മോഹൻലാലിന്റെ കൂടെ ഒന്നിച്ച് അഭിനയിച്ചിട്ടും എന്റെ ആ വലിയം ആഗ്രഹം സാധിച്ചില്ല; സങ്കടത്തോടെ നടി മാദക നടി നമിത

6890

മലയാള സിനിമയുടെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി വൈശാഖ് സംവിധാനം ചെയ്ത ബംബർ ഹിറ്റ് ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമയിൽ ആദ്യമായി 100കോടി, 150 കോടി ക്ലബ്ബുകളിൽ കേറിയ ചിത്രമായിരുന്നു ഇത്.

മികച്ച അഭിപ്രായവും നിരവധി അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയ സിനിമക്ക് കേരളത്തിന്റെ പുറത്തും വൻ സ്വീകരണമാണ് ലഭിച്ചത്. വൻ താരനിരയും സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ഇ ചിത്രം റിലീസിന് എത്തിയത്. മോഹൻലാലിനെ കൂടതെ താര സുന്ദരി കമാലിനി മുഖർജി, തെന്നിന്ത്യൻ മാദക നടി നമിത, ലാൽ, ബാല, വിനു മോഹൻ, ജഗപതി ബാബു, കിഷോർ, സുരാജാ വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Advertisements

അതേ സമയം പുലിമുരുകൻ സിനിമയിൽ ജൂലി എന്ന വേഷം അഭിനയിച്ചതിനെ പറ്റി മുമ്പ് ഒരിക്കൽ സൗത്ത് ഇന്ത്യൻ താര സുന്ദരി നമിത തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മോഹൻലാലിന്റെ കൂടെ സിനിമയിൽ അഭിനയിക്കണം എന്നുള്ളത്.

Also Read
ദുബായിയിൽ കോടികളുടെ ഭാഗ്യം അറിയിക്കുന്ന ഈ യുവതി ഒരു മലയാളിയാണ്, അതും ഒരു തൃശ്ശൂർക്കാരി

എന്നാൽ സിനിമയിൽ ഒപ്പം അഭിനയിച്ചിട്ടും ചെറിയ ഒരു വിഷമം തനിക്ക് ഇപ്പോഴുമുണ്ടെന്ന് നമിത പറയുന്നു. പുലിമുരുകൻ സിനിമയിൽ മോഹൻലാലിന് ഒപ്പമുള്ള സീനുകൾ ഉണ്ടായിട്ടും മോഹൻലാൽന്റെ നായിക വേഷത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന വിഷമമാണ് താരത്തിനെ അലട്ടുന്നത്.

ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹം തോന്നിയെന്നും അത് താൻ സംവിധായകനോടും മോഹൻലാലിനോടും പറഞ്ഞിരിന്നു എന്നും നടി പറയുന്നു. എന്നാൽ ഇനി ഒരു സിനിമയിൽ ലാലേട്ടന്റെ നായികയായി തന്നെ ക്ഷണിക്കാമെന്ന് വൈശാഖ് ഉറപ്പ് തന്നു.

Also Read
ഞാൻ വളർത്തിയ ഗോപിക എന്നോട് കാണിച്ചത് വലിയ നന്ദികേട്, റോമയും മീര നന്ദനും കാരണം പണിയില്ലാതെ എനിക്ക് വീട്ടിൽ ഇരിക്കേണ്ട അവസ്ഥ വന്നു: തുറന്നടിച്ച് തുളസീദാസ്

അത് എത്രയും വേഗം സംഭവിക്കാൻ താൻ കാത്തിരിക്കുവാണെന്നും ദുഃഖം ഉടനെ മാറുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും നമിത പറയുന്നു. മോഡൽ റോളുകൾ വിട്ട് കഥാ മൂല്യമുള്ള സിനിമകൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും നമിത വ്യക്തമാക്കിരുന്നു.

Advertisement