Home Entertainment

ഭാര്യ മരിച്ചതിന് പിന്നാലെ പ്രശസ്ത പാചക വിദഗ്ധനും നിർമ്മാതാവുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിൽ, പ്രാർത്ഥനയോടെ ആരാധകരും സഹപ്രവർത്തകരും

221

പ്രശസ്ത പാചക വിദഗ്ദനും സിനിമാ നിർമ്മാതാവുമായി നൗഷാദ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രി വെന്റിലേറ്ററിൽ. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ നൗഷാദിനെ പ്രവേശിപ്പിച്ചുവെന്നും ഏവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും മറ്റൊരു നിർമ്മാതാവായ നൗഷാദ് ആലത്തൂർ ആണ് അറിയിച്ചിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് നൗഷാദ് ആലത്തൂർ ഇക്കാര്യം വെളിപ്പെടുത്തിയത്. 2 ആഴ്ട മുമ്പ് നൗഷാദിന്റെ ഭാര്യയും മരണപ്പെട്ടിരുന്നതായും നൗഷാദ് ആലത്തൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു.

Advertisements

Also Read
ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമോ എന്ന് ആരാധകൻ; എല്ലാവരേയും ഞെട്ടിച്ച് ചിത്രം പോസ്റ്റ് ചെയ്ത് സൊനാക്ഷി സിൻഹ

നൗഷാദ് ആലത്തൂറിന്റെ കുറിപ്പ് ഇങ്ങനെ:

എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോൾ തിരുവല്ലയിലെ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളതെന്നും നൗഷാദ് ആലത്തൂർ കുറിക്കുന്നു.

അതേ സമയം കൈരളി ചാനലിലെ പാചക പരിപാടിയിൽ കൂടി ആയിരുന്നു നൗഷാദ് ഫേമസ് ആയത്. പിന്നീട് നിരവധി ചാനലുകളിൽ കുക്കറി ഷോ അവതരിപ്പിച്ച അദ്ദേഹെ സംലിബ്രേറ്റി ഷെഫ് ആയി ഉയരുക ആയിരുന്നു.

പ്രകൃതിയിൽ ഇഴുകിചേർന്നുള്ള ലൈവ് പാചകം ആയിരുന്നു അദ്ദേഹത്തിൻ പ്രത്യേകത. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സർവീസും ഉണ്ടായിരുന്നു. ഇവിടെ നിന്നുമാണ് അദ്ദേഹം ടിവി ഷോകളിലേക്ക് എത്തിയത്.

Also Read
ആദ്യം അഭിനയിക്കാൻ വിളച്ചപ്പോൾ സംവിധായകനോട് ഞാൻ നോ പറഞ്ഞിരുന്നു പിന്നീട് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ അപ്പു രക്ഷാ രാജ്

കാറ്ററിങ്ങ് രംഗത്തേ പ്രശസ്തനായതിന് പിന്നാലെയാണ് അദ്ദേഹം സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നത്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ദിലീപിന്റെ ലയൺ, സ്പാനിഷ് മസാല, ജയസൂര്യയുടെ പയ്യൻസ്, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് നൗഷാദ് ആയിരുന്നു.

രണ്ട് ആഴ്ച മുമ്പായിരുന്നു നൗഷാദിന്റെ ഭാര്യ മരിച്ചത്. തിരുവല്ല സ്വദേശിയായ നൗഷാദിന്റെ പാചകത്തിന് ലോകം മുഴുവൻ ആരാധകർ ഉണ്ടായിന്നു.

Advertisement