ഇങ്ങനെ ഗുണ്ടുമണിയായി ഇരുന്നാ പോരാ നീ മെലിയണമെന്ന് ഭാവന പറഞ്ഞു, പിന്നെ ഒന്നും നോക്കിയില്ല: താൻ ലുക്കായതിന് പിന്നിൽ ഭാവനയെന്ന് റിമി ടോമി

59

മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ പാട്ടുകാരിയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായ മീശമാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന പാട്ടുപാടി മലയാള സിനിമാ പിന്നണി ഗായിക രംഗത്തേക്ക് വന്ന താരമാണ് റിമി ടോമി. അവതാരകയായും പാട്ടുകാരിയായും അഭിനയത്രിയായും തിളങ്ങിയ റിമിയെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറ്റിയത് കുസൃതി നിറഞ്ഞ സംസാരവും അതുപോലെ തന്നെ സ്റ്റേജ് ഷോകളിൽ വരുമ്പോൾ ആളുകളെ കൈയിലെടുക്കാൻ കഴിയുന്ന കഴിവും കൊണ്ടാണ്.

പാട്ടുകാരിയും നടിയും മാത്രമല്ല ഇന്ന് ഒരു യൂട്യൂബർ കൂടിയാണ് താരം. യൂട്യൂബിൽ റിമി പാചകവും പാട്ടും ഫിറ്റ്‌നസ്സുമായി മുന്നോട്ടുപോകുകയാണ്. തന്റെ ഫിറ്റനസ് എങ്ങനെ കാത്തു സൂക്ഷിക്കുന്നുവെന്നും താരം പ്രേഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഫിറ്റ്‌നസ് സംബന്ധിച്ച് പ്രേഷകരുടെ മറുപടി പറയുന്ന എപ്പിസോഡിലാണ് താരം ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്. ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവനയാണെന്ന് റിമി തുറന്നുപറയുന്നു. ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നനും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിമി പറഞ്ഞു.

വർക്ക് ഔട്ടുമായി ബന്ധപ്പെട്ട ആളുകളുടെ സംശയങ്ങൾക്കാണ് റിമി മറുപടി നൽകിയത്. അതിൽ തന്നെ ഒരു ദിവസം എത്ര വെള്ളം കുടിക്കുമെന്ന് ആരാധകന്റെ ചോദ്യത്തിലാണ് റിമി ഭാവനയുടെ കാര്യം പറഞ്ഞത്.
ഞാൻ എപ്പോഴും ഒരു ബോട്ടിലിൽ വെള്ളം കൊണ്ട് നടന്ന് കുടിക്കുന്ന ആളാണ്.

അത് എന്നെ പഠിപ്പിച്ചത് എന്റെ ഏറ്റവും ബേസ്ഡ് ഫ്രണ്ടായ ഭാവനയാണ്. ഞങ്ങൾ എല്ലാദിവസവും സംസാരിക്കാറുണ്ട്. എന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നതും ഭാവനയാണ്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഡയറ്റും മറ്റു കാര്യങ്ങളും സംസാരിക്കും. പണ്ട് ഞാൻ തടി വച്ച് ഇരുന്ന സമയത്തും ഏറ്റവും കൂടുതൽ പറഞ്ഞതും ഭാവന തന്നെയാണ്.

വർക്ക് ഔട്ട് ചെയ്യണമടി. നീ ഇങ്ങനെ ഗുണ്ടുമണിയായിട്ട് അല്ലെങ്കിൽ ഉരുണ്ടുകളിച്ച് ഇരുന്നാൽ പോരാ. അത് അന്നും ഇന്നും എന്നും ഞങ്ങൾ ആ ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്യാറുണ്ട്. ഞാൻ ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം മിനിമം കുടിക്കാറുണ്ട്. ബോട്ടിലിൽ കുടിക്കുമ്പോൾ അത് അറിയാൻ പറ്റുമെന്നും റിമി പറഞ്ഞു.

എന്തായാലും റിമിയുടെ യൂട്യൂബ് വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സബ്‌സ്‌ക്രൈബേഴ്‌സുകളുടെ എണ്ണം ഏതാണ്ട് രണ്ട് ലക്ഷത്തിനോട് അടുക്കുകയാണ്. ഫിറ്റ്‌നസ് സംബന്ധിച്ച വീഡിയോകൾക്കാണ് മികച്ച പ്രതികരണെ എന്ന് റിമി തന്നെ പറയുന്നു. ഇതിനിടയിൽ മമ്മൂക്ക വർക്കൗട്ട് ചിത്രങ്ങൾ വൈറലായതിനു ശേഷം റിമി ടോമിയുടെ പുതിയ ചിത്രങ്ങളും വൈറലായിരുന്നു.

ചുവന്ന ഫ്രോക്ക് ധരിച്ചുള്ള ചിത്രങ്ങൾ റിമി കഴിഞ്ഞ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ആരാധാകർ കിടിലൻ കമന്റുകളുമായെത്തി. നാൽപ്പത്തഞ്ചാം വയസ്സിലും എന്നാ ലുക്കാണെന്നും, മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെയാണ് താരം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കമന്റ് വളരെ പെട്ടെന്ന് വൈറലാകുകയും പിന്നീട് റിമിയുടെ പ്രായം നാൽപ്പത്തിയഞ്ച് ആണോഎന്നും ചർച്ചയായി.

Advertisement