കോളേജിൽ ഒപ്പം പഠിച്ച കൂട്ടുകാരിയുടെ കല്യാണത്തിന് തിരക്കുകൾ മാറ്റിവെച്ച് ഓടിയെത്തി കീർത്തി സുരേഷ്, കൈയ്യടിച്ച് ആരാധകർ

180

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് കീർത്തി സുരേഷ്. മലയാളത്തിൽ അരങ്ങേറി ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ വെന്നികൊടി പാറിക്കുകയാണ് കീർത്തി സുരേഷ്. അതേ സമയം ബോളിവുഡിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി.

തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന നടിയെ തേടി ദേശീയ അവാർഡുമെത്തിയിരുന്നു. മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടി മേനകയുടെയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.

Advertisements

സഹതാരങ്ങളുമായും സോഷ്യൽ മീഡിയയിലെ ആരാധകരുമായി വലിയ അടുപ്പമാണ് താരത്തിന് ഉളളത്. സുഹൃത്തുക്കൾക്ക് ഒപ്പമുളള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സിനിമയിലെ തിരക്കുകൾക്ക് ഇടയിലും പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്ത് കീർത്തി സുരേഷ്.

കോളജ് കാലഘട്ടം മുതൽ നടിയുടെ സുഹൃത്തായ സലോനിയുടെ വിവാഹത്തിനാണ് അതിസുന്ദരിയായി താരം എത്തിയത്. കോളജിൽ കീർത്തിക്കൊപ്പമുണ്ടായിരുന്ന മറ്റ് കൂട്ടുകാരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കടും പിങ്ക് നിറത്തിലെ സിൽവർ ബോർഡർ ഉളള സാരിയാണ് താരം വിവാഹത്തിനായി അണിഞ്ഞിരുന്നത്. സിംപിൾ ലുക്കിലാണ് താരം ചടങ്ങിൽ പങ്കെടുത്തത്. കോളജിൽ കീർത്തിക്കൊപ്പമുണ്ടായിരുന്ന മറ്റ് കൂട്ടുകാരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

നടിയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. നിഥിൻ നായകനാകുന്ന തെലുങ്ക് ചിത്രം രംഗ് ദേയിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Advertisement