Home Entertainment Celebrities

മേഘ്ന രാജിനേയും കുഞ്ഞിനേയും കാണാൻ ഓടിയെത്തി ഉറ്റ കൂട്ടുകാരി നസ്‌റിയയും ഫഹദ് ഫാസിലും

290

വിനയൻ ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ തെന്നിന്ത്യൻ താരമായിരുന്നു
നടി മേഘ്ന രാജ്. എന്നാൽ അടുത്തിടെയാണ് നടയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം ഈ ലോകത്ത് നിന്നും വിടപറഞ്ഞത്.

ആ സമയത്ത് മേഘ്ന രാജ് ഗർഭിണി ആയിരിന്നു. മേഘ്‌നയ്ക്ക് ഒപ്പം തന്നെ ആരാധകർക്കും സുഹൃത്തുക്കൾക്കും എല്ലാം കടുത്ത വേദനയാണ് ചിരഞ്ജീവി സർജയുടെ വിയോഗം ഉണ്ടാക്കയിത്. ഇപ്പോൾ നടി മേഘ്ന രാജിന് കുഞ്ഞ് ജനിച്ചിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദർശിച്ചിരിക്കുകയാണ് മേഘ്‌നയുടെ ഉറ്റകൂട്ടുകാരിയായ മലയാളത്തിന്റെ താരസുന്ദരി നസ്രിയ നസീമും ഭർത്താവും നടനുമായ ഫഹദ് ഫാസിലും.മേഘ്നയുടെ പ്രസവം നടന്ന ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഇരുവരും കുഞ്ഞിനെയും നടിയെയും കണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. മേഘ്നയുടെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് നസ്രിയ. കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ വിടപറയുന്നത്.

വീട്ടിൽ തളർന്നു വീണ് ചിരഞ്ജീവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാൻ സാധിച്ചില്ല.
നേരത്തെ മേഘ്നയ്ക്കും കുഞ്ഞിനും ആശംസകൾ അറിയിച്ച് നസ്രിയ രംഗത്ത് എത്തിയിരുന്നു. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാനും കുടുംബത്തിലെ മറ്റ് ആഘോഷങ്ങൾക്കുമെല്ലാം നസ്രിയ സജീവ സാന്നിധ്യമായിരുന്നു. ചിരുവിന്റെ അപ്രതീക്ഷിതമായിട്ടുള്ള വേർപാടുണ്ടാക്കിയ വേദന പങ്കുവെച്ച് നസ്രിയയും രംഗത്ത് വന്നിരുന്നു.’ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,’എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.

കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്. ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. മലയാളത്തിൽ നിന്ന് നടി അനന്യ, അശ്വതി ശ്രീകാന്ത്, സ്നേഹ ശ്രീകുമാർ, തുടങ്ങി നിരവധി താരങ്ങളാണ് മേഘ്നയ്ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നത്.

Advertisement