എന്റെ കുടുംബത്തെ ഈ അവസ്ഥയിലേക്ക് ഉയർത്തിക്കൊണ്ടു വന്നത് മമ്മൂട്ടിയാണ്, ആ മനുഷ്യനോടുള്ള എന്റെ കടപ്പാട് ഒരിക്കലും തീരില്ല: പി ശ്രീകുമാർ പറഞ്ഞത്

3899

മലയാള സിനിമയിൽ നാല് പതിറ്റാണ്ടായി സൂപ്പർസ്റ്റാർ ആയി വിലസുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയത്തിന് പുറമെ താരങ്ങളെയും സിനിമ പ്രവർത്തകരെയും സഹായിക്കുന്ന വ്യക്തികൂടിയാണ് മമ്മൂട്ടി. പലപ്പോഴും മമ്മൂട്ടി ചെയ്ത് രൊടുത്ത സഹായത്തെ കുറിച്ചും ചെയ്ത് തന്ന സഹായങ്ങളെ കുറിച്ചും എല്ലാം പറഞ്ഞ് താരങ്ങൾ രംഗത്ത് എത്താറുണ്ട്.

ഇത്തരത്തിൽ ഒരു സംഭവം നടനും സംവിധായകനുമായ പി ശ്രീകുമാർ ഒരിക്കൽ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ മമ്മൂട്ടി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറഞ്ഞത്. പി ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

മമ്മൂട്ടിയെ നായകനാക്കി വിഷ്ണു എന്ന സിനിമ ചെയ്തതിന്റെ പേരിലാണ് എനിക്ക് സ്വന്തമായി വീടുണ്ടാക്കാൻ സാധിക്കുന്നത്. അതിൽ മമ്മൂട്ടിയ്ക്കും വളരെയേറെ പങ്കുണ്ട്. വിഷ്ണു ചെയ്തപ്പോൾ ലഭിച്ച കാശുകൊണ്ടാണ് ഞാൻ എന്റെ മകനെ എഞ്ചിനീയറിംഗിന് അയക്കുന്നത്.

അവൻ എൻജിനീയറിംഗ് ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായിട്ടും ജോലിയൊന്നും ഇല്ലാതെ നിൽക്കുന്ന സമയത്താണ് മമ്മൂട്ടി എന്നെ വിളിക്കു ന്നത്. മകന് പണിയെന്തെങ്കിലും ആയോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ അവനെ വിദേശത്തേക്ക് അയക്കുകയും പഠിപ്പിക്കുകയും ചെയ്തു.

ഇന്നവൻ വലിയ നിലയിലാണെന്നും പി ശ്രീകുമാർ പറയുന്നു.ഒരു ചെറിയ സാമീപ്യം കൊണ്ട് ഒരു ചെറിയ തലോടൽ കൊണ്ട്. ഒരു ചേർത്തുനിൽപ്പ് കൊണ്ട് എന്നെ ഉയർത്തികൊണ്ട് വന്ന ആളാണ് മമ്മൂട്ടി.ആ മമ്മൂട്ടിയോടാണ് ഞാൻ ആവശ്യമില്ലാതെ പണ്ട് ഉടക്കിയത്.

എനിക്ക് അയാളെ ഒരിക്കലും മറക്കാൻ സാധിക്കില്ല. എന്റെ ജീവിതത്തിൽ ഒരു സിനിമ ഉണ്ടാക്കിത്തരിക, ആ സിനിമ നിർമിക്കാൻ ഒരു പാർട്ടിയെ മുട്ടിച്ചു തരിക, എന്റെ മകനെ പുറത്ത് കൊണ്ട് പോയി പഠിപ്പിക്കുക.അങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങൾ ചെയ്ത് എന്റെ കുടുംബത്തെ ഇന്നത്തെ അവസ്ഥയിലേക്ക് ഉയർത്തിക്കൊണ്ടു വന്നത് ആ മനുഷ്യനാണ്. ആ മനുഷ്യനോടുള്ള എന്റെ കടപ്പാട് ഒരിക്കലും തീരില്ലെന്നും ശ്രീകുമാർ പറയുന്നു.

Advertisement