Home Entertainment

എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി, നീയില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ കഴിയില്ല, നിന്നെ എന്റെ സ്വന്തമായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്: ഗോപിക അനിൽ പറയുന്നത് കേട്ടോ

394

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞ ഈ പരമ്പരയിലെ കഥാപാത്രങ്ങളും അതവതരിപ്പിക്കുന്ന അഭിനേതാക്കളും എല്ലാം പ്രേക്ഷകർക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ്.

ഇ പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഡോ. ഗോപിക അനിൽ. സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിലെ അഞ്ജലിയെന്ന കഥാപാത്രമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു താരം. മലയാളത്തിൽ ഇന്നേവരെ ഒരു ടെലിവിഷൻ താരവും സ്വന്തമാക്കാത്ത ഫാൻ ബേസാണ് ഗോപിക നേടിയെടുത്തത്.

Advertisements

താരത്തിന്റെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് തിടുക്കമാണ്. അതേ സമയം സിനിമയിലൂടെ ആയിരുന്നു ഗോപിക അഭിനയ രംഗത്തേക്ക് എത്തിയത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ എവർഗ്രീൻ ഹിറ്റ് ബാലേട്ടൻ എന്ന സിനിമയിലൂടെ ബാല താരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്.

ചിത്രത്തിൽ മോഹൻലാലിന്റെ മകളായിട്ടായിരുന്നു ഗോപിക വേഷമിട്ടത്. സഹോദരി കീർത്തനയും ഈ സിനിമയിൽ ഒപ്പം അഭിനയിച്ചിരുന്നു. പിന്നീട് പഠന തിരക്കുകളിലേക്ക് തിരിഞ്ഞ ഗോപിക സാന്ത്വനം സീരിയലിലെ നായികയായിട്ടാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

Also Read
വീട്ടുകാരോട് എന്ന പോലെയാണ് അവർ പെരുമാറിയത്, ആ സ്‌നേഹം അനുഭവിച്ച് തന്നെ അറിയണം:, കടലിൽ ചാടാൻ ധൈര്യം കിട്ടിയതിനെ കുറിച്ച് സണ്ണി വെയ്ൻ

സാന്ത്വനം പരമ്പരയിലൂടെ ഗോപികയ്ക്ക് കൈനിറയെ ആരാധകരെയാണ് ലഭിച്ചത്. സാന്ത്വനത്തിലൂടെ ഇത്രയും വലിയൊരു ആരാധക വൃന്ദത്തെ ലഭിച്ച മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ഗോപിക. തന്റെ വിശേഷങ്ങൾ എല്ലാം ഗോപിക ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

ഗോപികയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരത്തിന്റെ സഹോദരി കീർത്തന അനിലും. ബാലതാരം ആയിരിക്കെ കീർത്തന അഭിനയിച്ച ചില സിനിമാ രംഗങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഷെയർ ചെയ്യാറുണ്ട്.

ഗോപികയും കീർത്തനയും ഒന്നിച്ചെത്തിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇൻസ്റ്റഗ്രാം പേജിലും ആക്ടീവായ ഗോപിക കീർത്തനയുടെ ഉൾപ്പെടെയുള്ള കുടുംബവിശേഷങ്ങൾ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സഹോദരി കീർത്തനയുടെ പിറന്നാൾ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഗോപിക ഇപ്പോൾ.

നിരവധി പേരാണ് കീർത്തനക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ഗോപിക സഹോദരിക്കായി ഒരു കുറിപ്പും ചേർത്തിട്ടുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി. നീയില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ കഴിയില്ലെന്നാണ് ഗോപിക കുറിച്ചിരിക്കുന്നത്.

ഗോപികയുടെ കുറിപ്പിന്റെ പൂർണരൂപം:

എന്റെ പ്രിയപ്പെട്ട കുഞ്ഞു സഹോദരി ജന്മദിനാശംസകൾ ധാരാളം പോസിറ്റിവിറ്റിയും ഹൃദയത്തിൽ ദയയും ഉള്ള ഒരു അത്ഭുതകരമായ വ്യക്തിയാണ് നീ! ഈ ലോകത്തുടനീളം നിന്നെപ്പോലെ ഒരു ഊർജ്ജസ്വലയായ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല, നിന്നെ എന്റെ സ്വന്തമായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്.

Also Read
കാത്തിരിപ്പ് അവസാനിക്കുന്നു, ജയറാമിന് പൂച്ചയെ അയച്ച ആ കാമുകിയെ ഉടൻ അറിയാം; സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുന്നു, ആവേശത്തിൽ ആരാധകർ

എന്റെ ഏറ്റവും പ്രിയപ്പെട്ടളെ നിനക്ക് എല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും ആരോഗ്യവും സമ്പത്തും നേരുന്നു.
ഞാൻ എപ്പോഴും പറയുന്നതുപോലെ, നീയില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ കഴിയില്ല ഞാൻ അത് ശരിക്കും അർത്ഥമാക്കുന്നു. എന്റെ ഉയർച്ച താഴ്ചകളിൽ ഉണ്ടായിരുന്നതിന് വളരെ നന്ദി! എനിക്ക് നിന്നെ എന്നും എന്നേക്കും വേണം
ഇന്ന് മാത്രമല്ല, ഒരു അത്ഭുതകരമായ ജീവിതം ഉണ്ടാകട്ടെ! എന്നേക്കും ഈ സുന്ദരിയായി തുടരുക ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നായിരുന്നു ഗോപിക കുറിച്ചത്.

Advertisement