തനിക്ക് കാമുകനെ വേണ്ടെന്ന് എസ്തർ അനിൽ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു എന്നാ ആരാധകർ

310

ബാലതാരമായെത്തി ഇപ്പോൾ മലയാള സിനിമയിലെ പ്രിയപ്പെട്ട യുവനടിയാണ് എസ്തർ അനിൽ. മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ഒപ്പം ബാലതാരമായി സിനിമയിലെത്തിയ എസ്തർ ഇപ്പോൾ നായികയായും അരങ്ങേറിക്കഴിഞ്ഞു.

മോഹൻലാൻ നായകനായ ദൃശ്യം 2വിന്റെ വിജയത്തിന്റെ തിളക്കത്തിലാണ് എസ്തർ ഇപ്പോൾ. സോഷ്യൽ മീഡിയയിലും എസ്തർ സജീവമാണ്. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

Advertisements

കഴിഞ്ഞ ദിവസം എസ്തർ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തന്റെ ചിത്രങ്ങളോടൊപ്പം എസ്തർ കുറിച്ച വാചകമായിരുന്നു ചർച്ചയായത്. ഒരു കാമുകനുണ്ടായിരുന്നുവെങ്കിൽ എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് എസ്തർ കുറിച്ചത്.

ഇതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എസ്തറിന്റെ കാമുകൻ ആകാൻ എന്താണ് യോഗ്യത, എവിടെ ആപ്ലിക്ഷേൻ ഫോം തുടങ്ങിയ രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരുന്നു. എന്നിട്ട് വേണോ ജോർജുകുട്ടി തല്ലിക്കൊന്ന് കുഴിച്ച് മൂടാൻ എന്നു ചോദിച്ചവർ വരെയുണ്ട്.

ഇതിനിടെ ഇപ്പോഴിതാ തന്റെ വൈറൽ പോസ്റ്റിനൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് എസ്തർ.
എഡിറ്റ് നോട്ട് ലുക്കിംഗ് ഫോർ എ ബോയ് ഫ്രണ്ട് എന്ന് ക്യാപ്ഷൻ തിരുത്തിയിരിക്കുകയാണ് എസ്തർ. ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഞങ്ങളോട് ഇത് വേണ്ടായിരുന്നുവെന്ന് തമാശരൂപേണ സോഷ്യൽ മീഡിയ താരത്തോട് പറയുകയാണ് ഇപ്പോൾ. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. അതേസമയം ദൃശ്യം 2വിന്റെ വിജയത്തിന് പിന്നാലെ ദൃശ്യം 2 തെലുങ്ക് റീമേക്കിനുള്ള തയ്യാറെടുപ്പിലാണ് എസ്തർ.

വെങ്കടേഷും മീനയും തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങളിലെത്തുന്നത്. മഞ്ജു വാര്യരും കാളിദാസും ഒരുമിക്കുന്ന ജാക്ക് ആന്റ് ജിൽ ആണ് എസ്തറിന്റെ പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ.

Advertisement