അമ്മ അറിയാതെയിലെ അമ്പാടി അർജുൻ നിഖിൽ നായർ പിൻമാറിയത് തന്നെ, പുതിയ താരത്തെ അംഗീകരിക്കാനാവാതെ നിരാശയിൽ ആരാധകർ

4483

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് അമ്മ അറിയാതെ എന്ന സീരിയൽ. വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന പരമ്പരയായ അമ്മ അറിയാതെ ഇരു കയ്യും നീട്ടിയാണ് മലയാളി ടെലിവിഷൻ പ്രേക്ഷകർ സ്വീകരിക്കുന്നത്. സീരിയലിൽ കേന്ദ്രകഥാപാത്രമായ അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്.

അമ്മയോട് ഒരേസമയം അളവറ്റ സ്നേഹവും തീർത്താൽ തീരാത്ത പകയും മനസ്സിലൊളിപ്പിക്കുന്ന കഥാപാത്രമായ അലീന തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അലീനയുടെ നായകനായെത്തുന്നത് അമ്പാടി അർജുൻ എന്ന കഥാപാത്രമായിരുന്നു. അമ്പാടി അർജുനെ അവതരിപ്പിച്ചത് നടൻ നിഖിൽ നായർ ആയിരുന്നു.

Advertisements

അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്പാടി പരമ്പയിൽ ഇല്ലായിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പോയിരിക്കുകയാണെന്നാണ് കഥയിൽ പറയുന്നത്. പരീക്ഷ കഴിഞ്ഞു വരുന്ന അമ്പാടിയെ കാണാനുള്ള കാത്തിരുപ്പിലായിരുന്നു ആരാധകർ.

എന്നാൽ അമ്പാടി അർജന്റെ മടങ്ങി വരവിൽ ആരാധകർ നിരാശയിലാണ്. നിഖിൽ നായർ പരമ്പരയിൽ നിന്ന് പിന്മാറിയതായാണ് വിവരം. മടങ്ങി വരവിൽ അമ്പാടിയെ അവതരിപ്പിക്കുന്നത് ടിക് ടോക് താരമായ വിഷ്ണു ഉണ്ണികൃഷ്ണനാണ്. നിഖിലിന്റെ ഈ മാറ്റത്തിൽ പ്രേക്ഷകർ സംപ്തൃപ്തരല്ല.

നിരവധിപ്പേരാണ് ഈ മാറ്റത്തിൽ പ്രതികരണവുമായെത്തുന്നത്. അമ്പാടിയും അലീനയും തമ്മിലുള്ള കെമിസ്ട്രിയും ഇതോടെ നഷ്ടമായെന്നും അമ്പാാടിയായി മറ്റൊരാളെ അംഗീകരിക്കാനാകില്ലെന്നാണ് പ്രേക്ഷകർ പറയന്നത്. നിഖിലനെ തിരികെ കൊണ്ടുവരണമെന്നാണ് ഇവർ ഒന്നടങ്കം പറയുന്നത്. ഏതായാലും നിഖിൽ ഇനി ഈ പരമ്പരയിലേക്ക് ഇല്ലെന്നാണ് അറിയുന്നത്.

Advertisement