Home Entertainment

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ താൻ വീണ്ടും അച്ഛൻ ആകുന്ന സന്തോഷം അറിയിച്ച് മലയാളികളുടെ പ്രിയ നടൻ നരേൻ

457

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന മലയാള നടനാണ് നരേൻ. അച്ചുവിന്റെ അമ്മ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെയാണ് നരേൻ മലയാളികളുടെ പ്രിയതാരമായി മാറിയത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത നരേൻ ക്ലാസ്റ്റമേറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ സ്ഥിരം ഇടം നേടിയത്.

നിരവധി സിനിമകളാണ് ഇതിനോടകം താരം സിനിമാ ആസ്വാദകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. തമിഴ് ഉൾപ്പടെയുള്ള സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നരേന്റെ പതിനഞ്ചാം വിവാഹ വാർഷികം ആയിരുന്നു ആഗ്സ്റ്റ് 26ന്. നിരവധി പേരാണ് നടനും ഭാര്യ മഞ്ജുവിനും ആശംസകളുമായി രംഗത്ത് എത്തിയത്.

Advertisements

ഈ അവസരത്തിൽ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നരേൻ. തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് നരേൻ അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ 15ാം വിവാഹ വാർഷികത്തിന്റെ ഈ പ്രത്യേക ദിനത്തിൽ, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട് എന്ന് നരേൻ കുറിച്ചു.

Also Read
സീരിയൽ നടൻ റെയ്ജൻ വിവാഹതൻ ആയി; തന്റെ നാലാമത്തെ പ്രണയം താരം സഫലമാക്കിയത് രജിസ്റ്റർ ഓഫീസിൽ വച്ച്

തന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും നരേൻ പങ്കുവച്ചിട്ടുണ്ട്. തന്മയ എന്നാണ് നരേന്റെ മൂത്ത മകളുടെ പേര്.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്ത് എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലൂടെ നടൻ ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ മീര ജാസ്മിന്റെ നായകനായി അഭിനയിച്ചു. പിന്നീട് സഹനടനായും നടനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും , ചിത്രത്തിന്റെ രണ്ടാഭാഗത്തിലും പൊലീസ് ഓഫീസറുടെ വേഷം ചെയ്തത് നരേൻ ആയിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസമേറ്റ്സിലെ മുരളി എന്ന കഥാപാത്രം നരേന്റെ അഭിനയജീവിതത്തിലെ പ്രധാനപെട്ട കഥാ പാത്രങ്ങളിൽ ഒന്നാണ്. പന്തയക്കോഴി, ഒരേ കടൽ, മിന്നാമിന്നിക്കൂട്ടം എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാന പെട്ടവയാണ്.

Also Read
ഒരു ഫോട്ടോ എടുത്തപ്പോൾ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന്, വിവാഹനിശ്ചയത്തിന് ശേഷം വേണമെങ്കിൽ പിന്മാറാമെന്ന് വരെ പറഞ്ഞു; വിജയ് മാധവ്

അതേസമയം, കമൽഹാസൻ നായകനായി എത്തിയ വിക്രം ആണ് നരേന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.

Advertisement