Home Entertainment

മെഗാസ്റ്റാർ മമ്മൂട്ടി ദൃശ്യം 3 ൽ ഉണ്ടാവുമോ, തുറന്ന പറഞ്ഞ് ജീത്തു ജോസഫ്

103

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചരിത്ര വിജയം നേടിയ സിനിമകളാണ് ദൃശ്യം, ദൃശ്യം 2 എന്നിവ. മലയാള സിനിമയിൽ ആദ്യമായി അമ്പതു കോടി കളക്ഷൻ നേടിയ ദൃശ്യം തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, സിംഹളീസ്, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

മലയാളത്തിന് പുറമേ പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും തകർപ്പൻ വിജയമാണ് ഈ ചിത്രം നേടിയത്.
ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ നേടിയ വിജയം ഭാഷയുടേയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചാണ് വിജയ കുതിപ്പ് നടത്തിയത്.

Advertisements

ഇപ്പോൾ കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയുമാണ് ദൃശ്യം. അതേ സമയം ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി റിലീസ് ആയിട്ടായിരുന്നു പുറത്തുവന്നത്. അന്താരാഷ്ട്ര തലത്തിൽ വരെയുള്ള പ്രേക്ഷകരും നിരൂപകരും അഭിനന്ദനം ചൊരിഞ്ഞ ഈ ചിത്രം ദേശീയ അന്തർദർശീയ തലത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപെട്ട മലയാള സിനിമകൂടിയായി മാറി.

അത സമയം ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്നും എന്നാൽ അത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞു മാത്രമേ സംഭവിക്കു എന്നും സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോൾ ദൃശ്യം 3 ന് പറ്റിയ കഥകൾ എന്ന് പറഞ്ഞു സിനിമാ പ്രേമികൾ ഒട്ടേറെ പ്രമേയങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുമുണ്ട്.

അതിൽ തന്നെ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്കുട്ടി എന്ന കഥാപാത്രത്തെ പൂട്ടാൻ കേസ് അന്വേഷിക്കാൻ മമ്മൂട്ടിയുടെ പ്രശസ്ത സിബിഐ കഥാപാത്രം സേതുരാമയ്യർ എത്തുമെന്നും, അതല്ല ജീത്തു ജോസഫിന്റെ തന്നെ മെമ്മറീസ് എന്ന ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിച്ച പോലീസ് കഥാപാത്രം സാം അലക്‌സ് എത്തുമെന്നും ആരാധകർ പറയുന്നു.

ഇപ്പോഴിതാ അതിനെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. അങ്ങനെയൊന്നും തന്നെയുണ്ടാവില്ല കാരണം, ഇപ്പോൾ മനസ്സിൽ ഒരു ക്ലൈമാക്‌സ് മാത്രമാണ് ഉള്ളതെന്നും, അതിനെ സാധൂകരിക്കുന്ന ഒരു മികച്ച കഥ കിട്ടിയാൽ മാത്രമേ സിനിമ ചെയ്യൂ എന്നുമാണ്. അല്ലാതെ ഒരു മൂന്നാം ഭാഗം ഇറക്കാൻ വേണ്ടി ഒരു സിനിമ ഉണ്ടാക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യം 3 കൂടാതെ റാം, ആശീർവാദ് സിനിമാസ് ഒരുക്കുന്ന മറ്റൊരു ചിത്രം എന്നിവയും മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നുണ്ട്. അതേ സമയം ദൃശ്യം പോലെ തന്നെ ദൃശ്യം 2 ഉം മറ്റു ഭാഷകളിലേക്ക് റിമേക്ക് ചെയ്യുകയാണ് ഇപ്പോൾ. തെലുങ്ക്,കന്നഡ, ഹിന്ദി റീമേക്കുകളുടെ അണിയറ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.

Advertisement