പ്രദീപ് ചന്ദ്രന് പകരക്കാരനായി പാടാത്ത പൈങ്കിളിയിലേക്ക് നവീൻ അറയ്ക്കൽ, ശബരി പൂർത്തിയാക്കാതെ പോയത് ചെയ്യുന്നതിൽ വലിയ സന്തോഷമൈന്ന് താരം

120

മലയാളം മിനിസ്‌ക്രീൻ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു നടൻ ശബരീനാഥ്. ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് എല്ലാവരും. വിവിധ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അഭിനേതാവായിരുന്നു ശബരീനാഥ്. ചിരിച്ച മുഖത്തോടെയാണ് താരം മിക്കപ്പോഴും എത്താറുള്ളത്. പോസിറ്റീവ് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുള്ളതും.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ശബരി അവതരിപ്പിച്ചത്. എന്നാൽ ചെയ്തുകൊണ്ടിരുന്ന വേഷം പൂർത്തിയാകും മുൻപ് താരം ഈ ലോകത്ത് നിന്നും വിടപറയുകയായിരുന്നു.

ഏഷ്യാനെറ്റിലെ തന്നെ കറുത്തമുത്ത് എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ പ്രദീപ് ചന്ദ്രൻ ആയിരുന്നു ശബരി ചെയ്തുകൊണ്ടിരുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി പിന്നീട് എത്തിയത്. എന്നാൽ പ്രദീപ് ചന്ദ്രനും പാടാത്ത പൈങ്കിളിലിൽ നിന്നും പിന്മാറിയ വാർത്ത കഴിഞ്ഞ ദിവസം ആണ് പുറത്ത് വന്നത്.

പാടാത്ത പൈങ്കിളിയിലെ അരവിന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നവീൻ അറയ്ക്കൽ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നവീൻ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഇതേ കുറിച്ച് നവീന്റെ വാക്കുകൾ ഇങ്ങനെ:

ശബരി എന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു. ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിക്കാറുണ്ട്. ഫിറ്റ്‌നെസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് അവയിൽ കൂടുതലും. ശബരി ബാക്കിവെച്ച് പോയ കാര്യം ചെയ്യാൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷം ഉണ്ട്.

അതേ സമയം, ശബരി ചെയ്ത അരവിന്ദന്റെ വേഷം അൽപ്പം നെഗറ്റീവ് ടച്ച് ഉള്ളത് കൊണ്ട് നെഗറ്റീവ് കഥാപാത്രങ്ങൾ മനോഹരമായി ചെയ്യാൻ കഴിയുന്ന നവീൻ ആ സ്ഥാനത്തേക്ക് വരുന്നതിൽ പ്രേക്ഷകർക്കും സന്തോഷമാണ് ഉള്ളത്. പരമ്പരയിൽ നവീനെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു നവീൻ മനസ്സുതുറന്നത്. നവീനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി അണിയറപ്രവർത്തകരും എത്തിയിരുന്നു. അതിഥിയായും വില്ലനായുമൊക്കെ എത്താറുണ്ട് നവീൻ. പ്രണയത്തിലേയും സീതയിലേയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയം മാത്രമല്ല ഡാൻസും പാട്ടിലുമെല്ലാം പരീക്ഷണം നടത്തുന്ന നവീനെയായിരുന്നു സ്റ്റാർ മാജിക്കിൽ കണ്ടത്.