സീതയിലെ ഫസ്റ്റ് നൈറ്റ് കണ്ടതിന് ശേഷം ഭാര്യ അയച്ച മെസ്സേജ് ഇങ്ങനെ: വെളിപ്പെടുത്തലുമായി ഷാനവാസ് ഷാനു

13484

ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സീത മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു. ഷാനവാസ് ഷാനുവും നടി സ്വാസികയും ആയിരുന്നു ഈ പരമ്പരയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ഈ സീരിയലിന്റെ രണ്ടാംഭാഗം ഒരുങ്ങുകയാണ്. ഷാനവാസും സ്വാസികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീതപ്പെണ്ണ് മാർച്ച് 27 മുതൽ സംപ്രേക്ഷണം ആരംഭിക്കുകയാണ്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ സീരിയലിനായി കാത്തിരിക്കുകയാണ്. സീതയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയാണ് ഷാനവാസ് സീകേരളത്തിലെ സൂപ്പർ ഹിറ്റ് പരമ്പര മിസിസ് ഹിറ്റ്ലറിൽ നിന്ന് പിൻമാറിയത്. രണ്ട് സീരിയലും ഒന്നിച്ച കൊണ്ട് പോകാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു താരത്തിന്റെ പിൻമാറ്റം.

Advertisements

ഇപ്പോഴിതാ സീത പരമ്പരയിലെ ആദ്യരാത്രി കണ്ടതിന് ശേഷം ഭാര്യ അയച്ച സന്ദേശത്തിനെ കുറിച്ച് പറയുകയാണ് ഷാനവസ് ഷാനു. സ്വാസികയും ഷാനവാസും ഫ്‌ളവേഴ്‌സിലെ ഒരുകോടി എന്ന പരിപാടിയ യിൽ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഞങ്ങളിവിടെ അഭിനയിച്ചോണ്ട് ഇരിക്കുന്നതിനിടയിലാണ് ആദ്യരാത്രി സീക്വൻസ് സംപ്രേഷണം ചെയ്തത്.

Also Read
മമ്മൂട്ടി ചിത്രങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു, കൊടുത്ത അഡ്വാൻസ് തുക തിരിച്ചുവാങ്ങാൻ പ്രൊഡ്യൂസേഴ്‌സ് മമ്മൂട്ടിയുടെ വീട്ടിൽ ക്യൂ നിന്നു, പക്ഷേ പിന്നെ സംഭവിച്ചത്

ഭാര്യ അത് വീട്ടിൽ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്സാപിൽ വോയ്‌സ് മെസേജ് അയച്ചിരുന്നു. അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതിയെന്നായിരുന്നു മെസേജ്. ഷാനവാസും സ്വാസികയും യഥാർത്ഥ ജീവിതത്തിൽ ഭാര്യഭർത്താക്കൻമാർ ആണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അതേക്കുറിച്ചും ഇരുവരും തുറന്നു പറഞ്ഞിരുന്നു.

കല്യാണത്തിന് വിളിച്ചില്ലല്ലോ, ഞങ്ങളെയൊന്നും ക്ഷണിച്ചില്ലല്ലോ എന്നൊക്കെയാണ് ആൾക്കാർ ചോദിക്കുന്നത്. ഇന്ദ്രൻ ഭർത്താവ് വന്നില്ലേയെന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നായിരുന്നു സ്വാസിക പറഞ്ഞത്. പഴയത് പോലെ തന്നെ റൊമാൻസിൽ അഭിനയിക്കാനാവുന്നുണ്ടോ എന്നും ശ്രീകണ്ഠൻ നായർ ചേദിച്ചിരുന്നു. പഴയതിനേക്കാളും കൂടുതലുണ്ടെങ്കിലേ ഉള്ളൂവെന്നായിരുന്നു സ്വാസിക പറഞ്ഞത്.

സ്വാസികയുടെ അമ്മയും ഇവരോടൊപ്പം ഷോയിലേക്ക് എത്തിയിരുന്നു. നടനാവുന്നതിന് മുൻപുള്ള ജീവിതത്തെക്കുറിച്ച് ഷാനവാസ് സംസാരിച്ചിരുന്നു. കുടുംബം നോക്കാൻ കൂലിപ്പണി വരെ എടുത്തിട്ടുണ്ട് എന്നാണ് നടൻ പറഞ്ഞത്. രണ്ട് വർഷത്തിന് ശേഷമാണ് സീതയും ഇന്ദ്രനും മടങ്ങി എത്തുന്നത്.

സീതയ്ക്ക് ശേഷം ഇവർ മറ്റ് പരമ്പരകളിൽ എത്തിയിരുന്നുവെങ്കിലും സീത ഇന്ദ്രൻ ജോഡിയായിരുന്നു പ്രേക്ഷകരുടെ മനസ്സിൽ. ഇപ്പോഴും ഈ കഥാപാത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഫാൻസ് പേജുകളുണ്ട്. സീതപ്പെണ്ണിന്റെ പ്രെമോ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്. സീതയെ കുങ്കുമം അണിയിക്കുന്ന ഇന്ദ്രനാണ് പ്രെമോയിൽ ഉള്ളത്.

Also Read
പുറത്ത് കറങ്ങാൻ കൊണ്ടു പോകും, എന്തെങ്കിലുമൊക്കെ വാങ്ങി തരും, അദ്ദേഹം വാങ്ങിത്തന്ന മിഠായിക്കവറുകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്; മോഹൻലാലിന് ഒപ്പമുള്ള വിദേശ ട്രിപ്പുകളെ കുറിച്ച് മീരാ അനിൽ

Advertisement