സംവൃത എല്ലാ കാര്യങ്ങളിലും ഇടപെടും, അവസാനം കുറ്റക്കാരിയാകും, ഈ കണ്ണുകൊണ്ട് ആരെയും നോക്കരുതെന്ന് വീണുപോകുമെന്ന് ചാക്കോച്ചന് ഉപദേശവും

940

മലയാളത്തിലെ നമ്പർ വൺ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന സിനിമയിലൂടെ എത്തി പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.

ലാൽ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ രസികൻ എന്ന സിനിമയിലൂടെ നായികയായി എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമാണ് സംവൃത സുനിൽ. മികച്ച അഭിനയ പാഠവത്തോടൊപ്പം ശാലീന സൗന്ദര്യം കൂടി ആയിരുന്നു സംവൃതയുടെ പ്ലസ് പോസിറ്റീവ്.

Advertisements

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട താരം വിവാഹം ശേഷം ഭാർത്താവിന് ഒപ്പം യുഎസിൽ ആണ് ഉളളത്. എങ്കിലും ഇടയ്ക്ക് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതേ പോലെ മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായി എത്തി പിന്നീട് മികച്ച നടനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ.

Also Read
ശരിക്കും മിൽക്കി ബ്യൂട്ടി തന്നെ, സാരിയിൽ ഹോട്ട് ലുക്കിൽ തമന്ന ഭാട്ടിയ..

ഇവർ മൂവരും ഉൾപ്പെട്ട ഒരു രസകരമായ കഥയുണ്ട്. മുമ്പ് മിനി സ്‌ക്രീനിൽ മലയാള സിനിമയിലെ പുതിയ മുഖങ്ങളെ തേടുന്ന റിയാലിറ്റി ഷോയ്ക്കിടെ രസകരമായ സംഭവം നടന്നു. വിധികർത്താക്കളായ സംവൃത സുനിൽ, ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ കൈനോക്കി ലക്ഷണം പറയാൻ ഒരാൾ എത്തി.

കൊച്ചിയിലെ മീന ചേച്ചിയാണ് കൈനോക്കി ലക്ഷണം പറഞ്ഞത്. സംവൃതയുടെ കൈ നോക്കി മീന ചേച്ചി പറഞ്ഞത് ജാതിയും മതവും ഇല്ല, എല്ലാ ദൈവങ്ങളെയും സ്നേഹിക്കും, ഏത് കാര്യമുണ്ടെങ്കിലും തുറന്നുപറയും, ഇടപെടും, ആരുടെയും ഉപദേശം കേൾക്കുന്ന ആളല്ല. അവസാനം കുറ്റക്കാരിയാകും എന്നായിരുന്നു.

സാർ ദൈവാനുഗ്രഹം ഉളളവനാ, അച്ഛന്റെയും അമ്മയുടെയും പൊന്നുമകൻ, ആയുസ്സ് നൂറുവരെയുണ്ട്. അന്നും ഇന്നും ചെറുപ്പക്കാരന്റെ ലുക്ക്. മൂക്കിന്റെ തുമ്പത്താ ദേഷ്യവുംസങ്കടവും. നെറ്റി ഉയർന്നതാ, എവിടെ ചെന്നാലും സ്ഥാനവും അതുപോലെ. ദൈവത്തെപ്പോലെ എല്ലാവരും സാറിനെ സ്നേഹിക്കുന്നുണ്ടെന്നായിരുന്നു ലാൽജോസിനോട് മീന ചേച്ചി പറഞ്ഞത്.

ആയുസ്സ് 89 വരെ കിടപ്പുണ്ട്, ഇനിയും അഭിനയിക്കും. ഏതൊരു കാര്യവും വെട്ടിത്തുറന്ന് പറയും. ആരും കണ്ടാൽ ആഗ്രഹിക്കും. പഠിത്തത്തിൽ വിജയിച്ചിട്ടൊന്നുമില്ല. ഈ കണ്ണുകൊണ്ട് ആരെയും നോക്കരുത് വീണുപോകും എന്നായിരുന്നു ചാക്കോച്ചനോട് മീനചേച്ചി പറഞ്ഞത്.

Also Read
പരസ്യത്തില്‍ നിന്നും സിനിമയിലേക്ക്, അതിസമ്പന്നനായ വ്യവസായിയെ വിവാഹം ചെയ്ത് കോടീശ്വരിയുമായി; ഭര്‍ത്താവ് ആദ്യമായി സമ്മാനിച്ചതാകട്ടെ വിമാനം! കെആര്‍ വിജയയുടെ ജീവിതം ഇങ്ങനെ

Advertisement