അതിപ്പോഴും ഭയങ്കര ഭാരമായി തുടരുകയാണ്, ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ലാൽ

84

മിമിക്രിയിൽ നിന്നും സംവിധാന രംഗത്ത് എത്തി പിന്നീട് നടനും നിർമ്മാതാവുമായ താരമാണ് ലാൽ. സിദ്ദിഖ്‌ലാൽ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ ലാൽ പിന്നീട് അഭിനയത്തിലേക്കും നിർമ്മാണത്തിലേക്കും തിരിയുകയായിരുന്നു.

സിദ്ധിഖ്‌ലാൽ ജോഡിയിൽ നിന്നും പിരിഞ്ഞ് തനിച്ച് സംവിധാനവും ചെയ്ത് ലാൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ചെയ്തു പോയിട്ടുള്ള ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് തുറന്നു പറയുകയാണ് ലാൽ. മനോരമ വീക്കിലിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

Advertisements

ലാലിന്റെ വാക്കുകൾ ഇങ്ങനെ;

ദൈവത്തെ പോലെ കണ്ടിട്ടും പാച്ചിക്കയെ പറ്റിച്ചതിന്റെ സങ്കടം ഞാൻ അറിഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ള ഏറ്റവും വലിയ തെറ്റെന്താണെന്ന് ചോദിച്ചാൽ അതായിരിക്കും. ഫാസിൽ സാറിന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയുടെ തമിഴ് റീമേക്കാണ് എൻ ബൊമ്മക്കുട്ടിയമ്മാവുക്ക്.

Also Read
രഹസ്യങ്ങൾക്കെല്ലാം വിട, ഞങ്ങൾ ഒരുമിക്കുന്നു; നടി നിക്കി ഗൽറാണിയുടെയും നടൻ ആദിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു, നിശ്ചയം നടത്തിയത് വളരെ രഹസ്യമായി

ആ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഞാൻ എറണാകുളത്തേക്ക് വന്നിട്ട് വീണ്ടും മദ്രാസിലേക്ക് തിരിച്ച് പോയി. എന്നോട് എഡിറ്റിങ്ങിന് വരണ്ട. വൈകുന്നേരം പ്രൊജക്ഷന് വന്നാൽ മതിയെന്ന് ഫാസിൽ സാർ പറഞ്ഞു. ഞാനത് കൊണ്ട് റൂമിലേക്ക് പോവുകയും ചെയ്തു. അവിടെ പ്രൊഢക്ഷൻ കൺട്രോളർ ലത്തീഫിക്ക ഉണ്ടായിരുന്നു.

എന്നെ കണ്ടതും നിങ്ങൾ രണ്ട് പേരും ഓടി വരുന്ന സീൻ കട്ട് ചെയ്ത് കളഞ്ഞു എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഒക്കെ എന്ന് പറഞ്ഞ് ഞാനത് വിട്ട് കളഞ്ഞു. അത് കഴിഞ്ഞ് ലത്തീഫിക്ക താഴെ ചെന്നപ്പോൾ ലാലിനോട് ആ സീൻ കട്ടാക്കിയ കാര്യം പറയേണ്ടെന്നും വൈകുന്നേരം പ്രൊജക്ഷൻ ഇടുമ്പോൾ ലാലിന്റെ റിയാക്ഷൻ കാണാമല്ലോ എന്ന് ഫാസിൽ സാർ ലത്തീഫിക്കയോട് പറഞ്ഞു.

അതിനുള്ളിൽ ലത്തീഫക്ക എന്നോട് അക്കാര്യം പറഞ്ഞ് കഴിഞ്ഞു. കുറച്ച് കഴിഞ്ഞ് തന്നിലൂടെ അറിഞ്ഞ കാര്യം മറന്ന് കളയാനും താൻ പറഞ്ഞെന്ന് അറിഞ്ഞാൽ പാച്ചി എന്നെ കൊല്ലുമെന്നും ലത്തീഫിക്ക പറഞ്ഞു. ഫാസിൽ സാർ ഒഴികെ ബാക്കി എല്ലാവരും ഇക്കാര്യം അറിയുകയും ചെയ്തു. വൈകുന്നേരം പ്രൊജക്ഷൻ ഇട്ടപ്പോൾ സാർ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അറിഞ്ഞ കാര്യം അറിയാത്തത് പോലെ ഭാവിക്കുമ്പോൾ അദ്ദേഹത്തെ ചതിക്കാൻ പോവുന്നത് പോലെ എനിക്ക് തോന്നി.
ഗുരുവിനെക്കാൾ ഉപരി ഞാൻ ദൈവത്തെ പോലെ കരുതുന്ന മനുഷ്യനെ ഇത്രയും പേരുടെ മുന്നിൽ വെച്ച് ചതിക്കാൻ പോവുകയാണ്.

ആ സീൻ വന്നപ്പോൾ ഞാൻ ‘ഹോ’ എന്ന് പറഞ്ഞു. അത് കേട്ട് പാച്ചിക്ക ഹഹഹ എന്ന് ഉറക്കെ ചിരിച്ചു. അതോടെ എല്ലാവരും ചിരിച്ചു. എല്ലാവരും അറിഞ്ഞ് കൊണ്ട് തന്നെ താൻ അദ്ദേഹത്തെ പറ്റിച്ചത് പോലെ തോന്നിയെന്നും അതിപ്പോഴും തന്റെ ജീവിതത്തിലെ ഭയങ്കര ഭാരമായി തുടരുകയാണെന്നും ലാൽ പറയുന്നു.

Also Read
അഡ്മിനിസ്‌ട്രേഷൻ ഓഫീസറായി ജോലി, ഐടി എഞ്ചിനീയർമാരായ മക്കൾ, ഇതിനോടകം വേഷമിട്ടിട്ടുള്ളത് എട്ടോളം സിനിമകളിലും 13 സീരിയലുകളിലും: കുടുംബവിളക്കിലെ സരസ്വതിയുടെ യാതാർത്ഥ ജീവിതം

Advertisement