ആദ്യം തന്നെ ദിലീപ് പണം അങ്ങ് കൈക്കലാക്കും, പിന്നെ ആ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്, പ്രമുഖ നിർമ്മാതാവ്

14277

മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിൽ വന്ന് തന്റെ കഠിനധ്വാനം കൊണ്ട് സൂപ്പർ നടനായി മാറിയ താരമാണ് ദിലീപ്.
കമലിന്റെ സംവിധാന സഹായികളിൽ ഒരാളായിട്ടായിരുന്നു ദിലീപ് ആദ്യം സിനിമാ രംഗത്തേക്ക് എത്തിയത്. അതേ സമയം ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതിരുന്ന താരം ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങി പിന്നീട് മലയാള സിനമയിലെ മുമ്പൻമാരിൽ ഒരാളായി മാറുകയായിരുന്നു.

ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപ് എന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്‌ജെക്ട് ഏതായാലും കോമഡി അത്യാവശ്യം ആക്ഷൻ സെന്റിമെന്റ്‌സ് എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലും അതായിരുന്നു ദിലീപ് സിനിമയുടെ കോമ്പിനേഷൻ.

Advertisements

മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്.ജോക്കർ, കുഞ്ഞികൂനൻ, ചാന്ത്‌പൊട്ട് തുടങ്ങി അസാധ്യ പെർഫോമൻസ് കാഴ്ച്ച വെച്ച സിനിമകളും ദിലീപിന്റെ സിനിമാ ജീവിതത്തിലുണ്ട്. അത് മറ്റുള്ള ഭാഷക്കാർ റീമേക്ക് ചെയ്ത് വിജയിപ്പിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് പോയിട്ടുണ്ട്. കരിയറിൽ ചെയ്ത സിനിമകളിൽ കൂടുതലും വിജയമാക്കിയ നടൻ കൂടിയാണ് ദിലീപ്.

Also Read
നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ അത്, താനും പ്രിയാമണിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി വിദ്യാ ബാലൻ

രണ്ടായിരത്തിന് ശേഷമാണ് ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള ദിലീപ് സിനിമകൾ പിറന്നിട്ടുള്ളത്. 1980ന് ശേഷം മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇയർ ടോപ്പറുകൾ ഉള്ള നടനും ദിലീപ് ആണന്നാണ് റിപ്പോർട്ടുകൾ. 2000 ന് ശേഷം മറ്റ് ഭാഷക്കാർ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്തിട്ടുള്ളത് ദിലീപ് സിനിമകളാണ്.

അസിസ്റ്റന്റ് സംവിധായകനായി സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയ ദിലീപ് പിന്നീട് സഹനടനായി, നായകനായി, നിർമ്മാതാവായി, ബിസിനസുകാരനായും തിളങ്ങി. ഇപ്പോൾ ഇതാ ദിലീപിനെ കുറിച്ച് വെങ്കടേശ്വര ഫിലിംസ് നിർമാതാവ് തൈക്കാട് ചന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല. അല്ലെങ്കിൽ ഡിങ്കൻ സിനിമ കിടക്കുന്നപോലെ കിടക്കും. ദിലീപിനെ സിനിമയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ ആദ്യമെ ദിലീപ് തന്റെ പണം അങ്ങ് മേടിച്ചെടുക്കും. ഒന്നേമുക്കാൽ കോടിയോളം വാങ്ങിക്കും. പിന്നെ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും.

ഇപ്പോൾ ഡിങ്കൻ സിനിമയുടെ അണിയറ പ്രവർത്തകർക്കും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്. അവരെല്ലാം കഷ്ടപ്പെടുക ആണ്. ദിലീപ് അഡ്വാൻസായി പണം വാങ്ങിച്ച് വെക്കും പലരുടേയും ശാപം ദിലീപിന് ഉണ്ടെന്നാണ് പലരും പറയുന്നതെന്ന് നിർമാതാവ് തൈക്കാട് ചന്ദ്രൻ പറയുന്നു.

Also Read
അലൻസിയർ തന്നെ ഉമ്മ വെക്കുന്ന ചിത്രവുമായി സ്വാസിക, മോശം കമന്റും വിമർശനവുമായി ആരാധകർ, വൈറൽ

അതേ സമയം ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥൻ ആയിരുന്നു.
നാദിർഷ സംവിധാനം ചെയ്ത സിനിമ ന്യൂഇയർ റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഉർവ്വശിയായിരുന്നു ചിത്രത്തിൽ നായിക. നസ്ലിൻ അടക്കമുള്ള താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു.

ഇനി വരാനിരിക്കുന്ന ദിലീപ് സിനിമ വോയ്‌സ് ഓഫ് സത്യനാഥനാണ്. റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോജു ജോർജും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ദിലീപും ജോജുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ.

Advertisement