ഷിബിലയുടെ പുത്തൻ മേക്കോവർ വൈറൽ, എന്തൊരു മാറ്റമെന്ന് ആരാധകർ

120

മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായി 2019 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ശ്രദ്ദേയയായ നടിയാണ് ഷിബില ഫറ. സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരം കൂടിയാണ് ഷിബില.കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു വേണ്ടി തന്റെ ശരീര ഭാരം കൂട്ടിആടിരുന്നു ഷിബില എത്തിയത്.

Also Read
അന്ന് നിറകണ്ണുകളോടെ മഞ്ജു നോക്കി നിൽക്കുമായിരുന്നു: വെളിപ്പെടുത്തലുമായി അമ്മ ഗിരിജാ വാര്യർ

Advertisements

കാന്തിയെന്ന കഥാപാത്രമായിട്ടാണ് ഷിബില ഈ സിനിമയിൽ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്. ബോ ഡി ഷേ മിം ഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

കക്ഷി അമ്മിണിപിള്ള സിനിമയ്ക്ക് മുമ്പ് 64 കിലോ ഉണ്ടായിരുന്ന ഷിബില കഥാപാത്രത്തിന് വേണ്ടി 20 കിലോ കൂടി കൂട്ടുകയും ചെയ്തിരുന്നു. അത് സിനിമയ്ക്ക് വളരെ ഗുണം ചെയ്തു. എന്നാൽ തടികൂട്ടിയാൽ പിന്നീട് അത് കുറയ്ക്കാൻ പാടുപെടുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഷിബില തന്റെ പഴയ ലുക്കിലേക്ക് തിരിച്ചെത്തിയിരുന്നു. കൃത്യമായ വർക്ക്ഔട്ടിലൂടെയാണ് ഷിബില പഴയ ലുക്കിലേക്ക് തിരിച്ചെത്തിയത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഷിബില ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഷിബിലയുടെ പുതിയ മിറർ സെൽഫിയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മിററുമായി ഞാൻ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.

വർക്ക്ഔട്ടിന് ശേഷമുള്ള ഫോട്ടോ ആണ് ഷിബില പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സിനിമയിലെ താരത്തിന്റെ ലുക്കും ഇപ്പോഴത്തെ ഫോട്ടോയും തമ്മിലുള്ള വ്യത്യസം മനസ്സിലാക്കാൻ വേണ്ടി താരം രണ്ടും കൂടി ചേർത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്.

Also Read
പുതിയ എലിവാണം വന്നപ്പോൾ സ്വന്തം മോൾടെ ബർത്ത് ഡേ മറന്നു, ഉണ്ണി മുകുന്ദനെ വിഷ് ചെയ്ത ബാല സ്വന്തം മകളുടെ പിറന്നാൾ മറന്നതിന് എതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തൊരു മാറ്റമെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. മേക്കോവർ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ ബോഡി ഷെ യി മിം ഗി നെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ചെറുപ്പത്തിൽ എനിക്ക് പറയത്തക്ക വണ്ണം ഒന്നും ഉണ്ടായിരുന്നില്ല. സാധാരണ പെൺകുട്ടികളെ പോലെ തന്നെ ആയിരുന്നു. എന്നാൽ എനിക്ക് മധുരം ഒരുപാട് ഇഷ്ട്ടം ആയത് കൊണ്ട് തന്നെ ധാരാളം മധുരം കഴിക്കുമായിരുന്നു.

കൗമാര കാലം ആയപ്പോഴാണ് വണ്ണം വെക്കുവാൻ തുടങ്ങിയത്. എന്നാൽ എത്ര നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്ന പ്രെശ്‌നം ഇല്ലായിരുന്നു. ഒരിക്കൽ ഞാൻ എന്റെ ബാപ്പയുടെ പുറത്ത് പോയപ്പോൾ ഇത് ഭാര്യ ആണോ എന്ന് ബാപ്പയുടെ ഒരു സുഹൃത്ത് ചോദിച്ചത് എന്നെ ഞെട്ടിച്ചു കളഞ്ഞു. ആ വാക്ക് കേട്ട് ഞാൻ തകർന്ന് പോയിരുന്നു.

പല തരത്തിൽ ഉള്ള ഡയറ്റുകൾ പരീക്ഷിച്ചിട്ടും നിരാശ ആയിരുന്നു ഫലം. ആ സമയത്ത് ആണ് പിസിഓ ഡി കൂടി വന്നത്. അതോടെ ശരീരഭാരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് വേണമെങ്കിൽ പറയാം. പിന്നെ എനിക്ക് ഭാരം നോക്കാൻ തന്നെ പേടി ആയിരുന്നു. തടി കുറയ്ക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തുവെങ്കിലും നിരാശ ആയിരുന്നു ഫലം.

വിവാഹത്തിനും മറ്റ് ഫാമിലി ഫങ്ങ്ഷനും ഒക്കെ പോകുമ്പോൾ ഓരോ കളിയാക്കലുകളും പരിഹാസനങ്ങളൂം കേട്ട് തൊലി ഉരിഞ്ഞു പോയിട്ടുണ്ട്. അങ്ങനെ ആണ് ശരീരഭാരം കുറയ്ക്കണമെന്ന് ആത്മാർത്ഥമായ വാശി വന്നത്. ഞാൻ എന്റെ ആഹാര രീതി പാടെ മാറ്റി. ആദ്യത്തെ മാസം പ്രത്യേകിച്ച് മാറ്റം ഒന്നും കണ്ടില്ല എങ്കിലും പിന്നീട് കാര്യമായ മാറ്റം കണ്ടു തുടങ്ങി.

അങ്ങനെ ആറു മാസം കൊണ്ട് അൻപത് കിലോയിൽ ശരീരഭാരം എത്തിക്കാൻ എനിക്ക് കഴിഞ്ഞു. സിനിമയിൽ അവസരം ലഭിച്ചപ്പോൾ ശരീരഭാരം കൂട്ടണം എന്നു സംവിധായകൻ പറഞ്ഞു. ആദ്യം കുറച്ച് കൂട്ടിയപ്പോൾ ഇത് പോരാ എന്നും കുറച്ച് കൂടി കൂട്ടണം എന്നും പറഞ്ഞു. അങ്ങനെ കൂട്ടിയാണ് കക്ഷി അമ്മിണി പിള്ളയിൽ അഭിനയിച്ചത്.

Also Read
ആരോടും പരിഭവമില്ലാത്ത രാഘവേട്ടൻ വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങൾ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്: ജിഷ്ണുവിന്റെ വേർപാടിന് ശേഷമുള്ള രാഘവന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ

Advertisement