വിദേശത്ത് സെറ്റിലായിട്ടും അഭിനയ മോഹം നാട്ടിലെത്തിച്ചു, ജീവിതത്തിൽ വെറും പാവമായ മെർലിനെ ഇപ്പോൾ വീട്ടുകാർക്കും ഇഷ്ടമല്ല, കന്യാദാനത്തിലെ കൊടുംവില്ലത്തി സുശീലാമ്മയുടെ യഥാർത്ഥ ജീവിതം

1242

മലയാളികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരമാണ് മെർലിൻ റീന. മെർലിൻ റീന എന്ന പേരിനേക്കാളും കന്യാദാനതിലെ സുശീലാമ്മ എന്ന പറഞ്ഞാൽ ആകും മിനിസ്‌ക്രീൻ പ്രേക്ഷകർ താരത്തെ പെട്ടെന്ന് തിരിച്ചറിയുക. മലയാളി പ്രേക്ഷകർ വെറുക്കുകയും അതുപോലെ സ്നേഹിക്കുകയും ചെയ്യുന്ന അമ്മായിയമ്മാ ആണ് സൂര്യാ ടിവിലയിലെ കന്യാദാനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ സുശീലാമ്മ.

മെർലിൻ റീനയാണ് സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ റിയൽ ലൈഫുമായി സുശീലാമ്മയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മെർലിൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ സീരിയൽ കണ്ടിട്ട് അമ്മ പറയാറുളള കമന്റിനെ കുറിച്ചും താരം പറയുന്നുണ്ട്.

Advertisements

Also Read
രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡസ്‌കിൽ കിടന്നുറങ്ങുമായിരുന്നു, ജീവിക്കാൻ വഴിയില്ലായിരുന്നു, ബാല വിവാഹമായിരുന്നു: തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു

ചെറുപ്പം മുതലെ മെർലിന്റെ മനസ് നിറയെ അഭിനയമായിരുന്നു. കോളേജ് കാലത്ത് കലാരംഗത്ത് സജീവമായിരുന്നു. എന്നാൽ വിവാഹത്തോടെ അത് തുടർന്ന് കൊണ്ടു പോകാൻ സാധിച്ചില്ല. മറ്റുള്ള ജോലി ചെയ്യുമ്പോഴും മനസ് നിറയെ അഭിനയമായിരുന്നു. വിദേശത്ത് സെറ്റിലായ മെർലിൻ ഇനിയും അവിടെ തുടർന്ന് തന്റെ അഭിനയമോഹം കേവലം ഒരു മോഹമായി ഒതുങ്ങുമെന്ന് മനസ്സിലാക്കി നാട്ടിലേയ്ക്ക് വരിക ആയിരുന്നു.

17 വർഷത്തോളം വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഉടനെ തന്റെ ആഗ്രഹത്തിന് പിന്നാലെ സഞ്ചരിച്ചു. അവസാനം താൻ കണ്ട സ്വപ്നം ഒരുപരിധിവരെ സാധ്യമാക്കി. സുഹൃത്തുക്കൾ വഴിയാണ് മെർലിൽ സീരിയലിൽ എത്തുന്നത്. ഇപ്പോഴിതാ പാവം മെർലിൻ മനാസാക്ഷിയില്ലാത്ത സുശീലാമ്മയായ കഥ പങ്കുവെയ്ക്കുകയാണ്.

ദേവ് ടോക്കിലാണ് മെർലിൻ ഇക്കാര്യം പറഞ്ഞത്. നടിയുടെ വാക്കുകൾ ഇങ്ങനെ:

കന്യാധാനം ടീമിനോടൊപ്പം നേരത്തെ വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഈ സീരിയലിലേയ്ക്ക് എത്തുന്നത്. എന്നാൽ ഒരു പാവം അമ്മ കഥാപാത്രമാണെന്ന് പറഞ്ഞിട്ടാണ് വിളിച്ചത്. എന്നാൽ ആദ്യമൊന്നും തനിക്ക് ഈ കഥാപാത്രത്തിന്റെ ആഴം മനസിലായില്ല. പിന്നെയാണ് കാര്യങ്ങൾ പിടി കിട്ടിയത്.

ഇതൊരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ്. ആ പരമ്പര കണ്ടപ്പോഴാണ് സുശീലാമ്മ ആരാണെന്നും എന്താണെന്നും മനസ്സിലായത്. പിന്നെയാണ് ശരിക്കും ചെയ്തു തുടങ്ങിയത്. നെഗറ്റീവ് കഥാപാത്രം ചെയ്യാൻ ഇഷ്ടമാണ്. സാധാരണ കഥാപാത്രങ്ങളിൽ നിന്നും കൂടുതൽ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങൾക്ക് ചെയ്യാൻ കാണും.

Also Read
ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അവന് ഓരോ കീമോ എടുക്കുമ്പോഴും ആശ്വാസം നൽകുന്നത് സാന്ത്വനം സീരിയൽ മാത്രമാണ്, ചിപ്പിയുടെ സഹോദരനെ കുറിച്ച് അച്ചു സുഗന്ധ്

ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഒരു വില്ലത്തിയാണ് സുശീലാമ്മ. സുശീലാമ്മയുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരുമായും വഴക്കിനോ ബഹളത്തിനോ പോകാറില്ല. എന്നാൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ ആരുടെ മുന്നിലും തുറന്നു പറയാൻ ഒരു മടിയും കാണിക്കാറില്ല.

പ്രേക്ഷകരുടെ വിമർശനം പോസിറ്റീവായിട്ടാണ് എടുക്കുന്നത്. തന്റെ കഥാപാത്രം സ്വീകരിച്ചതിന്റെ പ്രതികരണമാണ് അത്. അതിൽ ഏറെ സന്തോഷമുണ്ട്. അതുപോലെ തന്നെ പ്രേക്ഷകരിൽ നിന്ന് നേരിട്ട് അധികം വിമർശനം കേൾക്കേണ്ടി വന്നിട്ടില്ല. ഏറ്റവും വലിയ വിമർശകർ കുടുംബാംഗങ്ങൾ ആണ്.

എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് അവർ ചോദിക്കുന്നത്. സ്വന്തം ടിവിയായത് കൊണ്ടാണ് അവർ തല്ലിപൊളിക്കാത്തത്, കൂടാതെ എന്റെ അമ്മയ്ക്കും സുശീലാമ്മയെ ഒട്ടും ഇഷ്ടമല്ല. അമ്മയ്ക്കൊപ്പമിരുന്ന് സീരിയൽ കാണുമ്പോൾ ഇടയ്ക്ക് എന്നെ നോക്കും. എന്നിട്ട് എന്തുവാടി ഈ കാണിച്ച് വയ്ക്കുന്നത് എന്ന് ചോദിക്കും. അത്രയ്ക്ക് ഇഷ്ടമല്ല എന്റെ കഥാപാത്രത്തെയെന്നും മെർലിൻ വ്യക്തമാക്കുന്നു.

Advertisement