അജിത്തും ശാലിനിയും മാസ്‌ക് ധരിച്ച് ആശുപത്രിയിൽ നിൽക്കുന്ന വീഡിയോ പുറത്ത്: ആരാധകർ ആശങ്കയിൽ

43

തമിഴകത്തിന്റെ തല അജിത്തും ഭാര്യ ശാലിനിയും സിനിമയിലെ മാതൃകാ താര ദമ്പതികളാണ്. ഇരുവരും ആരാധകർക്കും ഏറെ പ്രിയപ്പെട്ടവരുമാണ്. ഈ കോവിഡ് കാലത്ത് ആരെയും അമ്പരപ്പിക്കുന്ന സഹായങ്ങൾ ആയിരുന്നു തല അജിത് ചെയ്തിരുന്നത്.

എന്നാൽ ഇപ്പോഴിതാ ഈ കോവിഡ് വ്യാപനത്തിനിടെ തെന്നിന്ത്യൻ സിനിമയുടെ പ്രിയ താരജോഡികളായ അജിത്തും ശാലിനിയും ആശുപത്രി സന്ദർശനം നടത്തിയതിൽ ആശങ്ക പങ്കുവച്ച് ആരാധകർ. ഇരുവരും ഒന്നിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Advertisements

മാസ്‌ക് ധരിച്ചാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. ഭയപ്പെടാൻ ഒന്നുമില്ലെന്നും പതിവ് ചെക്കപ്പിനു എത്തിയതാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ് നാട്.

അതേ സമയം സംവിധായകൻ എച്ച് വിനോദ് ഒരുക്കുന്ന ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. സിനിമയുടെ ചിത്രീകരണം ലോക്ക്ഡൗണിനു മുൻപു തന്നെ താരം പൂർത്തിയാക്കിയിരുന്നു.

ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂറിനൊപ്പമുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് വാലിമൈ. പിങ്കിന്റെ തമിഴ് റീമേക്ക് ആയ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. വാലിമൈയിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്. ദീപാവലിയ്ക്ക് ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം.

Advertisement