ലോകത്ത് പലയിടത്തും പോയിട്ടുണ്ട് ഇതുപോലൊരു നാട് എവിടെയും കണ്ടിട്ടില്ല: ലക്ഷദ്വീപ് വിഷയത്തിൽ ഗായിക സിതാര കൃഷ്ണകുമാർ

121

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷദീപിനെ ചുറ്റി പറ്റിയുള്ള വർത്തകളാണ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയകളിലും നിരുന്നത്. കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിൽ ഉണ്ടായിരിക്കുന്ന പുതിയ സംഭവ വികാസങ്ങളിൽ ലക്ഷദ്വീവ് നിവാസികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്.

ഇപ്പോഴിതാ ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രശ്ത ഗായിക സിതാര കൃഷ്ണകുമാർ. ലോകത്ത് പലയിടത്തും പോയിട്ടുണ്ട് പല കാലത്തായി, ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല.

Advertisements

ദ്വീപ് മുട്ടായി പോലെ മധുരമുള്ളതാണ് ലക്ഷ്ദ്വീപുകാരുടെ മനസ് എന്നും സിതാര ഫേസ്ബുക്കിൽ കുറിച്ചു.
പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സ്. ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്.

ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്നും സിതാര കുറിക്കുന്നു. സിതാരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാൽ അവർക്ക് കേരളമാൺ ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം.

ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാൺഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്‌ബോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്നായിരുന്നു സിതാരയുടെ കുറിപ്പ്.

അതേ സമയം ലക്ഷദ്വീപ് നിവാസികൾക്കെതിരായ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്. നടൻ പൃഥ്വിരാജ്, സലിം കുമാർ, ഗീതു മോഹൻദാസ് തുടങ്ങി നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Advertisement