Home Entertainment Celebrities

അങ്ങനെ ഒരാളാണ് ഞാൻ എന്ന് ആരും വിചാരിക്കണ്ട; റോബിനോടുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി ആരതി പൊടി

793

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച റിയാലിറ്റി ഷോ ആയിരുന്നു അടുത്തിടെ അവസാനിച്ച ബിഗ് ബോസ് മലയാളം പതിപ്പ് സീസൺ ഫോർ. മലയാളം ബിഗ് ബോസിന്റെ നാലാം സീസണിൽ പങ്കെടുത്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ഡോക്ടറും മോട്ടിവേഷ്ണൽ സ്പീക്കറുമായ റോബിൻ രാധാകൃഷ്ണൻ.

അതുവരെ ഉണ്ടായിരുന്ന എല്ലാം മാറ്റി മറിച്ച് റോബിൻ യുഗം തന്നെ തുടങ്ങിയ നാളുകളാണ് പിന്നീട് കണ്ടത്. മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ പുറത്തായെങ്കിലും ലക്ഷക്കണക്കിന് ആരാധകരാണ് റോബിന് പുറത്ത് സ്വീകരണം ഒരുക്കിയത്.

Advertisements

അതേ സമയം ഡോ. റോബിൻ രാധാകൃഷ്ണൻ വിവാഹിതനാവാൻ പോവുകയാണെന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അടുത്തിടെ ആണ് താരം വിവാഹത്തെ കുറിച്ചും ഭാവി വധുവിനെ കുറിച്ചും വെളിപ്പെടുത്തൽ നടത്തിയത്.അതുവരെ പ്രചരിച്ച ഗോസിപ്പുകളെല്ലാം ആ നിമിഷത്തിൽ സത്യമായി മാറുകയായിരുന്നു.

Also Read
കൊച്ചിനെ പോലും നോക്കാത്ത തള്ളയെന്ന് എഴുതിയാലും എന്നെ ബാധിക്കില്ല; എന്റെ മോനെ നോക്കാൻ എനിക്കറിയാമെന്ന് വരദയുടെ മറുപടി, ഔട്ടിംഗ് വീഡിയോയിലും ജിഷിൻ അപ്രത്യക്ഷം

ബിഗ് ബോസിന് ശേഷം റോബിനെ ഇന്റർവ്യൂ ചെയ്യാനെത്തിയെ ആരതി പൊടി എന്ന പെൺകുട്ടിയാണ് റോബിന്റെ പ്രതിശ്രുത വധു. തൃശൂർ പേരാമംഗലം സ്വദേശിനിയാണ് ആരതി. ഇരുവരും ഒരുമിച്ചുള്ള വീഡിയോസും ചിത്രങ്ങളും ഒക്കെ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആരതിയും ആയിട്ടുള്ള പ്രണയത്തെ കുറിച്ച് റോബിൻ വെളിപ്പെടുത്തിയെങ്കിലും ആരതി ഇതുവരേയു മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ ഇപ്പോൾ തന്റെ പ്രണയത്തെ പറ്റി ആദ്യമായി തുറന്നു പറയുകയാണ് ആരതി പൊടി. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

റോബിന് ഒപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ആരതി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഈ വിഷയത്തിലുള്ള തന്റെ ആദ്യത്തെ പ്രതികരണം ആണെന്ന് ക്യാപ്ഷനിലും ആരതി സൂചിപ്പിച്ചു. ആദ്യമായി റോബിനും ആയിട്ടുള്ള പ്രണയം വെളിപ്പെടുത്തുന്നതിന് ഒപ്പം ഇതുവരെ ഒന്നിനോടും പ്രതികരിക്കാതെ ഇരുന്നതിന്റെ കാരണം എന്താണെന്ന് കൂടി വ്യക്തമാക്കിയിരിക്കുകയാണ് ആരതി.

ഞങ്ങൾ രണ്ടാളെയും സംബന്ധിച്ച്, എന്റെ ഭാഗത്ത് നിന്ന് പങ്കുവെക്കുന്ന ആദ്യത്തെ വീഡിയോ ആണിത്. അതുകൊണ്ട് ഇത് എനിക്ക് എന്നും സ്‌പെഷ്യൽ ആണ്. ഡോ. റോബിൻ രാധാകൃഷ്ണൻ, നിങ്ങളെ പോലൊരു ശുദ്ധാത്മാവിനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ് എന്നുമാണ് റോബിനോടായി ആരതി പറയുന്നത്. മറ്റൊരു പ്രധാന കാര്യം കൂടി ആരതി വ്യക്തമാക്കി.

Also Read
എന്നെ അറിയാം, പക്ഷേ യുവതാരം ഫഹദ് ഫാസിലിനെ അറിയില്ല; നടി ദിവ്യ പിള്ളയെ ഓഡിഷനിൽ വിളിച്ചപ്പോഴുണ്ടായത് ഇങ്ങനെ, അക്കഥ പറഞ്ഞ് വിനീത് കുമാർ

എന്റെ നിശബ്ദതയുടെ അർത്ഥം ഞാൻ ഊമയാണെന്നോ മിണ്ടാൻ അറിയാത്ത ആളാണെന്നോ അല്ല. എല്ലാം തുറന്ന് പറയാനുള്ള ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ശരിയായ സമയത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു എന്നും ആരതി പൊടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അതേ സമയം നീയാണ് എന്റെ ശക്തിയെന്ന് ആരതിയുടെ പോസ്റ്റിന് താഴെ കമന്റുമായി റോബിനുമെത്തി.

ഒപ്പം ആശംസകൾ അറിയിച്ച് നൂറ് കണക്കിന് ആരാധകരാണെത്തുന്നത്. റോബിനും ആരതിയും തമ്മിലുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുൻപ് താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയേക്കുമെന്നും അറിയുന്നു. ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം അവസാനിച്ച് പുതിയൊരു ജീവിതത്തിലേക്ക് ഒരുങ്ങുകയാണ് താരങ്ങൾ.

Advertisement