രഹസ്യങ്ങൾക്കെല്ലാം വിട, ഞങ്ങൾ ഒരുമിക്കുന്നു; നടി നിക്കി ഗൽറാണിയുടെയും നടൻ ആദിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു, നിശ്ചയം നടത്തിയത് വളരെ രഹസ്യമായി

74

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരം നിക്കി ഗൽറാണിയും യുവ നടൻ ആദി പിനിസെട്ടിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. തങ്ങളുടെ നിശ്ചയം കഴിഞ്ഞ വിവരം നിക്കി ഗൽറാണി തന്നെയാണ് അറിയിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും ഒരുമിച്ചു പൂർത്തിയ ജീവിതത്തിലേക്ക് കിടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും നിക്കി സമൂഹ മാധയമങ്ങളിലൂടെ കുറിച്ചു.

അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായാണ് വിവാഹ നിശ്ചയം നടത്തിയത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികം ആവുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി.

Advertisements

ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹവും തേടുന്നു. നിക്കി കുറിച്ചു. അതേ സമയം രണ്ട് വർഷത്തിലേറെയായി പ്രണയത്തിലാണ് ആദിയും നിക്കി ഗൽറാണിയും. സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തിൽ നിക്കി ഗൽറാണി പങ്കെടുത്ത ഫോട്ടോ പുറത്ത് വന്നതോടെയാണ് ആ പ്രണയ ഗോസിപ്പുകൾ പുറത്തുവരുന്നത്.

Also Read
അഡ്ജസ്റ്റ്‌മെന്റിന് താൽപര്യമുണ്ടോ എന്ന് ചിലരൊക്കെ ചോദിച്ചിട്ടുണ്ട്, ശാരീരി ബന്ധങ്ങളെ കുറിച്ചൊന്നും ഇന്നേവരെ ചിന്തിച്ചിട്ടില്ല: ഗായത്രി സുരേഷ് പറയുന്നു

മാർച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. എന്നാൽ വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. വിവാഹവും വളരെ സ്വകാര്യമായി തന്നെ നടത്താനാണ് തീരുമാനം. മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും റിപ്പോർടട്ടുകളുണ്ട്. തെലുങ്ക് സിനിമ സംവിധായകൻ രവി രാജ പെനിസെട്ടിയുടെ മകൻ ആദി ഒക്ക വി ചിത്തിരം എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. ഈറം എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതൽ ശ്രദ്ധ നേടുന്നത്.

അതേ സമയം അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടാണ് നിക്കിയുടേയും ആദിയുടേയും വിവാ?ഹ നിശ്ചയം നടത്തിയത്. ഇളം വയലറ്റ് നിറത്തിലുള്ള കുർത്ത അണിഞ്ഞ് ട്രെഡീഷണൽ ലുക്കിലാണ് ആദി ചടങ്ങിനെത്തിയത്. നീല നിറത്തിലുള്ള സാരിയും അതിനോട് ഇണങ്ങുന്ന സിംപിൾ ആഭരണങ്ങളുമാണ് നിക്കി ധരിച്ചത്.

ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയപ്പോഴാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് റിപ്പോർട്ട്. നിക്കി ആദിയുടെ കുടുംബവുമായി അടുത്ത് ഇടപഴകാറുണ്ട്. അവരുടെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്ന തെന്നിന്ത്യൻ നടി നിക്കി മാത്രമായിരുന്നു. ആദി നിക്കി പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയതും നിരന്തരം ആദിക്കൊപ്പം നിക്കിയെ കാണാൻ തുടങ്ങിയതോടെയാണ്.

ആദിയുടെ പിതാവും ചലച്ചിത്ര നിർമ്മാതാവുമായ രവി രാജ പിനിസെട്ടിയുടെ ജന്മദിന ആഘോഷത്തിൽ ആദിയുടെ കുടുംബത്തോടൊപ്പം നിക്കിയും ഉണ്ടായിരുന്നു. മുപ്പത്തൊമ്പതുകാരനായ ആദി സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയത്തിലേക്ക് എത്തിയത്. കൂടുതലായും തമിഴ്, തെലുങ്ക് സിനിമകളിലാണ് ആദി അഭിനയിച്ചിരിക്കുന്നത്. അമ്പതിൽ അധികം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ആദിയുടെ അച്ഛൻ രവി രാജ പിനിസെട്ടി.

Also Read
എത്ര പേരെ നീ സീരിയലിൽ വിവാഹം ചെയ്തു അപ്പോഴൊന്നും എനിക്കൊരു പ്രശ്‌നവും ഇല്ലായിരുന്നല്ലോ, ഇപ്പോ നിനക്ക് കുശുമ്പ് ആയോ: അമൃതയോട് ഭർത്താവ് പ്രശാന്ത്

മാതൃഭാഷ തെലുങ്കാണെങ്കിലും ആദി പഠിച്ചതും വളർന്നതും ചെന്നൈയിലാണ്. 2006ൽ ഒക്ക വി ചിത്രം എന്ന സിനിമയിൽ നായകവേഷം ചെയ്തായിരുന്നു ആദിയുടെ സിനിമാ പ്രവേശനം. പിന്നീട് 2007ൽ ആദ്യ തമിഴ് സിനിമ ചെയ്തു. മിർഗം ആയിരുന്നു ചിത്രം. സിനിമാ ജീവിതത്തിൽ ആദി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ ഏറെ വ്യത്യമായതും മിർഗത്തിലെ വേഷമായിരുന്നു.

കീർത്തി സുരേഷ് നായികയായ ഗുഡ് ലക്ക് സഖിയിലാണ് ഏറ്റവും അവസാനം ആദി അഭിനയിച്ചത്. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. 1983 എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിക്കി ഗൽറാണി ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക നടിമാരിൽ ഒരാളാണ്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ കാലുറപ്പിച്ചത്. മലയാളത്തിൽ ധമാക്ക എന്ന ഒമർലുലു സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.

Advertisement