മമ്മൂട്ടി ഇതുവരെ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാതിരുന്നത് ‘ആ കാരണം’ കൊണ്ടാണോ? എപ്പോഴാണ് അവർ തമ്മിൽ ‘പിണങ്ങി’ യത്?

28

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്തുകൊണ്ടാണ് മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാത്തത്? ഈ ചോദ്യം വർഷങ്ങളായി ആരാധകരുടെ മനസിലുള്ളതാണ്. ദിലീപിനോട് അടുത്ത സൗഹൃദബന്ധം ഉള്ളതുകൊണ്ടാണ് മമ്മൂട്ടി തന്റെ ചിത്രങ്ങളിൽ നിന്ന് മഞ്ജുവിനെ അകറ്റി നിർത്തുന്നത് എന്ന രീതിയിൽ ഒരു പ്രചരണം ഉണ്ടായിരുന്നു.

എന്നാൽ അതിൽ സത്യാവസ്ഥ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തന്റെ ചിത്രത്തിന്റെ കഥ എന്താണ്, തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യമെന്താണ് എന്നൊക്കെയുള്ള കാര്യങ്ങളിൽ മാത്രമാണ് ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ ചിന്ത.

Advertisements

ഒരിക്കലും തൻറെ ഒപ്പം അഭിനയിക്കുന്നവർ ആരാണെന്ന് മമ്മൂട്ടി കൂടുതലായി ശ്രദ്ധിക്കാറില്ല. എല്ലാവരെയും തുല്യരായി കാണുകയും അവർക്കൊപ്പം മത്സരിച്ച് അഭിനയിക്കുകയും ചെയ്യുന്നതാണ് മമ്മൂട്ടിയുടെ രീതി.
മമ്മൂട്ടിയും മഞ്ജു വാര്യരും ഇത്രയും കാലം ഒന്നിക്കാതിരുന്നതിന് അത്തരം ഒരു പ്രൊജക്ട് ഒത്തുവന്നില്ല എന്നതുതന്നെയാണ് കാരണം. ഇരുവരും തമ്മിൽ ഏതെങ്കിലും രീതിയിൽ അകൽച്ച ഉണ്ടായിരുന്നില്ല.

മോഹൻലാൽ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിക്കുമ്പോഴും മമ്മൂട്ടിച്ചിത്രങ്ങളിൽ നിന്ന് മാറിനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മഞ്ജു വാര്യരോടും പലരും പലതവണ ചോദിച്ചിട്ടുള്ളതാണ്. തൻറെ ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് എന്നാണ് മഞ്ജു മറുപടി നൽകിയിട്ടുള്ളത്.

മമ്മൂക്കയെ ഇഷ്ടമുള്ളവരിൽ ആർക്കാണ് ലാലേട്ടനെ ഇഷ്ടമാകാത്തത്. ലാലേട്ടനെ ഇഷ്ടമുള്ളവർക്ക് ഒരിക്കലും മമ്മൂക്കയെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. രണ്ടുപേരും പ്രതിഭകളാണ്. അവരിൽ ആരാണ് കേമൻ എന്ന് നമുക്ക് പറയാനാകില്ല. രണ്ടുപേർക്കും പകരം വയ്ക്കാൻ ആരുമില്ല ഇക്കാര്യത്തിൽ മഞ്ജുവിന്റെ അഭിപ്രായം ഇതാണ്.

ഇപ്പോൾ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലൂടെ മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിക്കുകയാണ്. മമ്മൂട്ടിയുടെ നായികയായല്ല മഞ്ജു അഭിനയിക്കുന്നത്. ഈ സിനിമയിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു എന്നതാണ് വസ്തുത.

ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജുവിനെപ്പോലെ ഒരു ആർട്ടിസ്റ്റിനേ കഴിയൂ എന്നതിൽ മമ്മൂട്ടിക്കും മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ല. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ജോഫിന്റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്ടുകളെല്ലാം മാറ്റിവച്ച് ഈ ചിത്രത്തിന് ഡേറ്റ് നൽകുകയായിരുന്നു. ഡിസംബർ അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്.

Advertisement