Home Entertainment

എന്റെ ചിരി കല്യാണം കഴിഞ്ഞതോടെ തീർന്നു അവളുടെ ചിരി കൂടി, രമ്യയും ആയുള്ള വിവാഹത്തെ കുറിച്ച് നിഖിൽ പറഞ്ഞത് കേട്ടോ

27153

മലയാളം മിനി സ്‌ക്രീനീലൂടെ അവതാരകരായി എത്തി ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് നിഖിലും രമ്യയും. അവതരണം മാത്രമല്ല അഭിനയ രംഗത്തും ഒരു കൈ നോക്കിയ നിഖിൽ താൻ മികച്ചൊരു ഗായകൻ കൂടിയാണെന്നും തെളിയിച്ചിരുന്നു.

നിഖിലും നിമ്മിയും സിംഗ് ആൻഡ് വിൻ എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട പാട്ടുകാരായി മാറിയത്. അതേ സമയം നിമ്മിയാണ് തന്റെ ഭാര്യയെന്നാണ് പലരും കരുതുന്നതെന്നും മുൻപ് നിഖിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെയും രമ്യയുടേയും പ്രണയത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും പറഞ്ഞുള്ള ഇവരുടെ വീഡിയോ വൈറലായിക്കൊണ്ട് ഇരിക്കുകയാണ് ഇപ്പോൾ.

Advertisements

താര ദമ്പതിമാരുടെ സംസ്ഥാന സമ്മേളനത്തിൽ ആയിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്.എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്നയാളാണ് രമ്യ. കല്യാണത്തോടെ എന്റെ ചിരി തീർന്നെന്നായിരുന്നു നിഖിലിന്റെ കമന്റ്. കല്യാണവും കോമഡി ആയിരുന്നോ എന്നായിരുന്നു പ്രജോദ് ചോദിച്ചത്.

Also Read
അദ്ദേഹം മ രി ച്ച് കിടക്കുമ്പോൾ ആര് പോയി? മകളുടെ കല്യാണത്തിന് ആരൊക്കെ പോയി? ഞാനുമെന്റെ ഭാര്യയും അവിടെയുണ്ടായിരുന്നു, നിങ്ങളെയാരേയും കാണിക്കാനല്ല: തുറന്നടിച്ച് സുരേഷ് ഗോപി

പൊതുവെ ചിരിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ എന്നായിരുന്നു രമ്യ പറഞ്ഞത്. എല്ലാ കാര്യത്തിനെ കുറിച്ചും അറിവുണ്ട് ഭയങ്കര ബുദ്ധിജീവിയാണ് ജീവിതത്തെ പക്വതയോടെ സമീപിക്കുന്നയാളാണ്. നമുക്ക് ചിരിക്കാനുള്ള കാര്യങ്ങൾ അവളായിട്ട് തന്നെ വരുത്തിവെക്കാറുണ്ട് എന്നുമായിരുന്നു നിഖിൽ പറഞ്ഞത്.

ഞാൻ പരിചയപ്പെടുന്ന സമയത്ത് നിഖിലേട്ടൻ ഇത്ര കോമഡിയും കൗണ്ടറുമൊന്നും പറയാറുണ്ടായിരുന്നില്ല. പഠിച്ച് വെച്ചിട്ട് കൃത്യസമയത്ത് അത് എടുത്തിടും. കഴിഞ്ഞ ദിവസം എന്റെ അച്ഛന്റെ മുന്നിൽ പോലും കൗണ്ടർ പറയുന്നുണ്ടായിരുന്നു എന്നാണ് രമ്യ നിഖിലിനെ കുറിച്ച് പറഞ്ഞത്.

പാട്ടും അവതരണവും ഒക്കെയായി നിഖിൽ വീണ്ടും സജീവം ആയിരിക്കുകയാണ് ഇപ്പോൾ. വിവാഹത്തോടെ ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് ആയിരുന്നു രമ്യ നടത്തിയത്. അവതാരക ആയിരുന്ന സമയത്ത് നിരവധി തവണ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു.

തിരികെ എത്തിയപ്പോഴും അഭിനയിക്കുന്നോ എന്ന് പലരും ചോദിച്ചിരുന്നു. അഭിനയിക്കുന്നതിലൊന്നും എനിക്ക് കുഴപ്പമില്ല, അവതാരകയായാലും അഭിനേത്രിയായാലും എനിക്ക് കുഴപ്പമില്ല, അപ്ഡേറ്റായാൽ മതിയെന്നാണ് തന്റെ നിലപാടെന്ന് നിഖിൽ മുൻപ് പറഞ്ഞിരുന്നു.

അതേ സമയം താൻ അപ്രതീക്ഷിത പ്രതിസന്ധികളെ നേരിട്ടതിനെ കുറിച്ചും മുൻപ് രമ്യ പറഞ്ഞിരുന്നു. നിഖിലിന്റെ അച്ഛന് വയ്യാതായപ്പോൾ പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നു. അമൃതയിൽ എത്താൻ പറ്റില്ലെന്ന് തോന്നിയതോടെ യാണ് അടുത്തുള്ള ആശുപത്രിയിലേക്ക് പോയത്.

Also Read
ഇപ്പോഴും അദ്ദേഹം പതിനാറ് വയസുകാരനെ പോലെ, സുരേഷേട്ടന്റെ ഉള്ളിൽ നല്ല റൊമാൻസുണ്ട്; സുരേഷ് ഗോപിയെ കുറിച്ച് നടി നൈല ഉഷ

അങ്ങനെ അച്ഛനെ രക്ഷിക്കാൻ കഴിഞ്ഞു എന്നും രമ്യ പറഞ്ഞിരുന്നു. പൊതുവെ നല്ല ബോൾഡാണ് രമ്യ. അങ്ങനെയാണ് അവൾ വളർന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

Advertisement