ദിലീപ് കാവ്യ മാധവന് താലി കെട്ടിയിട്ട് 4 വർഷം: ആഘോഷിച്ച് പത്മസരോവരം

138

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. നിരവധി സിനിമകളിൽ ജോഡികളായി അഭിനയിച്ച ദിലീപും കാവ്യയും പിന്നീട് സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കു പകർത്തുക ആയിരുന്നു. ബാല താരമായി സിനിമയിൽ എത്തി പിന്നീട് നായികയായി മാറിയ ഒരാളാണ് കാവ്യാ മാധവൻ. ദിലീപാകട്ടെ മിമിക്രി വേദികളിൽ നിന്നും സിനിമയിൽ എത്തി തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ച ഒരാളാണ്.

ദിലീപിന്റെ സുഹൃത്തുകൂടിയായ ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണൻ സിനിമവരെ തുടരുകയായിരുന്നു. ദിലീപും കാവ്യയും ഒരുമിച്ചെത്തിയ സിനിമകൾ മിക്കതും സൂപ്പർഹിറ് ആയി മാറി.

വിവാഹത്തോടെ കാവ്യാ മാധവൻ അഭിനയത്തിൽ നിന്നും അവധിയെടുക്കുകയായിരുന്നു. എന്നാണ് തിരിച്ചു വരുന്നത് എന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകർ മിക്കപ്പോഴും എത്താറുള്ളത്. ദിലീപിനോടും ഇക്കാര്യം ചോദിച്ചിരുന്നു, എന്നാൽ അക്കാര്യം കാവ്യയാണ് തീരുമാനിക്കേണ്ടതെന്നും അഭിനയിക്കുന്നതിൽ തനിക്ക് വിരോധം ഒന്നുമില്ലെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്നാണ് ദിലീപിനെ വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ ദിവസം ദിലീപിനും കാവ്യയെ വിവാഹം കഴിച്ചിട്ട് 4 വർഷം തികയുകയായിരുന്നു. നാലാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദിലീപിനും കാവ്യയ്ക്കും ആശംസകളുമായി ആരാധകർ എത്തിക്കൊണ്ടിരിക്കുകയാണ്.

വിവാഹ ചിത്രങ്ങളും വിഡിയോകളുമൊക്കെ ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. 2016 നവംബര് 25 നു ആയിരുന്നു ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

ആലുവയുലെ കുടുംബ വീടായ പത്മസരോവരത്തിലാണ് ദിലീപും കാവ്യയും വിവാഹ വാർഷികം ആഘോഷിച്ചത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ദീലിപിന്റെ അമ്മയും മെല്ലാം വിവാഹ വാർഷിക ദിനത്തിൽ ഒന്നിച്ചുള്ളതിന്റെ സന്തോഷത്തിലാണ് ദിലീപും കാവയും. എന്നാൽ സിനിമാ തിരക്കുകൾ ഒന്നുമില്ലാതെ ദീലിപും ഈ ദിവസം കൂടെയുണ്ടെന്നുള്ളത് കാവ്യയ്ക്കും കൂടുതൽ സന്തോഷം നൽകുന്നുണ്ട്.

അതേ സമയം വിവാഹത്തിന് മുൻപ് കാവ്യയേും ദിലീപിനേയും കുറിച്ച് ധാരാളം ഗോസ്സിപ്പുകൽ ഇറങ്ങിയിരുന്നു. എന്നാല്ഡ ഗോസ്സിപ്പുകളെ കുറിച്ചു ചോദിക്കുമ്പോൾ ഇരുവരും ഒന്നും പ്രതികരിക്കുകയില്ലായിരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കു കാവ്യാ മാധവൻ കാരണകാരിയല്ലെന്നു ദിലീപ് ഇതിനു മുൻപ് വെളിപ്പെടുത്തിയിരുന്നു.