മമ്മൂട്ടിയും അൻവർ റഷീദും വീണ്ടും ഒന്നിക്കുന്നു, ഒപ്പം അമൽ നീരദും, ഒരുങ്ങുന്നത് മാസും കോമഡിയും ഇമോഷൻസും ചേർന്ന തകർപ്പൻ ചിത്രം, ആവേശത്തിൽ ആരാധകർ

407

മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള യുവ സംവിധായകൻ ആണ് അൻവർ റഷീദ്. ചെയ്ത ചിത്രങ്ങൾ എല്ലാം ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ സംവിധായകൻ കൂടിയാണ് അൻവർ റഷീദ്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാജമാണിക്യം എന്ന വമ്പൻ വിജയ ചിത്രം സംവിധാനം ചെയ്ത് കൊണ്ടായിരുന്നു അൻവർ റഷീദിന്റെ അരങ്ങേറ്റം.

പിന്നീട് മമ്മൂട്ടിയെ നായനാക്കി അണ്ണൻ തമ്പി, താരരാജാവ് മോഹൻലാലിനെ നായകനാക്കി ഛോട്ടാമുംബൈ, ദുൽഖറിനെ നായകൻ ആക്കി ഉസ്താദ് ഹോട്ടൽ ഫഹദ് ഫാസിലിനെ നാകനാക്കി ട്രാൻസ് തുടങ്ങിയ കിടിലൻ ഹിറ്റുകൾ അൻവർ റഷീദ് ഒരുക്കി.

Advertisements

കേരള കഫേയിലെ ബ്രിഡ്ജ്, അഞ്ച് സുന്ദരികളിലെ ആമി തുടങ്ങിയ ആന്തോളജി സിനിമകളും അൻവർ റഷീദ് സംവിധാനം ചെയ്തു. സംവിധാനത്തിന് പുറമെ നിർമ്മാണത്തിലേക്കും തിരിഞ്ഞ അദ്ദേഹം ഒരു പിടി മികച്ച സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിക്കുകയും ചെയ്തിരുന്നു.

Also Read
ഇനിയും അത്തരം രംഗങ്ങൾ ഞാൻ ചെയ്യും, അത് ചെയ്യുന്നതിൽ എനിക്കൊരു പേടിയുമില്ല; തുറന്നു പറഞ്ഞ് നിത്യാ മേനോൻ

ഇപ്പോഴിതാ രാജമാണിക്യത്തിനും അണ്ണൻ തമ്പിക്കും ശേഷം മമ്മൂട്ടിയും അൻവർ റഷീദും വീണ്ടു ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. മമ്മൂട്ടിയെ നായകനാാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നതായിട്ട് ആണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.

നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും സിനിമാ ട്രാക്കിങ് പേജുകളുമാണ് ഇക്കാര്യം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആർജെ മുരുകൻ ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത് എന്നും അമൽ നീരദ് ആയിരിക്കും ക്യാമറ കൈകാര്യ ചെയ്യുക എന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചിത്രത്തിന്റെ ഓദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നും ഇതിൽ പറയുന്നുണ്ട്.

എന്നാൽ ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അൻവർ റഷീദ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ രാജമാണിക്യം മമ്മൂട്ടിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നു നൽകിയ സിനിമ ആയിരുന്നു.

തിരുവനന്തപുരം സ്ലാങ്ങിൽ ഡയലോഗുകൾ പറഞ്ഞ് കരളത്തെ മുഴുവൻ കയ്യിലെടുത്ത രാജമാണിക്യം 2005ലായിരുന്നു തിയേറ്ററുകളിൽ എത്തിയത്. സുരാജ് വോഞ്ഞാറമ്മൂട് ആയിരുന്നു തിരുവനന്തപുരം സ്ലാങ് ഭംഗിയായി പറയാൻ മമ്മൂട്ടിയെ സഹായിച്ചത്.

2007ൽ പുറത്തിറങ്ങിയ മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ അണ്ണൻ തമ്പിയും തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. 14 വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് വീണ്ടും മമ്മൂട്ടിക്ക് ഒപ്പം എത്തുമ്പോൾ മാസും കോമഡിയും ഇമോഷൻസുമെല്ലാം ചേർന്ന ഒരു സൂപ്പർ ഹിറ്റിന് വേണ്ടി തന്നെയായിരിക്കും ആരാധകർ കാത്തിരിക്കുക.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’, ജിയോ ബേബിയുടെ ‘കാതല്‍’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. നന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷം ഐഎഫ്എഫ്‌കെയില്‍പ്രദര്‍ശിപ്പിക്കും. കാതലിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ നടി ജോതികയാണ് ചിത്രത്തില്‍ നായികയായി എത്തുക.

Also Read
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

അതേ സമയം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന കാതൽ ജിയോ ബേബി ചിത്രത്തലാണ് മമ്മൂട്ടിയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

അതേസമയം മമ്മൂട്ടിയുടേതായ് അവസാന തിയേറ്ററുകളിലെത്തിയ റോഷാക്ക് മികച്ച വിജയമാണ് നേടിയത്. ഇപ്പോഴും ഷോ തുടരുന്ന ചിത്രം കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും മികച്ച കളക്ഷൻ നേടിയിരുന്നു.

Advertisement