അതീവ സുന്ദരിയാണ് ആവശ്യത്തിലേറെ പൊക്കവുമുണ്ട്, പക്ഷെ ഒരൊറ്റ കുഴപ്പമേയുള്ളൂ; അനുഷ്‌കയെ കുറിച്ച് പ്രഭാസ് പറയുന്നത് ഇങ്ങനെ

77879

പതിനേഴ് വർഷമായി തെലുങ്കും തമിഴുമടക്കമുള്ള തെന്നിന്ത്യ സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി. മികച്ച അഭിനയ മികവും ആകാര ഭംഗിയും കൊണ്ട് പ്രക്ഷകരുടെ പ്രീതി നേടിയെടുക്കുകയായിരുന്നു നടി. ബാഹുബലി സീരിസ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ സിനിമാ ലോകത്തിന്റെ ദേവസേന കൂടിയാണ് അനുഷ്‌ക ഷെട്ടി.

നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ അനുഷ്‌കയ്ക്ക് പ്രത്യേക കഴിവാണ് ഉള്ളത്. ആയിരം കോടിക്ലബ്ബിൽ എത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി അടക്കമുള്ള സിനിമകളിലൂടെയാണ് അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്.

Advertisements

anushka-shetty-3

വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ താരം ഇതിനോടകം പല തരത്തിൽ ഉള്ള കഥാപാത്രങ്ങളിൽ കൂടി ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടികഴിഞ്ഞു. പലപ്പോഴും ചരിത്ര സിനിമകളിൽ അഭിനയിച്ചുകൊണ്ട് അസാമാന്യ പ്രകടനം കാഴ്ച വെയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അരുന്ധതി, രുദ്രമ്മ ദേവി, ബാഹുബലി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അനുഷ്‌കയെ എന്നും മറ്റുള്ള നായിക നടികളിൽ നിന്നും വ്യത്യസ്ത ആക്കിയിരുന്നു.

ഇപ്പോൾ തെന്നിന്ത്യ മുഴുവൻ ആരാധകുള്ള താരസുന്ദരി കൂടിയാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക് സിനിമാ മേഖലയിലെ ലേഡി സൂപ്പർസ്റ്റാറായ അനുഷ്‌ക കഴിഞ്ഞ മാസം ആയിരുന്നു 41ാം ജന്മദിനം ആഘോഷിച്ചത്. സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ നടി കൂടിയായിരുന്നു അനുഷ്‌ക. നായിക പ്രാധാന്യമുള്ള സിനിമകൾ തിയറ്ററിൽ എത്തിച്ച് വിജയം നേടിയിട്ടുള്ള നടിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്.

ചുരുങ്ങിയ കാലയളവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ പേരും അടയാളപ്പെടുത്തിയ അനുഷ്‌കയുടെ സ്വകാര്യ ജീവിത വിശേഷം അറിയാൻ എന്നും പ്രേക്ഷകർക്ക് താൽപര്യമാണ്. നായകന് അലങ്കാരമായിരിക്കുന്ന നായികയായി തന്നെയാണ് അനുഷ്‌കയും കരിയർ തുടങ്ങിയത്. എന്നാൽ അവിടെ നിന്ന് അനുഷ്‌ക ഷെട്ടി എന്ന നടി നേടിയെടുത്ത താരപദവി അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു. ബാഹുബലിയും ബാഗ്മതിയും, രുദ്രമ്മാദേവിയും അടക്കം നിരവധി ബ്രഹ്‌മാണ്ഡ വിജയ ചിത്രങ്ങളിൽ അനുഷ്‌ക ഷെട്ടി നായികയായി എത്തിയിരുന്നു.

Also Read
ഒഫീഷ്യലായി വലിയ പോസ്റ്റില്‍ കഴിയുന്ന ആളായിട്ടും രമ വീട്ടിലെ ഗൃഹനാഥന്റെ റോള്‍ നന്നായി ചെയ്തു; എല്ലാം നോക്കി കണ്ടു ഭംഗിയായി ചെയ്യും; ഭാര്യയുടെ ഓര്‍മ്മകളില്‍ ജഗദീഷ്

അതേസമയം പ്രായം 41 ആയെങ്കിലും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. അതിനാൽ തന്നെ പലപ്പോഴും അനുഷ്‌കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരുകളും ചേർത്ത് ഗോസിപ്പുകൾ വരാറുണ്ട്. ഏറ്റവും കൂടുതൽ തവണ അനുഷ്‌കയുടെ പേരിനൊപ്പം വാർത്തകളിൽ നിറഞ്ഞിട്ടുള്ളത് തെലുങ്ക് സൂപ്പർസ്റ്റാറും ബഹുബലി സീരിസിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുച്ച പ്രഭാസിന്റെ പേര് ആയിരുന്നു.

ഇന്ത്യൻ സിനിമയിലെ ബ്രഹ്‌മാണ്ഡം ബാഹുബലി ഇറങ്ങിയ നാൾ മുതൽ പ്രഭാസും അനുഷ്‌കയും തമ്മിൽ പ്രണയം ആണെന്ന രീതിയിൽ ഗോസിപ്പ് പരന്നു. എന്നാൽ ഇരുവരും ഇത് പല തവണ നിഷേധിക്കുകയും ചെയ്തിരുന്നു. അതേ സമയം അനുഷ്‌കയെ കുറിച്ച് തനിക്കുള്ള ഒരു പരാതി മുമ്പ് ഒരിക്കൽ പ്രഭാസ് തുറന്നുപറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു.

അത്യാവശ്യത്തിന് ഫോൺ ചെയ്താൽ അനുഷ്‌ക ഫോൺ എടുക്കാറില്ലെന്ന് ആയിരുന്നു പ്രഭാസിന്റെ പരാതി. സഹോ തന്റെ ഒരു സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.

അനുഷ്‌ക സുന്ദരിയാണ്. നല്ല ഉയരവുമുണ്ട്. എന്നാൽ താൻ വിളിക്കുന്ന സമയത്ത് കോൾ എടുക്കാറില്ലെന്ന് പ്രഭാസ് തമാശരൂപേണ പറഞ്ഞത്. പ്രഭാസിന്റെ വായിൽ നിന്ന് അറിയാതെ വന്നതാണ് ഈ വാക്കുകള് എന്നായിരുന്നു അന്ന് ആരാധകർ പറഞ്ഞത്. അനുഷ്‌കയും പ്രഭാസും പ്രണയത്തിൽ ആണെന്നതിന് ഇതിൽപരം എന്തു തെളിവു വേണമെന്നും അന്ന് ആരാധകർ ചോദിച്ചിരുന്നു.

അതേ സമയം തന്നെയും പ്രഭാസിനേയും കുറിച്ച് കേൾക്കുന്നത് എല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്നും തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂ എന്ന് അനുഷ്‌ക തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. എനിക്ക് മുമ്പ് ഏറ്റവും മനോഹരമായ ബന്ധം ഉണ്ടായിരുന്നു 2008ൽ ഒക്കെയായിരുന്നു ആ പ്രണയം. പക്ഷെ ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്.

ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അവന്റെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം അത് തുറന്ന് പറയും എന്നാണ് അനുഷ്‌ക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Also Read
ദിലീപ് വിഷയത്തിൽ ഞാനെങ്ങനെ സാക്ഷിയായി എന്നു പോലും അറിയില്ല; പുറത്ത് വരുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണ്, ആദ്യമായി തുറന്ന് പറഞ്ഞ് ബിന്ദു പണിക്കർ

Advertisement