വിവാഹം ചെയ്തത് രണ്ട് പേരെ, മറ്റൊരു നടിയുമായി ലിവിങ് ടുഗതർ: കമൽഹാസന്റെ അഞ്ച് പ്രണയങ്ങളും പ്രണയ തകർച്ചകളും ഇങ്ങനെ

10913

ബാലതാരമായി എത്തി പിന്നീട് മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് ഇന്ത്യൻ സിനിമയുടെ ഉലകനായകൻ ആയി മാറിയ താരമാണ് കമൽ ഹാസൻ. അഞ്ച് പതിറ്റാണ്ടുകളായി സിനിമയുടെ അഭിമാന താരമായി നിൽക്കുന്ന താരം പ്രേക്ഷകർക്ക് വളരെ പ്രിയനകരനാണ്.

ശിവാജി ഗണേശനൊപ്പം ബാലതാരമായി സിനിമയിൽ എത്തിയ ഇതിനോടകം ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ദശാവതാരം എന്ന ചിത്രത്തിലൂടെ കഥ തിരക്കഥ സംഭാഷണം സംവിധാനം നായകൻ വില്ലൻ അടക്കം എല്ലാ വേഷങ്ങളും ഒറ്റക്ക് ചെയ്ത് താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

Advertisements

എന്നാലും ദാമ്പത്യ സ്വകാര്യ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ കമൽഹാസൻ നേരിട്ടിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഒട്ടേറെ താരങ്ങളുമായി കമൽ ഹാസന് പ്രണയം ഉണ്ടായിരുന്നു. 24 വയസിലാണ് കമൽ ഹസൻ നർത്തകിയും നടിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇത്.

എന്നാൽ 10 വർഷം കഴിഞ്ഞപ്പോൾ ഇരുവരും വേർപിരിഞ്ഞു. വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയിൽ നടി സരിഗയുമായി കമൽ പ്രണയത്തിലായി. ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു. സരിഗയുമായി ലിവിങ് ടുഗതർ റിലേഷൻ നടത്തിവന്ന കമൽ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു സരിഗയെ വിവാഹം കഴിച്ചത്.

2004വരെ മാത്രമായിരുന്നു ഈ ബന്ധവും മുന്നോട്ട് പോയത്. പിന്നീട് നടി ഗൗതമിയുമായി ലിവിങ് ടുഗതെർ തുടരുകയായിരുന്നു. ഗൗതമിക്ക് കാൻസർ വന്ന സമയങ്ങളിൽ പോലും പൂർണ്ണ പിന്തുണമായി കമൽ ഒപ്പം നിന്നു. എന്നാൽ ഈ ബന്ധം 2016ൽ അവസാനിച്ചു. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യക്ക് ഒപ്പം പ്രണയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

അങ്ങനെ ഒരുപാട് താരങ്ങളുടെയൊപ്പം പേരുചേർക്കപ്പെട്ട ഒരു നടനാണ് കമൽ ഹാസൻ. ഇപ്പോൾ തമിഴ് മലയാളം മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരു താരവുമായി കമലിന് ബന്ധം ഉണ്ടെന്നു ഗോസിപ്പുകൾ ഉണ്ട്. ചില കോടമ്പാക്കം മാധ്യമങ്ങളിലാണ് ഇങ്ങനെയൊരു ഗോസിപ്പ് പ്രചരിക്കുന്നത്.

അതേസമയം കമൽഹാസനുമായി അവസാനം ബന്ധം പിരിഞ്ഞ നടി ഗൗതമി അതിനിടയാക്കിയ സംഭവങ്ങൾ തുറന്ന് പറഞ്ഞ് നേരത്തെ രംഗത്തെത്തിയിരുന്്‌നു. ബ്ലോഗിലൂടെയാണ് പ്രതികരണം അറിയിച്ചത്.

തനിക്ക് നിലവിൽ കമലുമായി വ്യക്തിപരമായോ തൊഴിൽപരമായോ യാതൊരു ബന്ധവുമില്ലെന്നും ആത്മാഭിമാനത്തിന് മുറിപ്പെട്ടതിനാലാണെന്നും ഗൗതമി പറയുന്നു. പരസ്പര ബഹുമാനവും ആത്മാർഥതയും നിലനിർത്താൻ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാൻ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞത്.

വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വർഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിർത്തിയെന്ന് ഗൗതമി ചൂണ്ടിക്കാട്ടി. പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച സിനിമകൾക്കുവേണ്ടി വസ്ത്രലാങ്കാരം നിർവഹിച്ചു.

മറ്റ് നിർമാണക്കമ്പനികൾക്കുവേണ്ടി കമൽ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. വിശ്വരൂപം അടക്കമുള്ള സിനിമകളിൽ താൻ നൽകിയ സേവനത്തിന് പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനു ശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താൻ കണ്ടിട്ടുള്ള ഏറ്റവും നല്ല പെൺകുട്ടികളാണ്. ശ്രുതിയ്ക്കോ മൂന്നാമത് മറ്റൊരാൾക്കോ തങ്ങളുടെ ബന്ധം തകർന്നതിൽ പങ്കില്ല. അർബുദത്തെ അതിജീവിക്കാൻ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താലാണെന്നും ഗൗതമി വ്യക്തമാക്കി.

Advertisement