്തു പിടിക്കുന്നു

226

2001 ലെ കേരള സംസ്ഥാന സംസ്ഥാന സ്‌കൂൾ യുവജനോൽസവ വേദിയിൽ അന്നത്തെ കലാതിലകമായ അമ്പിളി ദേവിക്ക് എതിരെ എസ് ധന്യ എന്ന നവ്യാ നായർ ആരോപണം ഉന്നയിച്ച് പൊട്ടിക്കരഞ്ഞത് ആരും മറക്കാൻ ഇടയില്ല. അമ്പിളി ദേവി കാരണമാണ് തനിക്ക് കലാതിലക പട്ടം നഷ്ടപ്പെട്ടത് എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ നടി നവ്യ നായരുടെ വീഡിയോ അത്രയ്ക്കും വൈറലായിരുന്നു.

സിനിമയിലെത്തും മുൻപേ യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു അമ്പിളി ദേവിയും നവ്യ നായരും. തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോൾ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായർ അന്നത്തെ തെറ്റിദ്ധാരണ പിന്നീട് മാറിയതായി സിനിമയിലെത്തിയതോടെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു.

Advertisements

അതേ സമയം തന്റെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ആയിരുന്നു അമ്പിളി ദേവി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. അമ്പിള ദോവിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലായിതിനി പിന്നാലെ ആദിത്യൻ ജയനായിരുന്നു ആദ്യം ഇതേക്കുറിച്ച് പറഞ്ഞെത്തിയത്.

പിന്നാലെ അമ്പിളി ദേവി ആദിത്യന് എതിരെ അവിഹിതം ബന്ധം ആരോപിച്ച് രംഗത്തെത്തുകയായിരുന്നു.
ഭർത്താവിൽ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും പലരും പറഞ്ഞപ്പോൾ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

വളരെ മോശമായിരുന്നു ആദിത്‌ന്റെ പ്രതികരണമെന്നും ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നുവെന്നും കരയാൻ ഇനി കണ്ണീരില്ലാത്ത വിധത്തിൽ സങ്കടത്തിലാണ് താനും കുടുംബവുമെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ അനു ജോസഫുമായി സംസാരിക്കവെയായിരുന്നു അമ്പിളി ദേവി കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

അതേ സമയം നേരിട്ട് പരിചയമില്ലാത്തവർ വരെ തന്നെ ആശ്വസിപ്പിക്കാൻ എത്തിയെന്നാണ് അമ്പിളി പറയുന്നത്. സിനിമാ മേഖലയിൽ നിന്നുള്ളവരും തന്നെ വിളിച്ചിരുന്നു. നവ്യ നായരുടെ ഭർത്താവായ സന്തോഷേട്ടൻ വിളിച്ചിരുന്നു. വിഷമിക്കണ്ട, തങ്ങളൊക്കെ കൂടെയുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമ്മയായിരുന്നു ഫോണെടുത്തതെന്നും അമ്പിളി പറയുന്നു.

ഭർത്താവും നടനുമായ ആദിത്യൻ ജയൻ വീട്ടമ്മയായ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തുകയാണ് എന്നാണ് അമ്പിളി വെളിപ്പെടുത്തുയത്. ഇതോടെ അമ്പിളിക്ക് വിവാഹത്തിന് മുമ്പും ശേഷവും മറ്റൊരു ബന്ധമുണ്ടെന്ന് പറഞ്ഞ് ആദിത്യൻ രംഗത്തെത്തിയിരുന്നു.

ആദിത്യനിൽ നിന്നും ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. കരയാൻ ഇനി കണ്ണീരില്ലാത്ത വിധത്തിൽ സങ്കടത്തിലാണ് താനും കുടുംബവുമെന്നും അമ്പിളി സുഹൃത്തും നടിയുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ പറയുന്നത്.

Advertisement