ബിഗ് ബോസ് താരവുമായി സെറിൻ ഖാൻ പൊരിഞ്ഞ പ്രണയത്തിൽ, കാമുകനുമൊത്തുള്ള ഗോവയിലെ ഡേറ്റിംഗിന്റെ ചിത്രങ്ങൾ പുറത്ത്

162

2011ൽ വീർ എന്ന സൽമാൻ ഖാൻ ചിത്രത്തിലൂടെ എത്തിയ ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് നടി സെറീൻ ഖാൻ. ഗ്ലാമറസ് റോളുകളിലൂടെയാണ് സെറീൻ ഖാന് ആരാധകർ കൂടിയത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ സൽമാൻ ഖാന്റെ റെഡി എന്ന സിനിമയിലും ഐറ്റം ഡാൻസുമായി നടി എത്തിയിരുന്നു.

റെഡിയിലെ ഗാനരംഗം ശ്രദ്ധിക്കപ്പെട്ടതോടെ ഗ്ലാമറസ് റോളുകളിൽ സെറീൻ ഖാൻ പ്രേക്ഷകർക്ക് മുൻപിൽ കൂടുതലായി എത്തി. അക്ഷയ് കുമാറിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഹൗസ്ഫുൾ 2വിലും സെറീൻ ഖാൻ അഭിനയിച്ചിരുന്നു. പത്തിലധികം സിനിമകളിൽ എത്തിയ സെറീൻ ഖാൻ ഇപ്പോഴും ഇൻഡസ്ട്രിയിൽ സജീവമാണ്.

Advertisements

അക്സർ 2, ഹേറ്റ് സ്റ്റോറി 3, ചാണക്യ, വജാഹ് തും ഹോ, 1921 ഉൾപ്പെടെയുളള സിനിമകളെല്ലാം സെറീൻ ഖാന്റേതായി ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ഹം ബി അകേലെ തും ബി അകേലെ എന്ന ചിത്രത്തിലാണ് സെറീൻ ഖാൻ ഒടുവിൽ അഭിനയിച്ചത്. ഈ വർഷം മേയിലാണ് സിനിമ റിലീസ് ചെയ്തത്.

Also Read
തെങ്കാശിപട്ടണത്തിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, പടം കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചുപോയി; വെളിപ്പെടുത്തലുമായി നടി മന്യ

ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി ഭാഷകളിൽ അഭിനയിച്ച് സെറീൻ ഖാൻ പ്രേക്ഷകർക്ക് മുൻപിൽ എത്തി. നാൻ രാജാവാഗ പോകിറേൻ ആണ് സെറീൻ ഖാൻ ചെയ്ത തമിഴ് ചിത്രം. സിനിമയിൽ ഒരു ഐറ്റം ഡാൻസുമായാണ് നടി എത്തിയത്.

സിനിമകൾക്ക് പുറമെ സീരിസുകളിലും മ്യൂസിക്ക് വീഡിയോകളിലും നടി അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ സെറീൻ ഖാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുളളത്. പത്ത് മില്യണിൽ അധികം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ താരത്തിനുണ്ട്.

അതേസമയം ബിഗ് ബോസ് 12ാം സീസൺ മൽസരാർത്ഥിയായിരുന്ന ശ്രീവാശിഷിനൊപ്പമുളള ചിത്രങ്ങളാണ് നടിയുടെതായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാവുന്നത്. ബോയ് ഫ്രണ്ടായ ശ്രീവാശിഷിനൈ ഒപ്പം ഗോവയിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് സെറീൻ ഖാൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബിഗ് ബോസ് താരമാണ് കാമുകിക്കൊപ്പമുളള ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ കൂടുതലായി പങ്കുവെക്കുന്നത്. കുറച്ചുദിവസം മുൻപ് ജന്മദിനം ആഘോഷിച്ച ശ്രീവാഷിഷ് സെറീനൊപ്പമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം തന്റെ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോകളിൽ ഒന്നിൽ സെറീൻ ഖാനെ സ്വീറ്റി എന്നാണ് ബിഗ് ബോസ് താരം വിളിക്കുന്നത്.

Also Read
ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമോ എന്ന് ആരാധകൻ; എല്ലാവരേയും ഞെട്ടിച്ച് ചിത്രം പോസ്റ്റ് ചെയ്ത് സൊനാക്ഷി സിൻഹ

ശ്രീവാശിഷിന്റെ പിറന്നാളിന് ആശംസകൾ നേർന്ന് സെറീൻ ഖാനും ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു. എന്റെ ശിവിന് സന്തോഷ ജന്മദിനം, നീ ആഗ്രഹിക്കുന്നതെല്ലാം നടക്കുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് നടി കാമുകനൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. ഇതാദ്യമായല്ല ഇരുവരും ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കിടുന്നത്.

നേരത്തെ സെറീൻ ഖാനും ഒത്തുള്ള കുറച്ച് ചിത്രങ്ങളോടൊപ്പം ഒരു നീണ്ട കുറിപ്പുമായി ശ്രീവാശിഷ് എത്തിയിരുന്നു. സ്നേഹം നിലനിൽക്കുന്നിടത്തോളം കാലം അത് മറയ്ക്കാനോ അല്ലെങ്കിൽ ഇല്ലാത്തിടത്ത് ഉത്തേജിപ്പിക്കാനോ കഴിയുന്നതല്ല. നിന്നെ എനിക്ക് ലഭിച്ചതിൽ സന്തോഷം എന്നാണ് ശ്രീവാശിഷ് കുറിച്ചത്. അതേസമയം ഇരുവരുടെയും സ്നേഹം നിറഞ്ഞ ചിത്രങ്ങൾ കണ്ട് താരങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് ജീവിക്കുന്നത് ആണ് പലരും പറയുന്നത്.

എന്നാൽ ഇതേകുറിച്ച് ഇരുവരും ഔദ്യോഗിക സ്ഥീരികരണം നടത്തിയിട്ടില്ല. സിനിമാ ഇൻഡസ്ട്രിയുമായി ഒരു ബന്ധമില്ലാത്ത ശ്രീവാശിഷ് ബിസിനസ് രംഗത്താണ് പ്രവർത്തിക്കുന്നത്. അടുത്ത സുഹൃത്തായ സൗരഭ് പട്ടേലിനൊപ്പം ആണ് ശിവാശിഷ് ബിഗ് ബോസ് 12ാം സീസണിൽ പങ്കെടുത്തത്.

Also Read
ആദ്യം അഭിനയിക്കാൻ വിളച്ചപ്പോൾ സംവിധായകനോട് ഞാൻ നോ പറഞ്ഞിരുന്നു പിന്നീട് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ അപ്പു രക്ഷാ രാജ്

Advertisement