യഥാർഥ ജീവിതത്തിലും അഞ്ജലിയുടെ ശിവേട്ടൻ റൊമാന്റിക് ആണ്, ഷഫ്‌നയുടേയും സജിന്റേയും പ്രണയ നിമിഷങ്ങളുടെ വീഡിയോ വൈറൽ

270

ടിവി സീരിയലുകൾ കുടുംബ സമേതം ആസ്വദിക്കുന്ന മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സൂപ്പർഹിറ്റായ ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യതനേടി മുന്നേറുകയാണ്.

ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സാന്ത്വനത്തിന്റെ ഇതിവൃത്തം. ചിപ്പി, രാജീവ് പരമേശ്വരൻ, ഗേപിക അനിൻ, രക്ഷ, ഗിരീഷ് നമ്പ്യാർ എന്നിവരാണ് സാന്ത്വനം പരമ്പരയിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

തമിഴിലെ സൂപ്പർഹിറ്റ് സീരീയലായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ് സാന്ത്വനം പരമ്പര നിർമ്മിച്ചിരിക്കുന്നത്. ഈ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. സ്വന്തം പേരിനെക്കാളും അഞ്ജലിയുടെ ശിവേട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

പ്ലസ്ടു എന്ന സിനിയിലുടെ അഭിനയ രംഗത്തെത്തിയ സജിൻ സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. നടന്റെ ആദ്യ പരമ്പരയാണിത്. ശിവാഞ്ജലി ഫൈറ്റും റൊമാൻസും ഒക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

സജിന്റെ ഓൺ സ്‌ക്രീൻ റൊമാൻസ് മാത്രമല്ല ഓഫ് സ്‌ക്രീൻ റൊമാൻസും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. പ്രമുഖ സിനിമാ സീരിയൽ നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. സോഷ്യൽ മീഡിയയിൽ സജീവമായ ഷഫ്‌ന സജിന്റേയും തന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ശിവാഞ്ജലി കപ്പിൾസിനെ പോലെ തന്നെ ഷഫ്‌നയ്ക്കും സജിനും കൈനിറയെ ആരാധകരുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷഫ്‌ന പങ്കുവെച്ച ഒരു വീഡിയോയാണ്. സജിനോടൊപ്പം മഞ്ഞുമല കയറുന്നതിന്റെ വീഡിയോയാണ് നടി പങ്കുവെച്ചത്.

ഷഫ്‌നയുടെ കൈകളിൽ പിടിച്ചു കൊണ്ട് മഞ്ഞുമല കയറുന്ന സജിനെയാണ് വീഡിയോയിൽ കാണുന്നത്. ജീവിതത്തിലെ ഏത് പ്രയാസം നിറഞ്ഞ വഴികളിലും കൈ മുറുകെ പിടിയ്ക്കുന്നുഎന്ന ക്യാപ്ഷനോടെയാണ് ഷഫ്ന വീഡിയോ പങ്കുവച്ചത്. താരങ്ങളുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Advertisement