ഭർത്താവിന്റെ വിവാഹത്തിന് സാക്ഷിയായി ഭാര്യ, നാമം ജപിക്കുന്ന വീട്ടിലെ വിവാഹ വിശേഷം ഇങ്ങനെ

223

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് നാമം ജപിക്കുന്ന വീട് എന്ന സീരിയൽ. മനോജ് കുമാർ, പൂർണ്ണിമ ആനന്ദ്, സ്വാതി നിത്യാനന്ദ്, ലാവണ്യ നായർ, ദീപ ജയൻ തുടങ്ങിയ താരങ്ങൾ ആണ് നാമം ജപിക്കുന്ന വീട് പരമ്പരയിൽ അണിനിരക്കുന്നത്.

ഈ പരമ്പരയിൽ ശരത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സുർജിത്ത് ആണ്. കഴിഞ്ഞ ദിവസം ആയിരുന്നു സീരിയലിലെ ശരത്തിന്റെയും നന്ദനയുടെയും വിവാഹം നടക്കുന്നത് അതിന് സാക്ഷിയായി എത്തിയതാണ് നടൻ സുർജിത്തിന്റെ ഭാര്യ.

Advertisements


ഇതേ കുറിച്ച് ചാനൽ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആ കുറിപ്പ് ഇങ്ങനെ:

കണ്ണൂർ മട്ടന്നൂർ നിന്ന് ഭർത്താവിനൊപ്പം എത്തിയ യുവതി ഭർത്താവിന്റെ വിവാഹത്തിന് സാക്ഷിയായി. തുടർന്ന് സംഭവിക്കാനിടയുള്ള സങ്കർഷങ്ങളും പ്രശ്‌നങ്ങളുമായിരിക്കും ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. പക്ഷെ വിവാഹത്തിന് സാക്ഷിയായ ഭാര്യ വലിയ സന്തോഷത്തിലായെന്നു മാത്രമല്ല അവർക്കൊപ്പം നിന്ന് സെൽഫിയെടുത്തത് വാട്ട്‌സാപ്പ് സ്റ്റാറ്റസുമാക്കി.

കേട്ടിട്ട് ഒന്നും അങ്ങോട്ട് ദഹിക്കുന്നില്ലെങ്കിൽ പുകമറ മാറ്റി നേരെ സംഭവത്തിലേയ്ക്ക് വരാം.’നാമം ജപിക്കുന്ന വീട്ടി’ലെ നന്ദനയുടേയും ശരത്തിന്റെയും വിവാഹമാണ് മേൽപ്പറഞ്ഞ സീൻ. ശരത്തിനെ അവതരിപ്പിക്കുന്ന സുർജിത്തിനൊപ്പം തിരുവനന്തപുരത്ത് ഷൂട്ട് കാണാനെത്തിയതാണ് ഭാര്യ ഷിജിന.

എത്തിയപ്പോൾ ഭർത്താവിന്റെ വിവാഹമാണ് എടുക്കുന്ന സീനെന്ന് മനസ്സിലായി. ആള് ഹാപ്പിയായി.
നന്ദനയെ അവതരിപ്പിക്കുന്ന ദീപയുമായി സൗഹൃദമായി. വിവാഹ ഷൂട്ടിലായതിനാൽ എല്ലാപേരും തിരക്കിലായിരുന്നു.

എങ്കിലും ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ആ വലിയ കുടുംബത്തെ പരിചയപ്പെട്ടു. സുർജിത്ത് ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നതിന് സാക്ഷിയായി. പിന്നെ ഷൂട്ട് അത്ര എളുപ്പപണിയല്ലെന്ന് ബോധ്യമായി. രസകരമായ സംഭവം താലികെട്ട് വിവിധ ആംഗിളുകളിൽ എടുക്കുന്നതിനാൽ പലതവണ താലികെട്ട് കാണാനായി.

ഷൂട്ടിംഗ് കാണുന്നതിന്റെ കൗതുകത്തിനപ്പുറം അതിന് പിന്നിലെ പ്രയത്‌നം ശരിക്കും ബോധ്യപ്പെടാൻ ഷിജിനയ്ക്ക് ഈ യാത്ര ഉപകാരപ്പെട്ടു. വിവാഹഷൂട്ടിന് പൂർണ്ണമായും പങ്കെടുത്തു എന്നു മാത്രമല്ല വിവാഹകൂട്ടത്തിൽ സാന്നിദ്ധ്യമായും ഷിജിന ഉണ്ടായിരുന്നു.

Advertisement