വെള്ളത്തിൽ കിടക്കുന്ന എരുമയെ പോലെയെന്ന് കമന്റ്: ആര്യ കൊടുത്ത കലക്കൻ മറുപടി ഇങ്ങനെ

111

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയലൂടെയാണ് ആര്യ പ്രേക്ഷകർക്ക് സൂപരിചിതയായി മാറിയത്. ബഡായ് ആര്യ എന്നാണ് അറിയപ്പെട്ടിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെ ആര്യയുടെ ആ പേര് മാറികിട്ടി.

ആര്യവെമ്പാല എന്നും അയൽക്കൂട്ടം എന്നൊക്കെയുള്ള പേരുകൾ താരത്തിന് ലഭിച്ചു. അതേ സമയം ബിഗ് ബോസിന് ശേഷം നടിയ്ക്ക് നേരെ വ്യാപകമായ സൈബർ വിമർശനങ്ങളാണ് നടന്നത്. മകളെയും സഹോദരിയെയും വരെ പലരും മോശമായി പറഞ്ഞിരുന്നതായി ആര്യ മുൻപ് വെളിപ്പെടുത്തിയിരുന്നു. തന്റെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് ഫോൺവിളിച്ച് മോശം പറഞ്ഞതിനെ തുടർന്ന് അവിടെ ജോലിയ്ക്കുണ്ടായിരുന്ന പെൺകുട്ടി ജോലി വിട്ട് പോയതിനെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞിരുന്നു.

Advertisements

സേഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യയുടെ ഇൻസ്റ്റാഗ്രാം പേജിലടക്കം തെ, റി, വിളിയുമായി എത്തുന്നവർക്ക് നടി തന്നെ ചുട്ടമറുപടി കൊടുക്കാറുണ്ട്. അത്തരത്തിൽ ആര്യയെ എരുമ എന്ന് വിളിച്ച ആൾക്ക് കലക്കൻ മറുപടി കൊടുത്ത ആര്യയുടെ കമന്റാണ് ഇപ്പോൾ വൈറലാവുന്നത്. സ്വിമിങ്ങ് പൂളിൽ നിന്നും മുൻപും ഫോട്ടോഷൂട്ട് നടത്തി ആര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും സമാനമായ രീതിയിൽ വെള്ളത്തിൽ നിന്നുള്ള ഫോട്ടോയാണ് ആര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

കണ്ണൊക്കെ എഴുതി സുന്ദരിയായി നിൽക്കുന്ന മറ്റെങ്ങേട്ടോ നോക്കി നിൽക്കുന്ന ഒരു ഫോട്ടോയായിരുന്നു ആര്യ പങ്കുവെച്ചത്. വളരെ മനോഹരമായ ചിത്രത്തിന് തഴെ എരുമ വെള്ളത്തിൽ കിടക്കുന്നത് പോലെ ഉണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. തമിഴ് ഭാഷ ശൈലിയിൽ സംസാരിച്ച ആൾക്ക് തമിഴിൽ തന്നെയായിരുന്നു ആര്യയുടെ മറുപടിയും.

കണ്ണ് നല്ലോണം ടെസ്റ്റ് ചെയ്യണം. ഇത് നിങ്ങളുടെ ഫോട്ടോ അല്ല. എന്റേതാണ് എന്നും ആര്യ പറയുന്നു. ഇതിനോടകം തന്നെ വിമർശകന്റെ കമന്റും ആര്യയുടെ മറുപടിയും വൈറലായിരിക്കുകയാണ്. അതേ സമയം ബഡായി ബംഗ്ലാവിനും, ടിവി പ്രോഗ്രാമുകൾക്കും പുറമേ തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിലും ആര്യ വേഷമിട്ടിട്ടുണ്ട്.

Advertisement