തന്നെ നായകൻ ആക്കി ഫാസിൽ ഇതുവരേയും സിനിമ എടുക്കാത്തതിന്റെ കാരണം ജയറാം പറഞ്ഞത് കേട്ടോ

9533

മിമിക്രി രംഗത്ത് നിന്നും അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് സൂപ്പർതാരമായി മാറിയ നടനാണ് ജയറാം. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് ജയറാം.

മലയാളത്തിലെ പോലെതന്നെ തെലുങ്കിലും തമിഴിലും ഒക്കെ സജീവമാണ് ജയറാം. പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ജയറാം വളരെപ്പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ കുടുംബ നായകനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.

Advertisements

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, രാജസേനൻ, റാഫിമെക്കാർട്ടിൻ, തുടങ്ങിയവരുട ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജയറാമിന്റെ പഴയ ചിത്രങ്ങൾക്ക് ഇന്നും പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ്.

Also Readഞങ്ങളുടെ കുടുംബം വലുതാവുന്നു, വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്തോഷവാര്‍ത്തയുമായി വിദ്യ ഉണ്ണി, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

അതേ സമയം മലയാളത്തിന്റെ താര ചക്രവർത്തിമാരായ മമ്മൂട്ടിക്കും മോഹൻലാലിനും സൂപ്പർസ്റ്റാർ സുരേഷ് ഗോപിക്കും എല്ലാം നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സൂപ്പർ സംവിധായകനാണ് ഫാസിൽ. എന്നാൽ ജയറാമിനെ വെച്ച് ഫാസിൽ ഇതുവരെ ഒരു സിനിമ സംവിധാനം ചെയ്തിട്ടില്ല.

അതേ സമയം കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ കൂടിയിയായിരുന്ന ഫാസിൽ കുടുംബ സദസ്സുകളുടെ പ്രിയതാരം ആയിരുന്ന ജയറാമിന് ഒരു വേഷം നൽകിയിട്ടില്ല എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട വിഷയമാണ്. മുമ്പ് ഒരിക്കൽ അതിന്റെ കാരണം ജയറാം തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ ഒരുപാടു കുടുംബ സിനിമകളിലെ നായകനായി അഭിനയിച്ചെങ്കിലും നിരവധി കുടുംബ ചിത്രങ്ങൾ എടുത്തു ഹിറ്റാക്കിയ ഫാസിൽ എന്ന സംവിധായകന്റെ സിനിമയിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടില്ല. ഒന്ന്, രണ്ടു തവണയൊക്കെ അത് നടക്കുമെന്ന് കരുതിയെങ്കിലും അത് കൈവിട്ടു പോവുകയായിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി മതി അദ്ദേഹത്തിന്റെ നൂറു സിനിമകളിൽ അഭിനയിച്ചതിന് തുല്യമാണ്. എന്ത് കൊണ്ട് ജയറാമിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല? എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

കമലും, സത്യൻ അന്തിക്കാടുമൊക്കെ പറഞ്ഞത്രേ ഒരു സിനിമ ജയറാമിനെ വച്ച് ചെയ്താൽ എല്ലാ സിനിമയും ജയറാമിനെ വെച്ച് തന്നെ ചെയ്യാൻ തോന്നുമെന്ന് അത് കൊണ്ടാണ് താൻ ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഫാസിൽ സാർ അങ്ങനെ പറഞ്ഞത് എന്നിലെ നടനെ സംബന്ധിച്ച് വലിയ അംഗീകാരമാണെന്നും ജയറാം വെളിപ്പെടുത്തുന്നു.

Also Read
ഒന്നും വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, വിജയ് ബാബുവുമായി അടിയുണ്ടാക്കിയ ദിവസം ഉറങ്ങിയിട്ടേയില്ല, പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

Advertisement