മലയാള സിനിമയിലെ ഒരു ബ്രാൻഡ് ആണ് മഞ്ജു വാര്യർ, എന്നിട്ടും അവർ പരാജയ സിനിമകൾ ചെയ്യുന്നുണ്ട്, നമിത പ്രമോദ് പറയുന്നു

675

ബാലതാരമായി മിനിസ്‌ക്രീനിൽ എത്തി അവിടെ നിന്നും സിനിമയിലും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന സിനിമയിലൂടെ ആണ് നമിത മലയാള സിനിമയിലേക്ക് എത്തിയത്.

ഈ ചിത്രത്തിൽ റഹ്മാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിട്ടാണ് നമിത എത്തിയത്. ഈ വേഷത്തിൽ താരം ഏറെ ശ്രദ്ധേയയാവുകയും ചെയ്തിരുന്നു. അതിന് ശേഷം നിവിൻ പോളിയെ നായകനാക്കി ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് ഒരുക്കി പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായികയായി താരം എത്തി.

Advertisements

തുടർന് ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ താരം എത്തിയിരുന്നു. എപ്പോഴും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.

Also Read
ഇനിയും അത്തരം രംഗങ്ങൾ ഞാൻ ചെയ്യും, അത് ചെയ്യുന്നതിൽ എനിക്കൊരു പേടിയുമില്ല; തുറന്നു പറഞ്ഞ് നിത്യാ മേനോൻ

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അത് കൊണ്ടുതന്നെ
താരം പങ്കുവെക്കുന്ന ഫോട്ടോസുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

അടുത്തിടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിന് ഇടെയാണ് താരം മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത്.

വരും കാലങ്ങളിൽ മലയാള നടിമാരുടെ സൂപ്പർഹിറ്റ് സിനിമകളും വരും. ഇന്ന് മലയാള സിനിമയിലെ ഒരു ബ്രാൻഡ് ആണ് മഞ്ജു വാര്യർ. എന്നാൽ അവർ വിജയിക്കാത്ത സിനിമകൾ ചെയ്യുന്നു. നല്ല സിനിമകളും ചെയ്യുന്നുണ്ട്. അഭിമുഖങ്ങളിൽ എന്ത് സംസാരിക്കണം എന്നത് ഓരോരോ ആളുകളുടെ വ്യക്തിപരമായ കാര്യമാണ്.

ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞെ പറ്റൂ എന്ന് നിർബന്ധിക്കാൻ സാധിക്കില്ല. മലയാള സിനിമകൾ വളർന്നു കൊണ്ടിരിക്കുകയാണെന്നും നമിത പ്രമോദ് വ്യക്തമാക്കുന്നു. ജയസൂര്യ നായകനായി എത്തിയ ഈശോ എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. നാദിർഷാ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒടിടി റിലീസ് ആയാണ് ചിത്രം എത്തിയത്.

Also Read
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

Advertisement