നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വർഷങ്ങളായി ഉണ്ട്, ആദ്യമായി വന്നപ്പോൾ ഞാനും ഇതൊക്കെ കുറേ അനുഭവിച്ചതാണ്: നടി ഐശ്വര്യ രാജേഷ്

2581

ഏതാനം വർഷങ്ങൾക്ക് മുമ്പ് മലയാളിയായ തെന്നിന്ത്യൻ യുവ നടി കൊച്ചിയിൽ വെച്ച് ആ ക്ര മി ക്ക പ്പെ ട്ടതിന് ശേഷം മോളിവുഡിൽ നിന്നടക്കം നിരവധി നടിമാർ സംവിധായകർ ആടക്കമുള്ള സിനിമാ പ്രവർത്തകരിൽ നിന്ന് തങ്ങൾക്ക് ഉണ്ടായ മോശം അനുഭവങ്ങൾ വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിൽ പോലും കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം അരങ്ങേറുന്നുണ്ടെന്ന് അന്ന് പല നടിമാരും വെളിപ്പെടുത്തിയിരുന്നു.

ആ വെളിപ്പെടുത്തലുകളെ ശരിവച്ചുകൊണ്ട് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാർഡ് വരെ നേടിയിട്ടുള്ള നടി ഐശ്വര്യ രാജേഷും അന്ന് രംഗത്ത് എത്തിയിരിക്കുന്നു. മലയാള സിനിമയിൽ എത്തുന്ന നടിമാർ ക്രൂ ര മാ യ ലൈം ഗി ക പീ ഡ ന ത്തിന് ഇരയാകുന്നു ഐന്നാണ് ഐശ്വര്യ അന്ന് വെളിപ്പെടുത്തിയത്.

Advertisements

തമിഴ് സിനിമയിലെ സൂപ്പർ നടിയായ ഐശ്വര്യ ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷം, നിവിൻ പോളിയുടെ സഖാവ് എന്നീ ചിത്രങ്ങളിൽ നായികയായി മലയാളത്തിൽ എത്തിരുന്നു. പലരും സിനിമ ഹിറ്റായി കഴിയുമ്പോൾ പ്രത്യുപകാരം ചെയ്യാനുള്ള അവസരം നൽകാം എന്ന രീതിയിലാണ് തങ്ങളെ സമീപിക്കുന്നത് എന്നും നടി പറയുന്നു. പ്രത്യുപകാരം എ നിലയിൽ അവർ വശംവദരായി തീരുന്നുവെന്ന വിഷയവും ഐശ്വര്യ തുറന്നു പറഞ്ഞിരുന്നു.

Also Read
മലയാളത്തിലെ മുൻനിര നായികായി തിളങ്ങി നിന്നപ്പോൾ നടി ഉർവ്വശി ജഗദീഷിനോട് ചെയ്തത് ഇങ്ങനെ

നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാൽ മിക്ക നടിമാരും അതൊരു പീ ഡ ന മാ യി കണക്കാക്കാറില്ല അത്രേ. സിനിമയിൽ അവസരം ചോദിച്ച് എത്തുന്ന നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വർഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ്.

ഞാൻ ആദ്യമായി സിനിമാ രംഗത്ത് വന്നപ്പോൾ ഇതൊക്കെ കുറേ അനുഭവിച്ചതാണ്. ഇന്ന് പലരും അതനുഭവിക്കുന്നുണ്ട്. ഇങ്ങനെ മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാർ ഒന്നോർക്കണം അടുത്ത് കിടക്കുന്നത് തന്റെയൊരു മകളാണെന്ന അവബോധം എന്നായിരുന്നു ഐശ്വര്യ അന്ന് പറഞ്ഞത്.

Also Read
അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…

ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഐശ്വര്യ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. തനിക്ക് നായികയാവാനുള്ള രൂപ സവിശേഷതകൾ ഇല്ലെന്ന് പലരും പണ്ട് പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ രാജേഷ് വെളിപ്പെടുത്തിയിരുന്നു.

എന്റെ കരിയർ ആരംഭിച്ചപ്പോൾ ഒരുപാട് നല്ല ചിത്രങ്ങൾ തേടി വന്നിട്ടുണ്ട്. അതേസമയം എന്നെ നായികയാവാൻ കൊള്ളില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു. എനിക്ക് ഇരുണ്ട നിറമാണ്, നായികമാർ വെളുത്തിരിക്കണം എന്ന ബോധം വച്ചു പുലർത്തുന്നവർ ആണ് അങ്ങിനെ പറഞ്ഞത്. എന്നാൽ അവർക്ക് മുൻപിൽ ജയിച്ചു കാണിക്കണം ആയിരുന്നു. അതുകൊണ്ടാണ് സിനിമ ഗൗരവകരമായി എടുത്തതെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

Also Read
താരരാജാവ് മോഹന്‍ലാല്‍ തന്നെ; തുടര്‍ പരാജയങ്ങളിലും പ്രതിഫലം ഉയര്‍ന്ന് തന്നെ; ഒരു സിനിമയ്ക്ക് 17 കോടി വരെ! താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

Advertisement