കൃഷ്ണകുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോയെന്ന് വളരെ സീരയസായി ഞാൻ ചോദിച്ചിരുന്നു, പക്ഷേ അവർ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ശാന്തി കൃഷ്ണ

3383

ക്ലാസിക് ഹിറ്റുകളായിരുന്ന നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ശാന്തി കൃഷ്ണ. നായികയായും സഹനടിയായും ഒക്കെ അക്കാലത്ത് തിളങ്ങിയ ശാന്തികൃഷ്ണയ്ക്ക് ആരാധകരും ഏറെയായിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റും സിനിമയിൽ നിറഞ്ഞു നൽക്കുകയാണ് ശാന്തികൃഷ്ണ.

അതേ സമയം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശാന്തി കൃഷ്ണ സിനിമയിൽ എത്തുന്നത്. 1976ൽ ഹോമകുണ്ഡം എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല. അതിനു ശേഷം ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ വിജയ് മേനോനൊപ്പം നായികയായി അഭിനയിച്ച താരം ശ്രദ്ധിക്കപ്പെടുകയും ശേഷം നിരവധി അവസരങ്ങൾ തേടിയെത്തുകയുമായിരുന്നു.

Advertisement

മുംബൈയിൽ ജനിച്ചു വളർന്ന നടി അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്ത് നടൻ ശ്രീനാഥുമായി പ്രണയത്തിലായ നടി വിവാഹിതയാവുക ആയിരുന്നു. 1986 സെപ്റ്റംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ അഞ്ച് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്ന ശാന്തി കൃഷ്ണ 1995 ൽ ശ്രീനാഥിൽ നിന്നും വിവാഹ മോചനം നേടുകയായിരുന്നു.

Also Read
ചേച്ചിയെ പറ്റിച്ച് അനിയത്തിയുമായി രഹസ്യ ബന്ധം, കയ്യോടെ പൊക്കിയിട്ടും ബന്ധം ഉപേക്ഷിച്ചില്ല; തന്നെവിട്ടു മറ്റൊരു സുഹൃത്തുമായി അടുത്തതോടെ കളിമാറി, ഹരികൃഷ്ണയ്ക്ക് സംഭവിച്ചത് ഇങ്ങനെ

ഇതിന് ശേഷം വീണ്ടും വിവാഹിതയായ ശാന്തി കൃഷ്ണ കുറേക്കാലം അമേരിക്കയിലായിരുന്നു.രണ്ടു മക്കളാണ് നടിക്ക് ഈ ബന്ധത്തിലുള്ളത്. അതേ സമയം വിവാഹത്തോടെ സിനിമ വിട്ട ശാന്തി കൃഷ്ണ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരുന്നു. ഇടയ്ക്ക് നടി തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

തന്റെ പത്തൊമ്പതാമത്തെ വയസിൽ സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ശ്രീനാഥുമായുള്ള പ്രണയ വിവാഹം. പക്ഷെ വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത് ആ പ്രായത്തിൽ പക്വതയില്ലാതെ എടുത്ത ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന് നടി വ്യക്തമാക്കിയിരുന്നു. പരസ്പരം ഒരുകാര്യത്തിനും പൊരുത്തങ്ങൾ ഇല്ലായിരുന്നിട്ടും ഒൻപത് വർഷത്തോളം ആ വിവാഹ ജീവിതം നീണ്ടു നിന്നു.

ആ വിവാഹ മോചനത്തിന് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂഷൻ സെക്രട്ടറി സദാശിവൻ ബജോരെയുമായുള്ള വിവാഹം നടക്കുന്നത്. എന്നാൽ നീണ്ട പതിനെട്ട് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2016 ൽ ആ ബന്ധവും അവസാനിച്ചു. എന്നാൽ രണ്ടാമത്തെ വിവാഹ മോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നു എന്ന് ശാന്തി കൃഷ്ണ പറഞ്ഞിരുന്നു. കാരണം ആ ബന്ധത്തിൽ തനിക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു. മിതുൽ എന്ന മകനും മിതാലി എന്ന മകളും.

അതേ സമയം നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ ഇപ്പോഴത്തെ മടങ്ങി വരവ്. ഈ ചിത്രത്തിൽ ശാന്തി കൃഷ്ണയുടെ കഥാപാത്രത്തിന്റെ ഇളയ മകളായി എത്തിയത് നടി അഹാന കൃഷ്ണ ആയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണ.

Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായ ഈ താരം ഇപ്പോൾ ഇങ്ങനെ

മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഇപ്പോൾ അഹാന കൃഷ്ണ. ഒന്നിച്ച് അഭിനയിച്ചപ്പോൾ തനിക്ക് അഹാനയോട് തോന്നിയ അടുപ്പത്തെകുറിച്ച് തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ ഇപ്പോൾ. അഹാന തനറെ മകളായി അഭിനയിച്ചതു മുതൽ താൻ അവളെ തന്റെ സ്വന്തം മകളായിട്ടാണ് കാണുന്നത് എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

ശാന്തി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:

അവൾ എപ്പോൾ എന്റെ അടുത്തുവന്നാലും ഒരു മകളെ പോലെ കൊഞ്ചിക്കാനും താലോലിക്കാനും തനിക്ക് തോന്നാറുണ്ട്. അങ്ങനെ ആ കുട്ടിയോടുള്ള സ്‌നേഹ കൂടുതൽ കൊണ്ട് താൻ അഹാനയുടെ അച്ഛൻ കൃഷ്ണ കുമാറിനോടും അവളുടെ അമ്മയോടും അഹാനയെ എനിക്ക് തരുമോ എന്ന് വളരെ സീരയസായി ചോദിച്ചിരുന്നു.

പക്ഷെ തന്റെ ചോദ്യത്തെ അവർ അത്ര കാര്യമായി എടുത്തില്ലെന്നും, ഒരു പക്ഷെ അവർ അത് സമ്മതിച്ചിരുന്നു എങ്കിൽ അഹാനയെ താൻ തൻറെ സ്വന്തം മകളാക്കി വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. ഞങ്ങൾ തമ്മിലുള്ള അടുപ്പം ഇപ്പോഴും അങ്ങനെത്തന്നെ ഉണ്ട്. മിക്കപ്പോഴും എന്നെ വിളിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകളാണ് അഹാന. വളരെ മിടുക്കിയായ ഒരുപാട് കഴിവുള്ള ഒരു അഭിനേത്രിയും ഗായികയുമാണ് അഹാന.

Also Read
കുട്ടിയുടുപ്പിൽ കിടിലൻ ഡാൻസുമായി നൈല ഉഷ, നടിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

എന്ത് സന്തോഷം ഉള്ള കുടുംബമാണ് അവരുടേത്. എപ്പോഴും ബഹളമുള്ള ഒരു വീട്, കൃഷ്ണകുമാറും സിന്ധുവും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. അഹാനയുടെ അനിയത്തിമാരും മിടുക്കികൾ ആണെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു.

Advertisement