അമ്പരിപ്പിക്കുന്ന ലുക്കിൽ നടി രേഖ രതീഷ്; മെലിഞ്ഞ് സുന്ദരിയായിട്ടുള്ള കിടു ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

394

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ പരസ്പരം സീരിയലിലെ അമ്മായിയമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി രേഖ രതീഷ് മലയാളി കുടുംബ സദസ്സുകൾക്ക്് പ്രിയങ്കരിയായി മാറിയാത്. പരസ്പരത്തിൽ മക്കളും മരുമക്കളും പേരക്കുട്ടിയുമെല്ലാമുള്ള അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും രേഖയുടെ വയസ് ചെറുപ്പമായിരുന്നു എന്ന കാര്യം അധികമാർക്കും അറിയില്ല.

ഏത് വേഷം കിട്ടിയാലും പ്രായം നോക്കാതെ അഭിനയിക്കാൻ താൻ തയ്യാറാണെന്ന് രേഖ പലപ്പോഴും വ്യക്തമാക്കാറുണ്ട്.
ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും വേറിട്ട് നിൽക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

സാരി ഉടുത്ത് നിൽക്കുന്ന ചിത്രങ്ങളിൽ രേഖ തന്നെയാണോ ഇതെന്നുള്ള സംശയം തോന്നാം. മുൻപ് ഉണ്ടായിരുന്നതിനെക്കാളും മെലിഞ്ഞിട്ടാണ് നടി ഫോട്ടോസിലുള്ളത്. അതുപോലെ പ്രകൃതി തീം ആക്കിയിട്ടുള്ള ഫോട്ടോഷൂട്ടും നടത്തിയിട്ടുണ്ട്. മുളങ്കാടുകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടാണ് രേഖ എത്തിയിരിക്കുന്നത്.

നടിമാരായ സ്നേഹ ശ്രീകുമാർ, മൃദുല വിജയ് തുടങ്ങിയവരെല്ലാം ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ്. രേഖമ്മാ സൂപ്പറായിട്ടുണ്ടെന്നാണ് ഓൺസ്‌ക്രീൻ മകളായ മൃദുല പറഞ്ഞിരിക്കുന്നത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായ് എന്ന സീരിയലിലും അമ്മ വേഷമായിരുന്നു രേഖ ചെയ്തിരുന്നത്. രേഖയുടെ കരിയറിലെ മികവുറ്റ വേഷങ്ങളിലൊന്നാണ് ഈ സീരിയലിൽ ചെയ്ത പാർവ്വതി യതീന്ത്രൻ എന്ന കഥാപാത്രം.

ഇത് മാത്രമല്ല മഞ്ഞിൽവിരിഞ്ഞ പൂവ് എന്ന സീരിയലിലും കേന്ദ്രകഥാപാത്രമായി രേഖ അഭിനയിക്കുന്നുണ്ട്. അതിഥി വേഷങ്ങളിലും ചില സീരിയലുകളിൽ രേഖ അഭിനയിക്കുന്നുണ്ട്. കരിയറിൽ വലിയ വിജയങ്ങൾ തേടി എത്തിയെങ്കിലും കുടുംബ ജീവിതത്തിന്റെ കാര്യത്തിൽ നിരാശയായിരുന്നു രേഖയ്ക്ക് ലഭിച്ചത്. അതിലൊന്നും താൻ ഖേദിക്കുന്നില്ലെന്ന് നടി തുറന്ന് പറഞ്ഞിട്ടുണ്ട്.

വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനങ്ങൾ പലതും പാളിപ്പോയി. അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞതാണ്. കുടുംബമോ, വീടോ ഇല്ലാത്ത അവസ്ഥ ആയിരുന്നു. അത്തരം സാഹചര്യം വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ.

എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്‌നേഹിച്ചിരുന്നില്ല. ഇനി ഒരു വിവാഹം കഴിക്കില്ലെന്നും മകന് വേണ്ടിയാണ് ഇനിയുള്ള എന്റെ ജീവിതം. ഞങ്ങൾ അടിച്ച് പൊളിച്ച് കഴിയുകയാണെന്നും നേരത്തെ പല അഭിമുഖങ്ങളിലുമായി രേഖാ രതീഷ് വ്യക്തമതാക്കിയിരുന്നു.