Home Entertainment

സേതുരാമയ്യർ സ്‌റ്റൈലിൽ വീട്ടിൽ ഉലാത്തി മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ

164

കെ മധു എസ്എൻ സ്വാമി കൂട്ടുകെട്ടിൽ പിറവിയെടുത്ത സിബിഐ സീരീസ് ചിത്രങ്ങൾ എല്ലാം മലയാളികൾക്ക് എന്നും തില്ലും സസ്‌പെൻസും നിറച്ച സൂപ്പർ കാഴ്ചകളായിരുന്നു. ഇതിലെ സേതുരാമയ്യർ എന്ന നായക കഥാപാത്രത്തെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അനശ്വരമാക്കിയിരുന്നു.

സിബിഐ സീരിസിലെ എല്ലാ ചിത്രങ്ങളും ഹിറ്റ് സിനിമകൾ ആയിരുന്നു. കഥാപാത്രമായി എത്തുമ്പോൾ ഉള്ള മമ്മൂക്കയുടെ സ്റ്റൈൽ ആരാധകർ നെഞ്ചേറ്റിയതുമാണ്. പ്രഖ്യാപനവേള മുതൽതന്നെ അദ്ദേഹത്തിന്റെ സിനിമകൾ വാർത്തകളിൽ നിറഞ്ഞു നിൽക്കാറുമുണ്ട്.

Advertisements

മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സേതുരാമയ്യർ സ്റ്റൈലിൽ കൈയ്യും പിന്നിൽകെട്ടി നടക്കുന്നതായുള്ള ചിത്രമാണ് വൈറലാകുന്നത്. ഫാൻസ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രചരിക്കുന്നത്.

നീല ഷർട്ടും മുണ്ടുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്റെ എസ്റ്റേറ്റിലാണോ അദ്ദേഹമെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. മുടിനീട്ടി വളർത്തിയുള്ള ലുക്ക് പൊളിച്ചുവെന്നായിരുന്നു ചിലർ പറഞ്ഞത്.

സേതുരാമയ്യർ സ്റ്റൈലിലാണല്ലോ നടപ്പെന്ന് ചോദിച്ചായിരുന്നു മറ്റ് ചിലരെത്തിയത്. സേതുരാമയ്യരുടെ അഞ്ചാം വരവ് ഉടനുണ്ടാവുമോയെന്നായിരുന്നു മറ്റ് ചിലർ ചോദിച്ചത്. അതേ സമയം മമ്മൂട്ടിയുടെ മേക്കോവറിന് കൈയ്യടിച്ചും അടുത്തിടെ ആരാധകരെത്തിയിരുന്നു.

മമ്മൂക്കയെ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള യുവതാരങ്ങൾക്ക് ഇത് മാതൃകയാക്കാമെന്നായിരുന്നു പലരും പറഞ്ഞത്. ജിമ്മിലെ പരിശീലനത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം കൃത്യമായ നിബന്ധനകളുണ്ട് മമ്മൂട്ടിക്ക്. എത്ര ലേറ്റായാലും അദ്ദേഹം വ്യായാമം ചെയ്യാറുണ്ടെന്ന് പേഴ്സണൽ ട്രെയിനർ വ്യക്തമാക്കിയിരുന്നു.

ലോക് ഡൗണിന് തൊട്ടുമുൻപായാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. അധികമാരേയും ക്ഷണിക്കാതെ ലളിതമായ ചടങ്ങുകളായിരുന്നു നടത്തിയത്. ലോക് ഡൗൺ സമയത്ത് ദുൽഖറും സുറുമിയുമെല്ലാം കുടുംബസമേതമായി മമ്മൂട്ടിയുടെ വീട്ടിലുണ്ടായിരുന്നു.

ഇതാദ്യമായാണ് താനും വാപ്പച്ചിയുമൊക്കെ ഇത്രയും നാളും വീട്ടിലിരിക്കുന്നതെന്നായിരുന്നു ദുൽഖർ പറഞ്ഞത്. ചിത്രീകരണ തിരക്കുകളില്ലാതെ ഇരുവരേയും വീട്ടിൽ കിട്ടിയതിൽ കുടുംബാംഗങ്ങൾ സന്തോഷത്തിലായിരുന്നു. ഫോട്ടോഗ്രാഫിയിൽ അതീവ തൽപ്പരനാണ് മമ്മൂട്ടി. ലൊക്കേഷനിൽ വെച്ച് സഹതാരങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പകർത്താറുണ്ട്.

കുഞ്ഞുമറിയത്തിന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ഇടക്കാലത്ത് പുറത്തുവന്നിരുന്നു. കൃഷിയിലും താൽപര്യമുണ്ട് അദ്ദേഹത്തിന്. തന്റെ കൃഷിയിടത്തിലെ വിളവെടുപ്പിന്റെ ചിത്രവും പങ്കുവെച്ച് അദ്ദേഹം എത്തിയിരുന്നു.

Advertisement