Home Entertainment

ബിലാൽ എന്നു വരും: കൃത്യമായ മറുപടിയുമായി മമ്മൂക്ക

50

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസമരിക കഥാപാത്രം ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാലിനായി കാത്തിരിക്കുകയാണ് മമ്മൂക്ക ആരാധകർ. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധർവ്വന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിയും സംവിധായകൻ രമേശ് പിഷാരടിയും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ലൈവിൽ വരികയുണ്ടായി.

ലൈവിനിടെ ആരാധകർ നിരന്തരമായി ബിലാൽ അപ്‌ഡേറ്റ് എന്തായി എന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു.
നിരവധി തവണ ചോദ്യം ആവർത്തിച്ചപ്പോൾ പിഷാരടി തന്നെ മുൻകൈ എടുത്ത് മമ്മൂക്കയോട് ബിലാൽ എന്തായി എന്ന് ചോദിച്ചു. ചോദ്യത്തിന് മറുപടിയായി ബിലാൽ ഉടൻ വരും എന്ന് മറുപടി നൽകിയിരിക്കുകയാണ് മമ്മൂട്ടി. തയ്യാറെടുപ്പുകൾ നടക്കുകയാണ് എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ഈ വാക്കുകളെ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Advertisements

2007 ൽ പുറത്തിറങ്ങിയ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ഒറ്റ ചിത്രമാണ് ബിലാലിന് വേണ്ടി ഇത്രയുമധികം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ ഹൈപ്പ് ചിത്രമാണ് ബിലാൽ. ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Advertisement