ലോകത്തിലെ ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒന്നാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ റേഞ്ച് ഹോളിവുഡ് താരങ്ങൾക്കും മുകളിൽ, മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം: അൽഫോൺസ് പുത്രൻ

124

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ചത്.

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറായി ഇരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് അൽഫോൺസ് പുത്രൻ നടത്തിയ പ്രതികരണമാണ് വൈറലായി മാറിയിരിക്കുന്നത്.

Advertisements

ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള രത്‌നങ്ങളിൽ ഒരാളാണ് മമ്മൂട്ടിയെന്നാണ് അൽഫോൺസ് പുത്രൻ പറഞ്ഞത്. മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ സൂപ്പർഹിറ്റ് ഭീഷ്മ പർവം എന്ന സിനിമയെക്കുറിച്ച് അൽഫോൺസ് പുത്രൻ എഴുതിയ ഒരു കുറിപ്പിന് ഒരു മമ്മൂട്ടി ആരാധകൻ പ്രതികരണവുമായി എത്തിയിരുന്നു. ഇതിനുള്ള സംവിധായകന്റെ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read
ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിന്റെ സ്വഭാവം ആനയുടേതിന് സമം, ഡോക്ടർ റോബിന് ഓന്തിന്റെ സ്വഭാവം : വീട്ടിലെ മത്സരാർഥികളുടെ സ്വഭാവത്തെ മൃഗങ്ങളുമായി താരതമ്യപ്പെടുത്തി ബ്ലെസ്ലി

ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നും ഓരോ സിനിമയിലും കഥാ പാത്രത്തിന് ആത്മാവ് നൽകുന്ന അത്യപൂർവ നടനാണ് അദ്ദേഹമെന്നും ആണ് ഒരു ആരാധകൻ കുറിച്ചത്. താര പരിവേഷം ഒട്ടുമില്ലാത്ത അത്ഭുത മനുഷ്യനെന്നും മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവുമുണ്ടെന്നും ആരാധകൻ കൂട്ടിച്ചേർത്തിരുന്നു.

വളരെ സത്യമായ വാക്കുകളെന്നാണ് ഇതിനുള്ള മറുപടിയായി അൽഫോൺസ് പുത്രൻ കുറിച്ചത്. ക്ലിന്റ് ഈസ്റ്റ് വുഡിനേക്കാളും റോബർട്ട് ഡി നീറോയേക്കാളും അൽ പാച്ചിനോയേക്കാളും കൂടുതൽ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒരാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് ഒരു രാജമാണിക്യം തന്നെ എന്നായിരുന്നു അൽഫോൺസ് പുത്രൻ മറുപടിയായ കുറിച്ചത്. നിരവധി ആരാധകരാണ് അൽഫോൺസ് പുത്രന്റെ ഈ മറുപടി കമന്റിന് ലൈക്കും പ്രതികരണവുമായി എത്തിയിരിക്കുന്നത്.

Also Read
എപ്പോഴും ഞാൻ വെച്ചുവിളമ്പി കൊടുക്കുന്നതാണ് ശ്രീക്കുട്ടന് ഇഷ്ടം, ശ്രീക്കുട്ടൻ സന്തോഷത്തോടെ ഇരിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം, യാതൊരു പ്രയാസവും ഉണ്ടാവാതെ നോക്കുകയെന്നത് എന്റെ കടമ: ലേഖ ശ്രീകുമാർ

Advertisement