Entertainment Life Movies

ശാലിനിയ്ക്ക് ലീലാ പാലസിൽ സർപ്രൈസ് ഒരുക്കി ഭർത്താവ് തല അജിത്ത്

തമിഴകത്തിന്റെ തല അജിത്തും ശാലിനിയും ആരാധകരുടെ പ്രിയ താരജോഡികളാണ്. ശാലിനിയുടെ 40ാം പിറന്നാളായിരുന്നു നവംബർ 20ന്. പിറന്നാൾ ദിനത്തിൽ വലിയ സർപ്രൈസ് ആണ് അജിത്ത് ശാലിനിക്ക് വേണ്ടി ഒരുക്കിയത്.

ചെന്നൈ ലീലാ പാലസിലാണ് ശാലിനിക്കായി അജിത്ത് പാർട്ടി നടത്തിയത്. ശാലിനിയുടെ കോളേജ് ഫ്രണ്ട്‌സിനെ എല്ലാവരേയും അദ്ദേഹം ക്ഷിച്ചിരുന്നു. ശാലിനിയെ അറിയിക്കാതെയാണ് അജിത്ത് ഈ ഒരുക്കങ്ങളെല്ലാം നടത്തിയത്.

കുടുംബത്തോടൊപ്പം ഹോട്ടലിൽ ഡിന്നറിന് പോകുന്നു എന്ന് മാത്രമാണ് അജിത്ത് ശാലിനിയോട് പറഞ്ഞത്. ബീച്ചിനടുത്തുന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത് ശാലിനിക്ക് വലിയ ഇഷ്ടം ആണ്. അത്കൊണ്ട് തന്നെയാണ് അജിത്ത് ലീലാ പാലസ് തെരഞ്ഞെടുത്തത്.

ആഘോഷങ്ങൾക്കായി ഒരു ഹാൾ പൂർണമായും ബുക്ക് ചെയ്തിരുന്നു. തമിഴിലെ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. 2000ലാണ് ഇരുവരും പ്രണയിച്ച് വിവാഹം ചെയതത്. അമർക്കളം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹത്തിന് ശേഷം ശാലിനി സിനിമയോട് വിട പറഞ്ഞു. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്.

മലയാളത്തിൽ ബേബി താരമായി തിളങ്ങിയ ശാലിനി പിന്നീട് കുഞ്ചാക്കോ ബോബന്റെ നായികയായി അനിയത്തി പ്രാവിലൂടെ തിരിച്ച് വരികയായിരുന്നു. നിറം, നക്ഷത്രതാരാട്ട് തുടങ്ങിയ സിനിമകളിലും ശാലിനി ചാക്കോച്ചന്റെ നായികയായി അഭിനയിച്ചു.