മൂന്ന് ചേച്ചിമാരുടെ അനിയത്തി; വിവാഹം ചെയ്യാൻ ഒരുങ്ങുന്നത് സ്വപ്നം കണ്ട ആളെ; കുടുംബവിളക്കിലെ അനന്യ ശരിക്കും ആരാണെന്നറിയാമോ

15693

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയൽ. വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയൽ പറയുന്നത്. സ്വന്തം വീട്ടിൽ സുമിത്ര നേരിടേണ്ടിവരുന്ന കഷ്ടതകളും അവഗണനകളും മലയാളി പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു.

സുമിത്രയുടെ മകൻ അനിരുദ്ധിന്റെ ഭാര്യ അനന്യയായി എത്തുന്ന് ആതിര മാധവ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വില്ലത്തരവും ജാഡയും പ്രേക്ഷകമനസ് കീഴടക്കിക്കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിനിയാണ് ആതിര. കലാപാരമ്പര്യം ഒന്നും ഇല്ലാത്ത ഒരു കുടുംബമാണ് താരത്തിന്റേത്.

Advertisements

അമ്മ സ്പെഷ്യൽ ബ്രാഞ്ച് സിഐഡി ഹെഡ് ക്വർട്ടേഴ്‌സിൽ ആണ് വർക്ക് ചെയ്തത്. അച്ഛൻ, അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ആണ് ജോലി നോക്കിയിരുന്നത്. കുടുംബത്തിലെ മൂന്നാമത്തെ ആളാണ് ആതിര. മൂന്ന് ചേച്ചിമാർ ആണ് താരത്തിന്.

ഒരാൾ ബാങ്കിൽ, മറ്റൊരാൾ സെക്രട്ടറിയേറ്റിലും, മറ്റൊരാൾ ക്യാനഡയിൽ എഞ്ചിനീയറുമായി ജോലി നോക്കുകയാണ്. ഹോളി ഏയ്ജൽസ് സ്‌കൂളിലും കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ്ങിൽ നിന്നും എഞ്ചിനീയറിങ്ങ് പൂർത്തിയാക്കിയ ആളാണ് ആതിര. കോളേജിൽ നിന്നും പ്ലേസ്ഡ് ആവുകയും ചെയ്തു.

ആദ്യ ജോലി തിരുവനന്തപുരം ടെക്നോ പാർക്കിൽ ആയിരുന്നു. അവിടെ ഒരു പത്തുമാസം ഞാൻ ജോലി ചെയ്തു എന്നാൽ പിന്നീട് ആ ജോലി റിസൈൻ ചെയ്യുകയായിരുന്നു. പിന്നീട് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത ആതിര അതിൽ വിജയിയായി. തുടർന്ന് അതാണ് തന്റെ മേഖലയെന്ന് താരം തിരിച്ചറിയുകയായിരുന്നു.

ആങ്കറായും വിജെ ആയും ആതിര തിളങ്ങി. അഭിനയത്തെ പാഷനായി കാണുന്ന ആതിരയെ തേടി സിനിമാ സീരിയൽ അവസരങ്ങളും എത്തുകയായിരുന്നു. ഏഷ്യാനെറ്റിൽ ചിൽബൗൾ എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്റെ ആദ്യ സീരിയൽ കേരളസമാജം പ്രവാസിക്കഥ എന്ന സീരിയലായിരുന്നു.

ഇതിൽ ചെറിയ ഒരു വേഷമായിരുന്നു ആതിരയ്ക്ക് ഇതിന് പിന്നാലെയാണ് കുടുംബവിളക്കിൽ അവസരം കിട്ടുന്നത്. ആദ്യം അനന്യയെ അവതരിപ്പിച്ചിരുന്നത് മറ്റൊരു താരമായിരുന്നു എങ്കിലും ലോക്ഡൗണിന് ശേഷമാണ് അനന്യയാകാനുള്ള അവസരം ആതിരയെ തേടി എത്തുന്നത്.

ശക്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് കുടുംബവിളക്കിലെ അനന്യ. സീരിയലിൽ ജാഡയും അഹങ്കാരമൊക്കെയുമുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ വളരെ സംപിളാണ് ആതിര.അഭിനയമാണ് തന്റെ പാഷൻ അത് സീരിയലായാലും സിനിമയായലും ഇഷ്ടമാണ്. അനന്യ എന്ന കഥാപാത്രം ഞാൻ എന്താണോ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാളാണെന്ന് ആതിര പറയുന്നു.

സീരിയലിലെ അനന്യ ആഹാരവും കഠിനമായ ഡയറ്റുമൊക്കെ പിന്തുടരുന്ന ആളാണെങ്കിലും യഥാർഥത്തിലെ ആതിര വളരെ ഫൂഡിയാണ്. ശരീരം സൂക്ഷിക്കാൻ കൃത്യമായ വർക്കൗട്ടും താരം ചെയ്യാറുണ്ട്. സിനിമ സീരിയൽ എന്ന വ്യത്യാസമൊന്നും തനിക്കില്ലെന്നും അഭിനയത്തെ പാഷനായി കാണുന്നതിനാൽ അതിന് മാത്രമേ പ്രാധാന്യം നൽകുന്നുള്ളൂവെന്ന് താരം വ്യക്തമാക്കുന്നു.

നെഗറ്റീവും ചെയ്യാൻ ആതിര റെഡിയാണ്. അമീഗോസ് എന്ന സിനിമയിലൂം ആതിര അഭിനയിച്ചെങ്കിലും ലോക്ഡൗണിനെതുടർന്ന് സിനിമ റിലീസ് ആയില്ല. ദേവിക എന്നൊരു ഫെസ്റ്റിവൽ മൂവിയിലും താരം അഭിനയിച്ചിരുന്നു. ഇത് നിരവധി അവാർഡുകളും നേടിയിരുന്നു. സീരിയലിൽ വിവാഹിതയായി എത്തുന്ന താരം യഥാർത്ഥ ജീവിതത്തിലും വിവാഹത്തിന് ഒരുങ്ങുകയാണ്.

രാജിവ് എന്നാണ് താരം വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെ പേര്. വർഷങ്ങളുടെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കഴിഞ്ഞ വർഷമായിരുന്നു ആതിരയുടെ വിവാഹനിശ്ചയം. രഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. രാജീവ് ബാംഗ്ലൂർ വൺ പ്ലസ് കമ്പനിയിൽ ജോലി ചെയ്യുകയാണ്.

Advertisement